For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാരയെ പ്രശസ്തയാക്കിയവരെന്ന് പറയും; വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യം; കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് ശ്രീനിതി

  |

  സിനിമാ രം​ഗത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ നേരത്തെ പല തവണ ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യൻ സിനിമയിലും ലോക സിനിമാ രം​ഗത്തും എല്ലാം മീടൂ തരം​ഗം അലയടിച്ച സമയത്താണ് ഇത്തരം നിരവധി കഥകൾ പുറത്ത് വന്നത്. കാസ്റ്റിം​ഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് നിരവധി പേർ തുറന്ന് പറയുകയുണ്ടായി.

  ഹോളിവുഡ് മുതൽ മലയാള സിനിമയിൽ വരെ നിരവധി ഫിലിം മേക്കേർസിന് നേരെ ആരോപണം ഉയർന്നു. ഇപ്പോഴും ഇത്തരം പരാതികൾ ഉയർന്ന് കൊണ്ടിരിക്കുന്നു. അടുത്തിടെ മലയാള സിനിമയിൽ തുടരെ ഇത്തരം വിഷയങ്ങൾ ചർച്ചയായിരുന്നു.

  Also Read: 'ആ ട്രാജഡി ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, തലേന്ന് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു'; മോനിഷയെ ഓർത്ത് വിനീത്

  സിനിമയിൽ അവസരം ലഭിക്കാൻ നടിമാരെ ലൈം​ഗികമായി ഉപയോ​ഗിക്കുന്ന പ്രവണത വർഷങ്ങളാണ് സിനിമാ രം​ഗത്ത് നിലനിൽക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്. അതേസമയം സിനിമയിൽ മാത്രമല്ല എല്ലാ തൊഴിൽ മേഖലയിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നവരും ഉണ്ട്. ഇപ്പോഴിതാ തമിഴ് സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി ശ്രീനിതി മേനോൻ. മലയാളി ആയ ശ്രീനിതി മേനോൻ തമിഴ് ടെലിവിഷൻ രം​ഗത്ത് സജീവമാണ്.

  Also Read: ഇനിയൊരു അവസരമുണ്ടെങ്കിൽ പപ്പയെയും കൊണ്ട് അവിടെ പോകണം; ആഗ്രഹം പറഞ്ഞ് ജഗതിയുടെ മകൾ ശ്രീലക്ഷ്മി

  'അ‍ഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുമ്പോൾ ആദ്യം മനസ്സിലാവില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഞാൻ പറഞ്ഞത്. അപ്പോൾ അങ്ങനെയല്ലെന്ന് പറയും. വളരെ നല്ല രീതിയിലാണ് അവർ സംസാരിക്കുക. സർ അതിൽ താൽപര്യമില്ലെന്ന് പറയും. ആദ്യമേ നമ്മൾക്കത് വേണ്ട എന്നാണെങ്കിൽ അത്തരം അവസരങ്ങൾ നിരസിക്കണം. അല്ലെങ്കിൽ പിന്നീട് നമ്മൾക്ക് മോശമായ പേര് വരും'

  'നമ്മൾ തുടക്കക്കാരായിരിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനയല്ലാതെ ചാൻസ് ലഭിക്കില്ലെന്ന് അവർ പറയും. പക്ഷെ നമ്മൾ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കും. കൈയും കാലമില്ലേ. നമ്മൾ അധ്വാനിച്ച് ഒരു നിലയിലെത്തിയാൽ ഇതേ ആളുകൾ തന്നെ ഞാനാണ് അവളെ ഈ പ്രശസ്തിയിലെത്തിച്ചതെന്ന് പറയും'

  'ശ്രീനിധിയെ ഈ ഇൻഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്തയാക്കിയത് ഞാനാണെന്ന് ഒരാൾ പറഞ്ഞു. അവരെ നിനക്ക് അറിയുമോ എന്ന് സുഹൃത്തുക്കൾ ചോദിച്ചു. എനിക്കറിയാം എന്ന് ഞാൻ പറഞ്ഞു. ആദ്യം എനിക്ക് കുറച്ച് പ്രൊജക്ടുകൾ അദ്ദേഹം വാ​ഗ്ദാനം ചെയ്തിരുന്നു, അത് അന്ന് ഞാൻ നിരസിച്ചു. ഇപ്പോൾ അവർ പറയുന്നത് അവരാണ് എന്നെ പ്രശസ്തിയിലേക്ക് കൊണ്ടു വന്നതെന്നാണ്. നിരവധി പേർ ഇങ്ങനെ പറയും. നയൻതാരയെയും സമാന്തയെയും ഇൻഡ്സ്ട്രിയിലേക്ക് കൊണ്ടു വന്നത് ഞാനാണെന്ന് ഇവർ പറയും,' ശ്രീനിതി പറ‍ഞ്ഞു.

  2014 ൽ ആണ് നടി വിനോദ ലോകത്തേക്ക് കടന്ന് വരുന്നത്. മലയാളം സീരിയൽ ആയ മലർവാടിയിലൂടെ ആയിരുന്നു തുടക്കം, സൺ ലൈഫ് ചാനലിൽ സംപ്രേഷണം ചെയ്ത ജിമിക്കി കമ്മൽ എന്ന സീരിയിലൂടെ ആണ് ശ്രിനിതി തമിഴകത്തേക്ക് കടക്കുന്നത്. ഇപ്പോൾ സെന്തൂര പൂവെ എന്ന വിജയ് ടിവി സീരിയലിൽ അഭിനയിക്കുന്നു.

  മലയാളത്തിൽ ചായപെൻസിൽ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ചില ആൽബങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. തമിഴ് ടെലിവിഷൻ രം​ഗത്ത് ജനപ്രിയ ആണ് നടി. അവിടെ ചില സിനിമകളിലും ശ്രീനിതി അഭിനയിച്ചിട്ടുണ്ട്.

  Read more about: tamil
  English summary
  Actress Sreenithi Menon Open Up About Bad Approaches From Industry; Reveals How She Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X