രഹസ്യമായി നടനെ വിവാഹം കഴിച്ചു! ഇനി അഭിനയിക്കുന്നുണ്ടെങ്കില്‍ അത് ഭര്‍ത്താവിനൊപ്പമെന്ന് നടി ശ്രീജ
പുതിയ വര്‍ഷം പിറന്നതിന് പിന്നാലെ ഒത്തിരി താരവിവാഹങ്ങളാണ് നടന്നിരിക്കുന്നത്. പ്രേക്ഷകരെ അറിയിച്ച് കൊണ്ടും അല്ലാതെ രഹസ്യമായിട്ടുമൊക്കെ ഒത്തിരി വിവാഹങ്ങള്‍ കഴിഞ്ഞു. ഇപ്പോഴിതാ സിനിമാ, ടെലിവിഷന്‍ രംഗത്ത് തിളങ്ങി നിന്നിരുന്ന നടി ശ്രീജ തന്റെ രഹസ്യ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ ഇനി അഭിനയിക്കാന്‍ വരുന്നില്ലെന്നുള്ള കാര്യവും ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു.
തമിഴിലെ ടെലിവിഷന്‍ താരം സെന്തിലുമായിട്ടായിരുന്നു ശ്രീജ വിവാഹിതയായത്. 'ഇനി അഭിനയിക്കാന്‍ ഇല്ലെന്ന തീരുമാനം ഞാന്‍ എടുത്തതാണ്. അഥവ ഇനിയെങ്ങാനും അഭിനയിക്കാന്‍ എത്തിയാല്‍ അത് ഭര്‍ത്താവിന് ഒപ്പം മാത്രമായിരിക്കും. ശ്രീജ ജീവിതത്തില്‍ വന്ന ശേഷം എല്ലാ കാര്യത്തിലും മാറ്റം വന്നതായി നടന്‍ സെന്തില്‍ പറയുന്നു. ഷൂട്ടിങ് കഴിഞ്ഞ് വന്നാല്‍ മുഖത്തെ മേക്കപ്പ് ഒക്കെ കളഞ്ഞ് തരും.

ഞാന്‍ ഇന്ന് ഗ്ലാമര്‍ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് എല്ലാം ശ്രീജയ്ക്ക് ഉള്ളതാണെന്നും സെന്തില്‍ പറയുന്നു. തിരുപതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. മലയാളിയായ ശ്രീജ തിരുവനന്തപുരം സ്വദേശിനിയാണ്.
സിനിമയില്‍ അഭിനയിച്ചാണ് ശ്രീജ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത് ടെലിവിഷനിലൂടെയായിരുന്നു. പിന്നീട് സെന്തിലിനൊപ്പം അഭിനയിച്ച പരമ്പര ശ്രദ്ധേയമായതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു.


Click it and Unblock the Notifications