twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശക്തമായ സ്ത്രീ കഥാപാത്രവുമായി ശ്രീ റെഡ്ഡി! ഒടുവില്‍ ആ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നു!

    |

    സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ആളാണ് തെന്നിന്ത്യന്‍ ശ്രീ റെഡ്ഡി. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം ചൂണ്ടി കാണിച്ച് പൊതു റോഡില്‍ നിന്നും ഉടുതുണി ഉരിഞ്ഞായിരുന്നു നടി പ്രതിഷേധിച്ചത്.

    sriya-reddy

    ശ്രീറെഡ്ഡി നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ആണ്ടവ കാനം. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന ശ്രീയുടെ തിരിച്ചു വരവ് ഈ സിനിമയിലൂടെയായിരുന്നു. ഏറെ നാളുകളായി റിലീസ് നീണ്ട് പോയ സിനിമ ഒടുവില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്.

    സോഷ്യല്‍ മീഡിയയിലും സിനിമയിലെ വനിതാ സംഘടനയിലും ഇല്ല.. അതിന്റെ കാരണം വെളിപ്പെടുത്തി നമിത പ്രമോദ്സോഷ്യല്‍ മീഡിയയിലും സിനിമയിലെ വനിതാ സംഘടനയിലും ഇല്ല.. അതിന്റെ കാരണം വെളിപ്പെടുത്തി നമിത പ്രമോദ്

    സി വേല്‍മതി സംവിധാനം ചെയ്ത സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീയാണ്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം ജൂണ്‍ 29 നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. ശ്രീക്കൊപ്പം രണ്ട് പുതുമുഖങ്ങളും സിനിമയിലുണ്ടാവും. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നുമുള്ള കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ശാന്തി എന്ന് പേരുള്ള ശക്തമായൊരു സ്ത്രീ കഥാപാത്രമായിട്ടാണ് ശ്രീ സിനിമയില്‍ അഭിനയിക്കുന്നത്.

    ടോണിക്കുട്ടന്റെ ട്രെയിന്‍ യാത്ര, നമ്പര്‍ 20 മദ്രാസ് മെയില്‍ സിനിമയെ കുറിച്ച് എംസി രാജനാരായണന്‍!ടോണിക്കുട്ടന്റെ ട്രെയിന്‍ യാത്ര, നമ്പര്‍ 20 മദ്രാസ് മെയില്‍ സിനിമയെ കുറിച്ച് എംസി രാജനാരായണന്‍!

    English summary
    Actress Sriya Reddy’s 'Andava Kaanom' to release on June 29
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X