അമ്മയെ അച്ഛന്‍ തല്ലുമ്പോള്‍ ഞാന്‍ കട്ടിലിന്റെ സൈഡില്‍ ഒളിക്കും! പേടിച്ചിരുന്ന നാളുകള്‍ ഇന്നും ഓര്‍മ്മയിലുണ്ട്

ബാലതാരമായിട്ടും പിന്നീട് നായികയായിട്ടും തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് സുജിത. സിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സുജിത വിജയിച്ചത് ടെലിവിഷന്‍ സീരിയലുകളിലാണ്. ഇടയ്ക്ക് മലയാളത്തിലും അഭിനയിക്കാറുണ്ടെങ്കിലും സുജിത തമിഴ് സീരിയലുകളിലാണ് സജീവമായിരിക്കുന്നത്.

അഭിനയത്തിനൊപ്പം കുടുംബ ജീവിതവും മനോഹരമായി കൊണ്ട് പോകാന്‍ നടിയ്ക്ക് സാധിക്കാറുണ്ട്. എന്നാലിപ്പോള്‍ ജനറേഷനില്‍ വന്ന മാറ്റത്തെ കുറിച്ച് പറഞ്ഞ നടിയുടെ വാക്കുകളാണ് വൈറലാവുന്നത്. നടിമാരായ വനിത വിജയ്കുമാറിനും ശാന്തി വില്യംസിനുമൊപ്പം തമിഴിലെ ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

sujitha

ചെറിയ പ്രായത്തില്‍ തന്റെ അച്ഛനും അമ്മയും തമ്മില്‍ വഴക്ക് കൂടുമായിരുന്നു. അന്ന് ഒരക്ഷരം എതിര്‍ത്ത് പറയാനോ പ്രതികരിക്കാനോ തനിക്ക് സാധിച്ചില്ല. എന്നാല്‍ കാലം മാറിയപ്പോള്‍ ഇന്ന് താനും ഭര്‍ത്താവും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടയില്‍ മകന്‍ കയറി വരുന്ന രീതിയെ കുറിച്ചാണ് നടി സംസാരിച്ചത്.

'ജനറേഷന്‍ മാറുന്നത് ആഘോഷിക്കേണ്ടത് തന്നെയാണ്. കാരണം അതില്‍ ഒരുപാട് പോസിറ്റീവ് ഗുണങ്ങള്‍ ഉണ്ടെന്ന് നടി സുജിത പറയുന്നു. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തില്‍ ഫ്രണ്ട്ഷിപ്പ് റിലേഷന്‍ഷിപ്പ് ആണ് കൂടുതലായിട്ടും ഉണ്ടാവേണ്ടത്. വഴക്ക് കൂടുകയാണെങ്കിലും അതില്‍ ഒരു തര്‍ക്കം ഉണ്ടാവും. ചിലപ്പോള്‍ അതൊരു ഹെല്‍ത്തി ആര്‍ഗുമെന്റ് ആയിരിക്കും. അതെല്ലാം ഞാനിപ്പോള്‍ ആസ്വദിക്കുന്നുണ്ട്.

എനിക്ക് 8 വയസ്സുള്ളപ്പോള്‍ എന്റെ മാതാപിതാക്കള്‍ തമ്മില്‍ ഇതുപോലെ വഴക്ക് കൂടാറുണ്ടായിരുന്നു. എനിക്കന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കാനുള്ള പ്രായമുണ്ട്. എന്റെ അനിയത്തിക്ക് നാലോ നാലര വയസ്സോ മറ്റോ ഉള്ളൂ. അവള്‍ക്ക് കാര്യങ്ങള്‍ ഒന്നും മനസ്സിലായിട്ടില്ല. എന്റെ ചേട്ടന് ടീനേജ് പ്രായമാണ്. വീട്ടിലെ വഴക്ക് കാണുമ്പോള്‍ ചേട്ടന്‍ ഇറങ്ങി പുറത്തേക്ക് പോകും. അവര്‍ക്ക് ഒരു ആണ്‍കുട്ടിയാണെന്ന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ആ 15 വയസ്സില്‍ പുറത്തു പോകാന്‍ സാധിക്കില്ല.

sujitha

അച്ഛനും അമ്മയും വഴക്ക് കൂടുമ്പോള്‍ ഞാന്‍ കട്ടിലിന്റെ സൈഡില്‍ പേടിച്ച് വിറച്ചു നില്‍ക്കുകയായിരിക്കും. അങ്ങനെ പേടിച്ചു ഒളിച്ചിരുന്ന സുചിയെ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒന്നും ചെയ്യാന്‍ പറ്റാതെ വയന്നിരിക്കാന്‍ എനിക്ക് സാധിച്ചുള്ളൂ. അമ്മ അടി വാങ്ങുകയാണെന്ന് ഭയവും ഈ വഴക്ക് പുറത്തുള്ളവര്‍ കേട്ടിട്ട് ഞങ്ങളെ കളിയാക്കുമോ എന്ന ആശങ്കയുമൊക്കെ എനിക്ക് ഉണ്ടായിരുന്നു.

എന്നാലിപ്പോള്‍ ഞാനും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും വഴക്ക് നടക്കുകയാണെങ്കില്‍, വഴക്കല്ല ആശയപരമായിട്ടുള്ള തര്‍ക്കം ആയിരിക്കും. ഇത് കേട്ടിട്ട് എന്റെ മകന്‍ കയറി വരും. എന്ത് ശബ്ദമാണ് ഇതൊന്നും ഒച്ച കുറയ്ക്കാനും പറയും. അവനിപ്പോള്‍ വെറും പത്ത് വയസേയുള്ളു. ഈ പ്രായത്തില്‍ ഞാന്‍ എങ്ങനെയായിരുന്നു എന്നോര്‍ക്കുമ്പോള്‍ വലിയ വ്യാത്യാസമാണ് തോന്നുന്നതെന്ന്', നടി സുജിത പറയുന്നു.

More from Filmibeat

Read more about: sujitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X