കിറുക്കുകൾ നിറഞ്ഞ യാത്രയായിരുന്നു, ഇനിയും ഇത് തുടരും, താരങ്ങളുടെ ചിത്രം വൈറലാകുന്നു
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ഇവരുടെ ഒന്നിച്ചുളള യാത്ര തുടങ്ങിയിട്ട് എട്ട് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ് . മെയ് 11 ആയിരുന്നു ഇവരുടെ വിവാഹ വാർഷികം. ജീവിതത്തിലെ സന്തോഷ നിമിഷം പങ്കുവെച്ച് സ്നേഹ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു എട്ട് വർഷത്തെ ജീവിതത്തിലെ മനോഹരമായ ഓർമ താരം പങ്കുവെച്ചത്. സ്നേഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കിറുക്കുകൾ നിറഞ്ഞ യാത്രയായിരുന്നു ഇത്. കൂടുതൽ മനോഹരമായ ഓർമകൾ സൃഷ്ടിക്കാനായി ആ യാത്ര തുടരുന്നു... എന്ന് കുറിച്ചു കൊണ്ടായിരുന്നു ഭർത്താവ് പ്രസന്നയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഒന്നാം വിവാഹ വാർഷിക ചിത്രം മുതൽ പുതിയ അതിഥി വീട്ടിൽ എത്തിയതു വരെയുള്ള മനോഹര നിമിഷങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരജോഡികൾക്ക് ആശംസനേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2012 ൽ സ്നേഹയും പ്രസന്നയും വിവാഹിതരാകുന്നത്. 2015ല്‍ ആയിരുന്നു ആദ്യമായി ആണ്‍കുഞ്ഞ് ജനിക്കുന്നത്. വിഹാന്‍ എന്നാണ് മകന്റെ പേര്. ഇക്കഴിഞ്ഞ ജനുവരിയിൽ സ്നേഹ - പ്രസന്ന ദമ്പതികൾക്ക് ഒരു മകൾ കൂടി പിറന്നിരുന്നു.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന സ്നേഹ , പിന്നീട് സിനിമയിലേയ്ക്ക് മടങ്ങി എത്തിയിരുന്നു. 2001 ൽ മലയാളത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ ചുവട് വെച്ചത്. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ ഭാഗ്യ താരമായി മാറുകയായിരുന്നു. സൂര്യ, വിജയ്, വിക്രം, മാധവൻ എന്നിങ്ങനെ കോളിവുഡിലെ മുൻനിര നായകന്മാരുടെ സ്ഥിര നായികയായി മാറുകയായിരുന്നു.
2002ൽ സ്നേഹയുടെ എട്ട് ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ഇതിൽ ഭൂരിഭാഗം ചിത്രങ്ങളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു. 2003, 2004 വർഷങ്ങളിൽ ധാരാളം ശ്രദ്ധേയ ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു. 2004 ൽ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. രാധ ഗോപലത്തിലെ അഭിനയത്തിന് നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. മലയാളി പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് സ്നേഹ. മമ്മൂട്ടിക്കൊപ്പ തുറുപ്പ് ഗുലാൽ, വന്ദേ മാതരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പ്രസന്നയും മലയാളത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പോയ വർഷം കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേയിലൂടെയായിരുന്നു മലയാളത്തിൽ എത്തിയത്.


Click it and Unblock the Notifications











