നടിയുടെ രണ്ടാം വിവാഹത്തിന് വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നില്‍ ട്വിസ്റ്റ്! സര്‍പ്രൈസുമായി നടി സോണിയ
തമിഴ് നടി വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം വലിയ കോലാഹളങ്ങളാണ് ഉണ്ടാക്കിയത്. വിവാഹമോചനം നേടാതെ ഭാര്യയും മക്കളുമുള്ള സംവിധായകന്‍ പീറ്റര്‍പോളുമായിട്ടാണ് വനിത വിവാഹിതയായത്. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരവേയാണ് നടി സോണി അഗര്‍വാള്‍ കൂടി വിവാഹിതയാവുന്ന കാര്യം പുറംലോകം അറിയുന്നത്.
സോണിയ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച് കൊണ്ടിരുന്ന ചിത്രങ്ങളും വീഡിയോസും കണ്ടതോടെയായിരുന്നു ആരാധകരും അത്തരമൊരു നിഗമനത്തിലെത്തിയത്. വിവാഹത്തിന് മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന് സൂചിപ്പിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഒരു താലി കെട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തത്. മൂന്ന് ദിവസം കഴിയുമ്പോള്‍ സോണിയയുടെ വിവാഹമാണോന്ന ചോദ്യവും ഉയര്‍ന്നു.

സംശയങ്ങള്‍ വാര്‍ത്തയായി തുടങ്ങിയതിന് പിന്നാലെ താലി കെട്ടുന്നൊരു വീഡിയോയും സോണിയ തന്നെ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം രണ്ട് വിവാഹമോതിരങ്ങളുടെ ചിത്രവും വന്നു. അതിനൊപ്പം രണ്ട് ദിവസമേ അവശേഷിക്കുന്നുള്ളു എന്ന് കൂടി സൂചിപ്പിച്ചു. വിവാഹത്തിന് വേണ്ടി പൂക്കളൊക്കെ വെച്ച് ഒരുക്കിയ കാറിന്റെ ഫോട്ടോയും ഒരു ദിവസം ബാക്കി നില്‍ക്കേ വന്നതോടെ സോണിയ അഗര്‍വാളിന്റെ വിവാഹമാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചു.
എന്നാല്‍ വിവാഹത്തെ കുറിച്ചും പ്രതിശ്രുത വരനെ കുറിച്ചും അറിയാന്‍ കാത്തിരുന്ന ആരാധകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ടുള്ള വെളിപ്പെടുത്തലാണ് നടിയിപ്പോള്‍ നടത്തിയിരിക്കുന്നത്. സോണിയയുടെ നേതൃത്വത്തില്‍ പുതിയൊരു കല്യാണം നടത്തി കൊടുക്കുന്ന ഇവന്റ് കമ്പനി തുടങ്ങിയിരിക്കുകയാണ്. സോണിയയ്‌ക്കൊപ്പം മറ്റ് നാല് പാര്‍ട്‌നര്‍മാരും ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്. ടേൽ ടു എന്നാണ് കമ്പനിയുടെ പേര്.

അഭിമാനത്തോടെ ഞങ്ങളുടെ പുതിയ ബിസിനസ് നിങ്ങളിലേക്ക് എത്തിക്കുകയാണെന്ന് പറഞ്ഞ് കമ്പനിയുടെ ഉദ്ഘാടന ദിവസത്തെ ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നിരവധി പ്രമുഖരാണ് പുതിയ സംരംഭത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. അതേ സമയം വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്നവര്‍ക്ക് വലിയ നിരാശയാണ് ഇത് നല്‍കിയത്.
കാതല്‍ കൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ നടി തമിഴിലും കന്നഡയിലും തെലുങ്കിലും മലയാളത്തിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. 2006 ലാണ് നടി വിവാഹിതയാവുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സെല്‍വരാഘവനായിരുന്നു ഭര്‍ത്താവ്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2010 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.


Click it and Unblock the Notifications











