ചെറിയച്ഛാ എന്ന് വിളിക്കണ്ട! കമൽ ഹാസനെ കുറിച്ച് സുഹാസിനി, സ്നേഹ ചുംബനം നൽകി നടി

സിനിമയ്ക്ക് പുറത്തു മാത്രമല്ല താരങ്ങളുടെ ഇടയിലും ഒരുപാട് ആരാധകരുള്ള നടനാണ് കമല്‌ ഹാസൻ. താരങ്ങൾ ഇത് പല അവസരങ്ങളിലും ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി സുഹാസിനിയുടെ വാക്കുകളാണ്. താരത്തിന്റെ 65ാം പിറന്നാളിനോടനുബന്ധിച്ച് ഒരുക്കിയ പരിപാടിയിലായിരുന്നു താരത്തിന്റെ ഹൃദയ സ്പർശിയായ വാക്കുൾ.

തന്റെ ജീവിതത്തിൽ ചെറിയച്ഛൻ ചെലുത്തിയ മറ്റങ്ങളെ കുറിച്ചായിരുന്നു താരം വാചാലയായത്. കമൽ ഹാസന്റെ സഹോദരൻ ചാരുഹാസന്റെ മകളാണ് സുഹാസിനി. കമൽ എന്ന് വിളിച്ചു കൊണ്ടാണ് തന്റെ ജീവിതത്തിൽ താരം ചെലുത്തിയ രണ്ട് നന്മകളെ കുറിച്ച് വെളിപ്പെടുത്തിയത്.

 ചെറിയച്ഛ വിളി

കമൽ എന്നാണ് സുഹാസിനി കമൽ ഹാസനെ അഭിസംബോധന ചെയ്തത്. ഇതിന്റെ കാരണവു നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കമൽ എന്ന് വിളിച്ചാൽ മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞിട്ടുള്ളത്. വലിപ്പ ചെറുപ്പമില്ലാത എല്ലാവരേയും ഒരുപോലെ കാണാൻ മനസ്സുള്ള ആൾക്ക് മാത്രമേ ഇങ്ങനെ പറയാൻ സാധിക്കുകയുള്ളൂ- സുഹാസിനി പറഞ്ഞു.

നിങ്ങൾ ഇല്ലായിരുന്നെങ്കിൽ

എന്റെ ജീവിതത്തിൽ നടന്ന എല്ല നല്ല കാര്യങ്ങൾക്കും കാരണം നിങ്ങളാണ്. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ സിനിമയിൽ ഞാൻ ഒരിക്കൽ പോലും എത്തുകയില്ലായിരുന്നു. സിനിമ ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ട് ടെക്നിക്കലായി സിനിമ പഠിപ്പിച്ചതും, അതിനു വേണ്ടി ഫീസ് മുടക്കിയതുമെല്ലാം നിങ്ങളായിരുന്നു. തന്റെ ജീവിതം ആകെ മാറ്റിയത് കമൽ ആയിരുന്നു എന്ന് സുഹാസിനി പറഞ്ഞു. ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാർഥിനിയായിരുന്നു സുഹാസിനി.

ഭർത്താവിനെ  നൽകിയത്

കരിയർ മാത്രമല്ല ഭർത്താവിനെ നൽകിയതും നിങ്ങളായിരുന്നു എന്ന് സുഹാസിനി പറഞ്ഞു. മണിരത്നം നിങ്ങളെ തേടി വന്നതു കൊണ്ടാണ് അദ്ദേഹം എന്റെ ജീവിതത്തിലേയ്ക്ക് എത്തിയത്. ഭർത്താവിനെ പോലും നിങ്ങളാണ് നൽകിയതെന്ന് സുഹാസിനി പറഞ്ഞു. ജീവിതത്തിൽ ഇതുവരെ കമലിനോട് ചെയ്യാത്ത രണ്ട് കാര്യങ്ങൾ ചെയ്യാൻ പോകുകയാണ് എന്ന പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ കാലിൽ വീഴുകയും സ്നേഹ ചുംബനം നൽകുകയും ചെയ്തു.

സ്വയം  പര്യാപ്തത

തനിയ്ക്കും സഹോദരിമാർക്കും വളരെ ചെറുപ്പത്തിൽ തന്നെ സ്വയം പര്യാപ്തത നേടേണ്ടതിന്റേയും സ്വയം സുരക്ഷ ഉറപ്പു വരുത്തുന്നതിന്റേയും ആവശ്യകതയെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി തന്നതും കമലായിരുന്നു എന്ന് സുഹാസിനി ഈ അവസരത്തിൽ ഓർത്തെടുത്തു. കമൽഹാസന്റെ 65ാം പിറന്നാൾ കുടുംബാംഗങ്ങൾ ഗംഭീരമായിട്ടാണ് ആഘോഷിച്ചത്. ചടങ്ങിൽ കമൽഹാസന്റെ പിതാവ് ഡി ശ്രീനിവാസന്റെ പ്രതിമയും അനാച്ഛാദനം ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X