വിവാഹ ജീവിതം ബോറടിക്കാറുണ്ട്, ഞങ്ങള്‍ പട്ടിയും പൂച്ചയും പോലെ അടിയുണ്ടാക്കും; അപ്പോള്‍ ചെയ്യുന്നത്!

തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് സ്‌നേഹ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നടന്‍ പ്രസന്നയും സ്‌നേഹയും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹം 2012ലായിരുന്നു. വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ച് ഒരു നല്ല കുടുംബ ജീവിതം നയിക്കുകയാണ്.

പ്രസന്നയും സ്‌നേഹയും ആദ്യമായി ഒന്നിക്കുന്ന ചിത്രം 2009ല്‍ പുറത്തിറങ്ങിയ അച്ഛമുണ്ട്! അച്ഛമുണ്ട്! എന്ന ചിത്രത്തിലാണ്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ സിനിമയ്ക്ക് പിന്നാലെ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചുവെങ്കിലും ആദ്യഘട്ടത്തില്‍ ഇരുവരും അത് എതിര്‍ത്തു. തുടര്‍ന്ന് 2011ല്‍ ഇരുവരും പ്രണയത്തിലാണെന്ന് പ്രസന്ന തന്നെ തുറന്ന് പറയുകയായിരുന്നു.

sneha

ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹതിരാകുമെന്നും പ്രസന്ന തന്നെ യാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2012 മെയ് 11ന് ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് 12 വര്‍ഷമാകുമ്പോള്‍ എപ്പോഴെങ്കിലും ബോറടിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി.

നടിയും അവതാരകയുമായ രമ്യയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌നേഹ വിവാഹ ശേഷമുള്ള ബോറടിയെക്കുറിച്ച് മനസു തുറക്കുന്നത്. തങ്ങള്‍ക്ക് ബോറടിക്കാറുണ്ടെന്നും ആ സമയങ്ങള്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമാണ് സ്‌നേഹ പറയുന്നത്.

'വിവാഹ ജീവിതത്തില്‍ ബോറടിച്ചിട്ടൊക്കെയുണ്ട്. ബോറടിച്ചിട്ടേ ഇല്ല എന്നോ ഞങ്ങള്‍ തല്ലുകൂടിയിട്ടില്ല എന്നൊന്നും ഞാന്‍ പറയില്ല. പട്ടിയും പൂച്ചയും പോലെ അടിയുണ്ടാക്കുന്നവരാണ് ഞങ്ങള്‍. അടിയുണ്ടാക്കിയതിന് ശേഷം ആരുടെ ഭാഗത്താണ് ശരി, നീ പറഞ്ഞത് എനിക്കും ഞാന്‍ പറഞ്ഞത് അവനും മനസിലായോ എന്നതാണ് പോയിന്റ്,' സ്‌നേഹ പറയുന്നു.

അത് മനസിലാകുന്നില്ലെങ്കില്‍ പിന്നെ അടിയുണ്ടാക്കിയിട്ടും കാര്യമില്ല. എന്തിനുമൊടുവില്‍ ആ മനസിലാക്കല്‍ പ്രധാനമാണ്. അതുണ്ടെങ്കില്‍ വിവാഹ ജീവിതം പകുതിയും വിജയകരമാകും. ഞങ്ങള്‍ ബോറടിക്കുമ്പോള്‍ ഒരു ഡേറ്റ് നൈറ്റിന് പോകും. ഞങ്ങള്‍ ഫോണ്‍ മാറ്റിവെക്കും. ചിലപ്പോള്‍ ഒരു വെക്കേഷന് പോകുമെന്നും സ്‌നേഹ പറയുന്നു.

കുട്ടികള്‍ കൂടെയുണ്ടാകും. കുട്ടികള്‍ ഇല്ലാതെ എവിടെയും പോയിട്ടില്ല. വെക്കേഷന്‍ ഒക്കെയാണെങ്കില്‍ അവരും വരും. അവര്‍ കൂടി വന്നുകൊണ്ട് ലൈഫ് രസകരമാക്കാം എന്നാണ് ചിന്തിക്കാറ്. അങ്ങനെ നമ്മള്‍ പോകുന്ന ഒരു വെക്കേഷന് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഡേറ്റ് നൈറ്റുകളാണെങ്കിലും അങ്ങനെയാണ്.

sneha

ഞങ്ങള്‍ കുട്ടികളെക്കുറിച്ചും ഞങ്ങളുടെ പഴയ കാര്യങ്ങളെക്കുറിച്ചും ഒക്കെ സംസാരിക്കുമ്പോള്‍ വീണ്ടും ഒന്ന് ഉഷാറാകും. അടുത്ത ആറ് മാസത്തേക്ക് ചിലപ്പോള്‍ അത് തന്നെ ധാരാളമായിരിക്കും. പാര്‍ട്ണറുമായിട്ട് നമുക്കുള്ള ട്രസ്റ്റും പൊസസ്സീവ്‌നെസും രണ്ടും രണ്ടാണ്. എത്ര മണിക്ക് വരും എന്ന് പാര്‍ട്ണറോട് ചോദിക്കുന്നത് ട്രസ്റ്റും പൊസസ്സീവ്‌നെസുമാകാം.

പക്ഷെ അത് പാര്‍ട്ണറും മനസിലാക്കിയാല്‍ കുറേ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം. ഇരുവരും തമ്മില്‍ തുടക്കകാലത്ത് തനിക്ക് പ്രസന്ന ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ പറയുന്നത് വരെ സമാധാനം കിട്ടുമയിരുന്നില്ല എന്ന് സ്‌നേഹ പറയുന്നു. അത് ട്രസ്റ്റ് ഇല്ലാത്തതുകൊണ്ടല്ല, പൊസസ്സീവ്‌നെസ് കൊണ്ടാണ്. അവര്‍ക്ക് നമ്മള്‍ പ്രധാനമല്ലേ എന്നൊക്കെ തോന്നുമായിരുന്നു. അതാണ് പ്രധാന കാരണം എന്നും സ്‌നേഹ അഭിമുഖത്തില്‍ പറഞ്ഞു.

More from Filmibeat

Read more about: sneha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X