രണ്ടാം വിവാഹത്തിനൊരുങ്ങി നടി സോണിയ അഗര്‍വാള്‍! സര്‍പ്രൈസുകളുമായി നടിയുടെ വീഡിയോയും ചിത്രങ്ങളും
സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും വേര്‍പിരിയലുമൊക്കെ വളരെ ആഘോഷമാക്കി മാറ്റാറുണ്ട്. അടുത്തിടെ തമിഴ്‌നാട്ടില്‍ ഒരു താരവിവാഹത്തെ കുറിച്ച് വന്ന വാര്‍ത്തകളെല്ലാം വലിയ ചര്‍ച്ചയായിരുന്നു. താരപുത്രി വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹമായിരുന്നു വിവാദമായി മാറിയത്. മൂന്ന് വിവാഹവും ഇതിനിടെ ലിവിംഗ് ടുഗെദറായി വനിത ജീവിച്ചതുമെല്ലാം ചിലര്‍ ചൂണ്ടി കാണിച്ച് വന്നതോടെ വലിയ ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്.
ഇപ്പോഴിതാ നടി സോണി അഗര്‍വാള്‍ രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. വൈകാതെ തന്നെ വിവാഹം നടക്കുമെന്നാണ് കരുതുന്നത്. സോണിയയുടെ പുതിയ ട്വീറ്റുകളായിരുന്നു വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. വിവാഹത്തിന് മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന് സൂചിപ്പിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രം വന്നതിന് പിന്നാലെ പിന്നാലെ താലി കെട്ടുന്നൊരു വീഡിയോയും നടി പോസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം രണ്ട് വിവാഹമോതിരങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്ത നടി വിവാഹത്തിന് രണ്ട് ദിവസമേ അവശേഷിക്കുന്നുള്ളു എന്ന് സൂചിപ്പിച്ചു. ഇന്ന് വിവാഹത്തിന് വേണ്ടി പൂക്കളൊക്കെ വെച്ച് ഒരുക്കിയ കാറിന്റെ ചിത്രമായിരുന്നു പങ്കുവെച്ചിരുന്നത്. ഇതോടെ ആരാധകരും ആകാംഷയിലാണ്.
എന്നാല്‍ ഇതുവരെ വരന്‍ ആരാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. ജൂലൈ 22 ന് പങ്കുവെച്ച വീഡിയ പറയുന്നത് പ്രകാരം മൂന്ന് ദിവസം കഴിയുമ്പോള്‍ വിവാഹമെന്നാണ്. അങ്ങനെ എങ്കില്‍ ജൂലൈ 25 നോ 26 നോ ആയിരിക്കും സോണിയയുടെ വിവാഹമെന്ന നിഗമനത്തിലാണ് ആരാധകര്‍.

Recommended Video
കാതല്‍ കൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ നടി തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെയാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ്. നേരത്തെ വിവാഹിതയായ നടി ആദ്യ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
2006 ലാണ് സംവിധായകനും തിരക്കഥാകൃത്തുമായ സെല്‍വരാഘവനുമായി സോണി അഗര്‍വാള്‍ വിവാഹിതയാവുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും 2010 ല്‍ വേര്‍പിരിഞ്ഞിരുന്നു. വിവാഹമോചിതയായിട്ട് പത്ത് വര്‍ഷം കഴിയുമ്പോഴാണ് സോണിയ രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നത് എന്നതാണ് രസകരമായ കാര്യം. എന്തായാലും നടി തന്നെ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications











