വിവാഹം കഴിക്കാതെ അമ്മയാവുമോ? നടി തമന്ന ഭാട്ടിയയുടെ തീരുമാനം ഇങ്ങനെയാണെന്ന് റിപ്പോര്‍ട്ടുകള്‍
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ നടി തമന്ന ഭാട്ടിയ സിനിമാരംഗത്തേക്ക് പ്രവേശിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. ഏറെക്കാലമായി വെള്ളിത്തിരയെ ഭരിക്കുന്ന നടിമാരില്‍ ഒരാളാണ് തമന്ന. ടോളിവുഡില്‍ സ്റ്റാര്‍ നായികയായി വളര്‍ന്ന തമന്ന തെന്നിന്ത്യയാകെ പ്രശസ്തയായി. ബോളിവുഡിലും നടി സിനിമയും വെബ് സീരിസുമൊക്കെ ചെയ്യുന്നുണ്ട്.
തെലുങ്കില്‍, തമന്നയുടെ പ്രശസ്തി കുറവാണെങ്കിലും നടി വെബ് സീരീസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലസ്റ്റ് സ്റ്റോറീസ് 2, ജി കര്‍ദ തുടങ്ങിയവയും ചെയ്തിരുന്നു. ബോള്‍ഡ് സീനുകളില്‍ മേക്കപ്പില്ലാതെയൊക്കെ അഭിനയിച്ചും തമന്ന പ്രേക്ഷകപ്രശംസനേടി. എന്നാല്‍ നടിയുടെ പേഴ്‌സണല്‍ ജീവിതത്തെ പറ്റിയുള്ള കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

നടന്‍ വിജയ് വര്‍മ്മയുമായി തമന്ന പ്രണയത്തിലാണെന്ന തരത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് കഥകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ ഇഷ്ടമാണെന്നും വൈകാതെ വിവാഹിതയായേക്കും എന്നൊക്കെ തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇത് മാത്രമല്ല ദാമ്പത്യജീവിതത്തെ കുറിച്ച് വേറെയും തീരുമാനങ്ങള്‍ നടി എടുത്തതായിട്ടാണ് വിവരം.
വിവാഹം കഴിക്കാതെ അമ്മയാകാനാണ് നടിയുടെ തീരുമാനമെന്ന തരത്തിലാണ് പുതിയ ചില വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ലസ്റ്റ് സ്റ്റോറീസ് 2 ല്‍ ജോഡികളായി അഭിനയിച്ചതിന് ശേഷമാണ് തമന്നയും വിജയും പ്രണയത്തിലായതായിട്ട് റിപ്പോര്‍ട്ടുകള്‍ വന്നത്. ആദ്യം തമന്നയും വിജയ് വര്‍മ്മയും തങ്ങളുടെ പ്രണയ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തത വരുത്തുകയും ചെയ്തു.
പലപ്പോഴും എയര്‍പോര്‍ട്ടില്‍ വച്ചുള്ള താരങ്ങളുടെ ദൃശ്യങ്ങള്‍ പലതവണ പാപ്പരാസികളുടെ ക്യാമറയില്‍ പെട്ടതോടെ കൂടുതല്‍ കഥകളായി. ഈ വര്‍ഷം തന്നെ താരങ്ങള്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ആരാധകരെ പോലും അമ്പരിപ്പിക്കുന്നൊരു റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ തമന്ന തീരുമാനിച്ചുവെന്നും അതിന് മുന്നോടിയായി ആദ്യമേ കുടുംബാസൂത്രണം ചെയ്യുന്നതായിട്ടുമാണ് റിപ്പോര്‍ട്ട്. ഒരു കുഞ്ഞിന് ജന്മം കൊടുത്തിനുശേഷം, അവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വ്യക്തമാകും. അതുകൊണ്ട് ഒരു കുഞ്ഞ് വന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചാല്‍, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ അടുപ്പവും ആഴവും ഉണ്ടാവുകയുള്ളു എന്നും അങ്ങനെ ശക്തമായൊരു ബന്ധത്തിലാവാനാണ് നടി ആഗ്രഹിക്കുന്നതെന്നും പറയപ്പെടുന്നു.
വിജയ് വര്‍മ്മയും തമന്നയും അവരുടെ പരസ്പരമുള്ള ധാരണയുടെ പശ്ചാത്തലത്തില്‍, വിവാഹത്തിന് മുമ്പ് തമന്ന ഗര്‍ഭിണിയാകാന്‍ തീരുമാനിച്ചുവെന്നും ബോളിവുഡിലെ പ്രമുഖ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ, ബോളിവുഡ് താരങ്ങളായ പലരും ഇതേ മാര്‍ഗം സ്വീകരിച്ചിരുന്നു. വിവാഹത്തിന് മുമ്പ് നടി ആലിയ ഭട്ട് ഗര്‍ഭിണിയായിരുന്നു. ഇതിന് ശേഷമാണ് രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കുന്നത്. നടി ഇലിയാനയും സമാനമായ രീതിയില്‍ ജീവിക്കുകയാണ്. ഈയൊരു രീതിയിലേക്ക് തമന്നയും പോവുകയാണെന്നാണ് സൂചന.


Click it and Unblock the Notifications