രണ്ടാം വിവാഹത്തിന് സോണിയ ഒരുങ്ങുകയാണല്ലേ? നിങ്ങള്‍ക്ക് മാത്രം വിവാഹം കഴിച്ചാല്‍ മതിയോന്ന് നടിയുടെ ചോദ്യം

വിവാഹമോചിതരായി നില്‍ക്കുന്ന പല നടിമാരും രണ്ടാമത് വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ പല കഥകളും പുറത്ത് വരാറുണ്ട്. അത്തരത്തില്‍ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാളും രണ്ടാമത് വിവാഹിതയായേക്കും എന്ന വാര്‍ത്തകള്‍ കുറച്ച് വര്‍ഷങ്ങളായിട്ട് പ്രചരിക്കാറുണ്ട്. എന്നാല്‍ ഇതൊക്കെ നടി നിഷേധിക്കുകയാണ് പതിവ്.

ഏറ്റവും പുതിയതായി വീണ്ടും സോണിയയുടെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. നേരത്തെ വിവാഹം കഴിച്ചെങ്കിലും അത് വേര്‍പിരിഞ്ഞ് സിംഗിളായി കഴിയുകയായിരുന്നു സോണിയ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രം കണ്ടതോടെയാണ് നടിയുടെ രണ്ടാം വിവാഹമായോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്.

ങ്ങള്‍ വീണ്ടും വിവാഹിതയാവാന്‍ പോവുകയാണോ' എന്നൊരു ചോദ്യം ആരാധകനില്‍ നിന്നും വരുന്നത്

കുടുംബത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടാറുള്ള സോണിയ അഗര്‍വാള്‍ കഴിഞ്ഞ ദിവസം സ്വന്തം ഫോട്ടോയുമായിട്ടാണ് എത്തിയത്. ചിത്രത്തില്‍ ഇരുകൈകളിലും മെഹന്തി അണിഞ്ഞിട്ടുമുണ്ട്. വളരെ സിംപിളായിട്ടുള്ള മെഹന്തി ഡിസൈന്‍ ആണെങ്കിലും മനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെയിലാണ് 'നിങ്ങള്‍ വീണ്ടും വിവാഹിതയാവാന്‍ പോവുകയാണോ' എന്നൊരു ചോദ്യം ആരാധകനില്‍ നിന്നും വരുന്നത്.

നിങ്ങള്‍ക്ക് മാത്രമേ വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളോ

പെട്ടെന്ന് തന്നെ ഈ സംശയത്തിനുള്ള മറുപടി പറഞ്ഞ് സോണിയ തന്നെ എത്തി..' ഹഹഹ, എന്താണ് നിങ്ങള്‍ക്ക് മാത്രമേ വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളോ? എന്തായാലും എന്റെ വിവാഹത്തിന്റെ മെഹന്തി ഇത്രയും ചെറുതായിരിക്കില്ല' എന്നും സോണിയ തമാശരൂപേണ മറുപടിയായി പറഞ്ഞു. ഇതോടെ നടിയുടെ വിവാഹമല്ലെന്നും മറ്റെന്തെങ്കിലും പരിപാടികള്‍ക്ക് വേണ്ടി മെഹന്തി ഇട്ടതായിരിക്കാമെന്ന സ്ഥിരികരണത്തിലേക്ക് എത്തിയത്.

 സംവിധായകനും തിരക്കഥാകൃത്തുമായ സെല്‍വരാഘവനൊണ് സോണിയ ആദ്യം വിവാഹം കഴിക്കുന്നത്

സംവിധായകനും തിരക്കഥാകൃത്തുമായ സെല്‍വരാഘവനൊണ് സോണിയ ആദ്യം വിവാഹം കഴിക്കുന്നത്. 2006 ല്‍ വിവാഹിതരായ താരങ്ങള്‍ നാല് വര്‍ഷത്തിനുള്ളില്‍ ദാമ്പത്യം അവസാനിപ്പിച്ചു. 2010 ലാണ് നിയമപരമായിട്ടുള്ള വേര്‍പിരിയല്‍ വാര്‍ത്ത വരുന്നത്. ശേഷം സെല്‍വരാഘവന്‍ മറ്റൊരു വിവാഹം കഴിച്ച് കുടുംബസ്ഥനായെങ്കിലും സോണിയ അതിലേക്ക് കടന്നില്ല. അവിടുന്നിങ്ങോട്ട് സിംഗിളായി കഴിയുകയാണ് നടി ചെയ്തിരുന്നത്.

സോണിയ വൈകാതെ വിവാഹിതയായേക്കുമെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷവും വാര്‍ത്ത വന്നിരുന്നു

അതിനാല്‍ തന്നെ സോണിയ വൈകാതെ വിവാഹിതയായേക്കുമെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷവും വാര്‍ത്ത വന്നിരുന്നു. ട്വിറ്ററിലൂടെ വിവാഹത്തിന്റെയും വിവാഹമോതിരത്തിന്റെയുമൊക്കെ ഫോട്ടോയുമായി എത്തിയതോടെയാണ് സോണിയയുടെ വിവാഹക്കാര്യം മുന്‍പ് ചര്‍ച്ചയായത്. അന്നും നടി ഇത് നിഷേധിച്ചിരുന്നു. എന്തായാലും വിവാഹത്തോട് വലിയ എതിര്‍പ്പൊന്നും സോണിയയ്ക്ക് ഇല്ലെന്നുള്ള കാര്യം ആരാധകന് നല്‍കിയ മറുപടിയിലൂടെ വ്യക്തമാവുകയാണ്.

നിലവിൽ സിനിമയിലും ടെലിവിൽ പരിപാടികളിലുമൊക്കെ സജീവമായി തുടരുകയാണ് സോണിയ. ഈ വർഷം രണ്ട് സിനിമകൾ ഇതിനകം പുറത്തിറങ്ങി. ചിത്രീകരണം പുരോഗമിക്കുന്ന മൂന്ന് സിനിമകൾ കൂടി സോണിയയുടേതായി വരാനിരിക്കുകയാണ്. ഇതിന് പുറമേയാണ് ടെലിവിഷനിൽ ക്വീൻ 2 എന്ന വെബ് സീരിസിലും നടി അഭിനയിക്കുന്നത്.

More from Filmibeat

Read more about: sonia aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X