മേക്കപ്പിട്ടിരിക്കുമ്പോൾ കാരവനിന്റെ ഉള്ളില്‍ നിന്നും മോശമായൊരു അനുഭവം ഉണ്ടായി, പിന്നെ നടന്നതെന്താണെന്ന് തമന്ന
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളാണ് തമന്ന. തമിഴ് സിനിമയിലൂടെയാണ് നടി പ്രശസ്തിയിലേക്ക് വളര്‍ന്നതെങ്കിലും ഹിന്ദിയിലും തെലുങ്കിലും ഏറ്റവും ഒടുവില്‍ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ നായികയായിട്ടാണ് തമന്ന മലയാളത്തിലേക്ക് എത്തുന്നത്.
ഇപ്പോള്‍ പല ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടി താരമൂല്യത്തിലും മുന്‍പിലാണ്. ഇടയ്ക്ക് നടി വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന് തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ നടി കാമുകനായ നടനില്‍ നിന്നും ബന്ധം വേര്‍പിരിഞ്ഞുവെന്നുമാണ് കഥകള്‍.

ഇതിനിടയില്‍ തനിക്ക് ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് തമന്ന പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സിനിമ മേഖലയില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് നടി സംസാരിച്ചത്. മറ്റ് വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞില്ലെങ്കിലും കാരവനിന്റെ ഉള്ളില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് നടി പറഞ്ഞത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തനിക്കുണ്ടായ ദുരനുഭവവും അതിനെ എങ്ങനെ മറികടന്നു എന്നതിനെ പറ്റിയും തമന്ന പറഞ്ഞത്. 'ഒരിക്കല്‍ ഞാന്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ലൊക്കേഷനില്‍ എന്റെ കാരവാനുള്ളില്‍ ആയിരുന്നു. അപ്പോള്‍ എനിക്ക് ഇഷ്ടപ്പെടാത്തതും മോശമായിട്ടുള്ള ഒരു കാര്യം സംഭവിച്ചു. ഇതോടെ സങ്കടം സഹിക്കാനാകാതെ എന്റെ കണ്ണുകളെല്ലാം നിറഞ്ഞു.
ആ സമയത്ത് ഞാന് ഷൂട്ടിങ്ങിന് വേണ്ടി ഒരുങ്ങി നില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മേക്കപ്പ് ഇട്ടതൊക്കെ പോവുമെന്നതിനാല്‍ എനിക്ക് സംഭവസ്ഥലത്ത് നിന്ന് കരയാന്‍ പോലും കഴിഞ്ഞില്ല. എങ്കിലും ഞാന്‍ എന്നോട് തന്നെ പറഞ്ഞു, 'എനിക്കത് നിയന്ത്രിക്കണം. അങ്ങനെ വളരെ മോശമായെന്ന് തോന്നിയ ആ നിമിഷത്തെ ഒരു സന്തോഷമാക്കി മാറ്റാന്‍ എനിക്ക് സാധിച്ചു. പിന്നീടും ജീവിതത്തില്‍ ഇതുപോലെയുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ അതെന്നെ വളരെയധികം സഹായിച്ചു,' എന്നുമാണ് നടി പറയുന്നത്.

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മുന്‍നിര നായികമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. തെലുങ്കിലും മലയാളത്തിലുമായിട്ടാണ് നടി കൂടുതല്‍ സജീവമായി അഭിനയിച്ചിരുന്നത്. ഏകദേശം 85 ഓളം സിനിമകളില്‍ അഭിനയിച്ചു. തെലുങ്കില്‍ ബാഹുബലിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയും നടി അവതരിപ്പിച്ചു. അരണ്‍മനൈ 4 എന്ന സിനിമയാണ് കഴിഞ്ഞവര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും ശ്രദ്ധേയമായ തമന്നയുടെ ചിത്രം.
2023 ലാണ് തമന്ന ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ദിലീപ് നായകനായി അഭിനയിച്ച ബാന്ദ്ര എന്ന സിനിമയിലൂടെയായിരുന്നു തമന്ന മലയാളത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











