For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറില്‍ സ്‌നേഹയുടെ ചിത്രങ്ങള്‍! വളകാപ്പ് കഴിഞ്ഞു, പുതിയ അതിഥിയ്ക്ക് വേണ്ടി കാത്ത് താരകുടുംബം

  |

  തെന്നിന്ത്യയിലെ ക്യൂട്ട് താരദമ്പതികളാണ് പ്രസന്നയും സ്‌നേഹയും. നായകനായും വില്ലനായും ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രസന്ന മലയാളത്തിലും അഭിനയിക്കാന്‍ എത്തിയിരുന്നു. ഓണത്തിന് റിലീസിനെത്തിയ പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് പ്രസന്ന മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. കേരളത്തില്‍ അഭിനയിക്കാന്‍ എത്തിയതോടെ പ്രസന്ന നിരവധി അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു.

  എല്ലാവര്‍ക്കും അറിയാനുള്ള കാര്യം സ്‌നേഹയെ കുറിച്ചായിരുന്നു. രണ്ടാമതും കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌നേഹയും പ്രസന്നയുമിപ്പോള്‍. പ്രസവത്തിന് മാസങ്ങള്‍ ബാക്കി നില്‍ക്കവേ സ്‌നേഹയുടെ വളക്കാപ്പ് ചടങ്ങ് നടത്തിയിരിക്കുകയാണ്. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

  തമിഴ്‌നാട്ടിലെ ഏറ്റവും രസകരമായ ചടങ്ങുകൡലൊന്നാണ് വളകാപ്പ്. സാധാരണക്കാര്‍ മാത്രമല്ല സിനിമാ നടിമാരടക്കം വളകാപ്പ് നടത്താറുണ്ട്. ഇപ്പോള്‍ നടി സ്‌നേഹയുടെ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ടാമതും ഗര്‍ഭിണിയയ സ്‌നേഹയുടെ വാളകാപ്പ് നടത്തിയിരിക്കുകയാണ്. നിറവയറുമായി നില്‍ക്കുന്ന സ്നേഹയുടെ നിരവധി ചിത്രങ്ങളാണ് വൈറലാവുന്നത്. മഞ്ഞനിറമുള്ള സാരിയില്‍ നടി അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

  താരങ്ങളെ പോലെ തന്നെ കുഞ്ഞതിഥിയ്ക്ക് വേണ്ടി ഞങ്ങളും കാത്തിരിക്കുയാണെന്ന് പലരും പറയുന്നു. സ്‌നേഹയുടെയും പ്രസന്നയുടെയും അടുത്ത ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും തരംഗമായി കൊണ്ടിരിക്കുകയാണ്. താരദമ്പതികള്‍ക്കൊപ്പം മൂത്തമകന്‍ വിഹാനും ആഘോഷത്തിന് മുന്നില്‍ തന്നെയായിരുന്നു.

  ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം. പലപ്പോഴായി ഇരുവരുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങൡ നിറഞ്ഞ് നിന്നിരുന്നു. അധികം വൈകാതെ രണ്ട് പേരും വിവാഹിതരായി. 2015 ലായിരുന്നു മകന്‍ വിഹാന്‍ ജനിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത സ്നേഹ ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ശക്തമായ പല കഥാപാത്രങ്ങളിലൂടെ സ്‌നേഹ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

  മലയാള സിനിമയിലൂടെയായിരുന്നു സ്നേഹ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യം സഹനടിയായിട്ടാണെങ്കിലും പിന്നീട് തമിഴിലേക്ക് അവസരങ്ങളെത്തി. തമിഴിലാണ് സ്നേഹ ഏറ്റവുമധികം സജീവമായിരുന്നത്. എങ്കിലും മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ സ്‌നേഹ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ നായികയായി തുറുപ്പു ഗുലാനിലൂടെയാണ് സ്നേഹ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് പ്രമാണി, ശിക്കാര്‍, വന്ദേ മാതരം, ഒരേ മുഖം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളിലും അഭിനയിച്ചു. ഏറ്റവുമധികം തവണയും മമ്മൂട്ടിയുടെ കൂടെയായിരുന്നു സ്‌നേഹ മലയാളത്തിലേക്ക് എത്തിയത്.

  മരണത്തിലെ ദുരൂഹത ഇനിയും ബാക്കി, ബാലഭാസ്‌കര്‍ മരിച്ചിട്ട് 1 വര്‍ഷം!ബാലുവിന്റെ ഓര്‍മ്മയില്‍ ലക്ഷ്മിയും

  Read more about: actress sneha സ്‌നേഹ
  English summary
  Actress Sneha's Valaikappu Photos Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X