മഞ്ഞളും ചന്ദനവും വാരിപ്പൊത്തി, സ്വാതി റെഡ്ഡിയുടെ കല്യാണം കളറായി! പ്രിയതമനൊപ്പം നടിയുടെ ചിത്രങ്ങള്‍
Recommended Video

സിനിമാലോകത്ത് ഈ വര്‍ഷം നിരവധി കല്യാണങ്ങളാണ് നടന്നിരിക്കുന്നത്. ബോളിവുഡില്‍ നിന്നും ഉടന്‍ തന്നെ പ്രിയങ്ക ചോപ്രയുടെ വിവാഹമാണ് നടക്കാന്‍ പോവുന്നത്. നവംബറില്‍ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് എന്നിവരുടെയും വിവാഹമുണ്ടാവും. ഇപ്പോള്‍ തെന്നിന്ത്യയിലും ഒരു താരവിവാഹം നടന്നിരിക്കുകയാണ്.
നായികയായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ കൈയിലെടുത്ത നടിയാണ് സ്വാതി റെഡ്ഡി. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി തകര്‍ത്തഭിനയിച്ച സ്വാതി വിവാഹിതയായിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വാതിയുടെ വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

സ്വാതിയുടെ വിവാഹം
സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി റെഡ്ഡി. 'കണ്‍കള്‍ ഇരുണ്ടാല്‍ ഉന്‍ കണ്‍കള്‍ ഇരുണ്ടാല്‍' എന്ന് തുടങ്ങുന്ന സിനിമയിലെ പാട്ട് അക്കാലത്ത് ഹിറ്റായിരുന്നു. തമിഴില്‍ തിളങ്ങി നിന്നിരുന്ന നടി മലയാളത്തില്‍ ഫഹദിനൊപ്പം അഭിനയിച്ചും കൈയടി നേടിയിരുന്നു. സ്വാതി ഇനി മുതല്‍ കുടുംബിനിയായി മാറിയിരിക്കുകയാണ്.

വിവാഹം കഴിഞ്ഞു
കുറച്ച് ദിവസങ്ങളായി സ്വാതി റെഡ്ഡിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് നടി വിവാഹിതയായത്. പൈലറ്റായ വികാസാണ് വരന്‍. ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ നിന്നുമായിരുന്നു സ്വാതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.

പരമ്പരഗാതമായ ചടങ്ങുകള്‍
മഞ്ഞളും ചന്ദനവും മുഖത്ത് തേച്ച് പരമ്പരഗാതമായ ഹിന്ദു വിവാഹ ചടങ്ങുകളിലൂടെയായിരുന്നു സ്വാതി റെഡ്ഡിയും വികാസും വിവാഹിതരായിരിക്കുന്നത്. വിവാഹചിത്രങ്ങള്‍ പുറത്ത് വന്ന ഉടനെ വൈറലായി മാറിയിരുന്നു. പ്രിയനടിയുടെ കുടുംബജീവിതത്തിന് എല്ലാവിധ ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

അഞ്ച് വര്‍ഷത്തെ പ്രണയം
മലേഷ്യന്‍ എയര്‍വേയ്‌സിലെ പൈലറ്റായ വികാസും സ്വാതിയും നീണ്ട അഞ്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. വികാസ് ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്.

സ്വാതിയുടെ സിനിമാജീവിതം
2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമയിലേക്കെത്തിയത്. തമിഴില്‍ സുബ്രഹ്മണ്യപുരം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചതോടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു. 2013 ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും നടി അരങ്ങേറ്റം കുറിച്ചു. ഫഹദിന്റെ നായികയായ ശോശന്നയുടെ കഥാപാത്രത്തില്‍ സ്വാതി മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഫഹദിന്റെ തന്നെ നായികയായി നോര്‍ത്ത് 24 കാതം എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സ്വാതി അഭിനയിച്ചിരുന്നു.

ടെലിവിഷന്‍ അവതാരക
നടി എന്നതിലുപരി ടെലിവിഷന്‍ അവതാരകയായിട്ടും സ്വാതി തിളങ്ങിയിരുന്നു. കളേഴ്‌സ് സ്വാതി എന്ന പേരിലാണ് തെലുങ്കില്‍ നടി അറിയപ്പെടുന്നത്. മാ ടിവി പരിപാടിയായിരുന്ന കളേഴ്‌സിന്റെ അവതാരകയായിരുന്നു. മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍, നന്ദി പുരുസ്‌കാരങ്ങള്‍ നടിയെ തേടി എത്തിയിരുന്നു. മൂന്ന് സിനിമകളില്‍ സ്വാതി ഗാനം ആലപിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











