ഇങ്ങനെ ചെയ്ത് ജീവൻ അപകടത്തിലാക്കല്ലേ; ദയവായി പിൻമാറൂ; സ്പന്ദനയെ ഓർമ്മിപ്പിച്ച് ആരാധകർ
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് സ്നേഹ. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കാൻ സ്നേഹയ്ക്ക് സാധിച്ചു,. 2000 ൽ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ താരം ശ്രദ്ധ നേടി. മാധവനൊപ്പം അഭിനയിച്ച എന്നവളെയാണ് തമിഴിലെ ആദ്യ റിലീസ്.
സിനിമ മികച്ച വിജയം നേടി. പിന്നീട് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും കൈ നിറയെ അവസരങ്ങൾ സ്നേഹയെ തേടി വന്നു. ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ ക്രിസ്റ്റഫർ എന്ന ചിത്രത്തിലൂടെ നടി വീണ്ടും മലയാള സിനിമാ രംഗത്തേക്ക് വന്നു. മമ്മൂട്ടി നായകനായ ചിത്രം പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും സ്നേഹ ഇന്ന് പ്രാധാന്യം നൽകുന്നു.

അതിനാൽ തന്നെ അഭിനയ രംഗത്ത് താരം പഴയത് പോലെ സജീവമല്ല. അതേസമയം ടെലിവിഷൻ ഷോകളിൽ നടി സാന്നിധ്യം അറിയിക്കുന്നുണ്ട്. നടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. 2012 ലാണ് ഇരുവരും വിവാഹിതരായത്.. 2009 ൽ അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കിടെ ഇരുവരും പ്രണയത്തിലായി. കുടുംബത്തിന്റെ സമ്മത പ്രകാരമാണ് വിവാഹം നടന്നത്.
ഇന്ന് ആരാധകരുടെ പ്രിയ താരദമ്പതികളാണ് പ്രസന്നയും സ്നേഹയും. സോഷ്യൽ മീഡിയയിവരുടെ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. സ്നേഹ പങ്കുവെച്ച വർക്ക് ഔട്ട് വീഡിയയാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം. കഠിനമായി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് സ്നേഹ പങ്കുവെച്ചത്. ഇതോടെ നിരവധി പേർ കമന്റുകളുമായി എത്തി. കഠിനമായ വർക്ക് ഔട്ടുകൾ ഹൃദയാഘാതത്തിന് വഴിവെക്കുമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്ത് ജീവൻ അപകടത്തിലാക്കല്ലേ, ദയവായി പിൻമാറൂയെന്നാണ് കമന്റുകൾ.

അടുത്തിടെ കന്നഡ നടി സ്പന്ദന ഹൃദയാഘാതം മൂലം മരണപ്പെട്ടതും ഇവർ ചൂണ്ടിക്കാട്ടി. 44ാം വയസ്സിലാണ് സ്പന്ദന ലോകത്തോട് വിട പറഞ്ഞത്. കീറ്റോ ഡയറ്റ്, പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കൽ തുടങ്ങിയവയാണ് ഹൃദയാഘാതത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം കഠിനമായ വ്യായമങ്ങളാണ് സ്പന്ദന ചെയ്തിരുന്നത്. മൂന്ന് മാസം കൊണ്ട് 16 കിലോ ശരീര ഭാരമാണ് സ്പന്ദന കുറച്ചത്. ബാംങ്കോക്കിൽ വിനോദ യാത്രയ്ക്ക് പോയിരിക്കെയാണ് സ്പന്ദനയ്ക്ക് ഹൃദയാഘാതം വന്നത്. കസിൻസിനൊപ്പം ഷോപ്പിംഗിന് പോയി തിരിച്ച് മുറിയിലെത്തിയപ്പോൾ തല കറങ്ങി വീഴുകയായിരുന്നു.
നേരത്തെ കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ മരണത്തിന് കാരണമായതും അമിതമായ വ്യായാമമാണെന്ന വാദം ഉയർന്നിരുന്നു. 46ാം വയസ്സിലാണ് ഹൃദയാഘാതം വന്ന് പുനീത് മരണപ്പെട്ടത്. കന്നഡ സിനിമാ ലോകത്തെ പിടിച്ചുലച്ച സംഭവമാണ് പുനീതിന്റെ മരണം. ലോക്ഡൗൺ സമയത്താണ് ശരീര ഭാരം പെട്ടെന്ന് കുറയ്ക്കൽ സിനിമാ താരങ്ങൾക്കിടയിൽ ട്രെൻഡായി മാറിയത്. ലോക്ഡൗണിന് വണ്ണം വെച്ച താരങ്ങൾ വണ്ണം കുറയ്ക്കുന്ന ചലഞ്ചുകൾ തുടങ്ങി. ഇത് ആരാധകരും അനുകരിച്ചു.
സെലിബ്രിറ്റികൾ വണ്ണം കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ നൽകുന്നതിനെതിരെ മുൻ നടി സന ഖാൻ അടുത്തിടെ സംസാരിച്ചിട്ടുണ്ട്. അമ്മയായ ശേഷം പെട്ടെന്ന് വണ്ണം കുറയ്ക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ സന കുഞ്ഞിനാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്നും വ്യക്തമാക്കി.


Click it and Unblock the Notifications