പ്രമുഖ നടനുമായി ഉണ്ടായ വിവാദം തകര്‍ച്ചയ്ക്ക് കാരണമായി! കമല്‍ ഹാസനൊപ്പം അഭിനയിക്കാത്തതിനെ പറ്റി നടി
തെന്നിന്ത്യന്‍ സിനിമയിലെ നടിയും നര്‍ത്തികയുമാണ് സ്വര്‍ണമാലിയ. ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇടയ്ക്ക് ടെലിവിഷന്‍ അവതാരകയായിട്ടും ശ്രദ്ധിക്കപ്പെട്ടു. മിനിസ്‌ക്രീനില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന നടിയെ സിനിമയിലേക്ക് കൊണ്ടുവന്നത് സംവിധായകന്‍ മണിരത്‌നമാണ്.
അലൈപായുതേ എന്ന സിനിമയ്ക്ക് ശേഷം മൊഴി, തുടങ്ങി നിരവധി സിനിമകള്‍ നടിക്ക് ലഭിച്ചു. എന്നാല്‍ ഇടയ്ക്ക് നടിയുടെ പേരില്‍ ചില വിവാദങ്ങള്‍ ഉയര്‍ന്നു വന്നു. ഇതോടെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. മാത്രമല്ല വിവാഹ ജീവിതത്തിലേക്ക് കൂടി നടി പ്രവേശിച്ചെങ്കിലും അതും പാതിവഴിയില്‍ അവസാനിപ്പിച്ചു. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ നടി പറഞ്ഞ കാര്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ച ആവുകയാണ്.

കഴിവും സൗന്ദര്യവും ഉണ്ടെങ്കിലും നടി സ്വര്‍ണമാലിയക്ക് ക്യാരക്ടര്‍ റോളുകളാണ് കൂടുതലായും ലഭിച്ചത്. തനിക്ക് കിട്ടിയ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ നടിക്ക് സാധിച്ചു. കോളിവുഡിലെ മികച്ച നടിയായി മാറുമെന്ന് പലരും കരുതിയെങ്കിലും സ്വര്‍ണമാലിയുടെ ജീവിതത്തില്‍ നടന്നത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴിലെ പ്രമുഖ നടനുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് നടിയുടെ ജീവിതത്തിലെ പതനത്തിന് കാരണമെന്നാണ് അന്ന് പ്രചരിച്ചിരുന്ന കഥകള്‍. ഈ പ്രശ്‌നത്തെ തുടര്‍ന്നാണ് നടി പിന്നീട് കമല്‍ ഹാസനൊപ്പം അഭിനയിക്കാത്തത് എന്നും പറയപ്പെടുന്നു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് താരങ്ങള്‍ ഒരിക്കലും തുറന്ന് സംസാരിച്ചിരുന്നില്ല.
വര്‍ഷങ്ങള്‍ക്കിപ്പുറം നടി ഇതിനെ കുറിച്ചാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ തുറന്നു സംസാരിച്ചിരിക്കുന്നത്. ' ക്രേസി മോഹന്‍ എനിക്ക് കുടുംബ സുഹൃത്താണ്. അദ്ദേഹം ഒരു സിനിമ എഴുതുമ്പോള്‍ എന്റെ അടുത്ത് വന്ന് അതില്‍ അഭിനയിക്കണമെന്ന് പറഞ്ഞിരുന്നു. ഞാന്‍ അതില്‍ അഭിനയിക്കണമെന്നാണ് കമലിന്റെ ആഗ്രഹം എന്നും പറഞ്ഞിരുന്നു.

എന്നാല്‍ ആ സമയത്ത് പതിവുപോലെ ഞാന്‍ അഭിനയിക്കാന്‍ ഒരുക്കമായിരുന്നില്ല. എനിക്ക് എന്റേതായ ചോയ്‌സ് ഉണ്ടായിരുന്നു. പിന്നെ പഠിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് കൂടിയാണ് അന്ന് സിനിമയില്‍ അഭിനയിക്കാതിരുന്നത്. അതില്‍ അഭിനയിക്കാത്തതിന്റെ പേരില്‍ പിന്നീട് ഒരിക്കലും എനിക്ക് ഖേദം തോന്നിയിട്ടില്ല. മറ്റൊരു പ്രശ്‌നവും ഇവിടെ ഇല്ലെന്നാണ്' നടി പറയുന്നത്.
അതേ സമയം തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് മുന്‍പ് നടി തുറന്ന് സംസാരിച്ചിരുന്നു. 2002 ല്‍ വിവാഹിതയായ സ്വര്‍ണമാലിയ 2004 ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. 'വിവാഹം കഴിക്കാനോ എന്നിട്ട് വിദേശത്ത് പോയി താമസിക്കാനോ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. അത് മാതാപിതാക്കള്‍ ചേര്‍ന്നെടുത്ത തീരുമാനം മാത്രമായിരുന്നു. നല്ല ഉദ്ദേശത്തോട് കൂടിയാണ് എന്റെ അറേഞ്ച്ഡ് മ്യാരേജ് അവര്‍ നടത്തിയത്. ആ പ്രായത്തില്‍ എനിക്ക് എന്താണ് വേണ്ടതെന്ന് മാതാപിതാക്കളോട് പറയാന്‍ സാധിച്ചില്ല. പിന്നീടാണ് ഞാനെല്ലാം മനസിലാക്കുന്നത്.
പഠിക്കുന്നതിന്റെ തിരക്കിലായിരുന്ന നമ്മള്‍ വിവാഹം കഴിക്കുന്നതോടെ കുറച്ച് റിലാക്‌സ്ഡ് ആവുമല്ലോ എന്ന് മാത്രമേ ഞാനന്ന് ചിന്തിച്ചുള്ളു. എന്നാല്‍ അതൊരു വലിയ മിസ്‌റ്റേക്ക് ആയി പോയി. വിവാഹത്തിന് ശേഷവും താന്‍ പഠനവുമായി തന്നെ മുന്നോട്ട് പോയിരുന്നതായിട്ടും' നടി മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications