കാമുകന്റെ ജാക്കറ്റിൽ പൊതിഞ്ഞ് പിടിച്ച് നടി തമന്ന! റസ്റ്റോറന്റില്‍ നിന്നും പുറത്തിറങ്ങി വരുന്ന നടിയുടെ വീഡിയോ

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നടിയാണ് തമന്ന ഭാട്ടിയ. മലയാളികള്‍ക്ക് ഏറെ സുപരിചിതയാണെങ്കിലും ഈ വര്‍ഷമാണ് നടി മലയാളത്തില്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ദിലീപ് നായകനായി അഭിനയിച്ച ബാന്ദ്ര എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള നടിയുടെ അരങ്ങേറ്റം.

നിലവില്‍ മറ്റ് ഭാഷാചിത്രങ്ങളിലും സജീവമായിരിക്കുന്ന തമന്നയുടെ വിവാഹം സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്നും കാമുകന്‍ വിജയ് വര്‍മ്മയെ കുറിച്ചും നടി തന്നെ വെളിപ്പെടുത്തുന്നത്. എന്നാലിപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള പുതിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുകയാണ്.

tamannaah-bhatia-vijay

പ്രണയകഥ പറഞ്ഞത് മുതല്‍ തമന്നയുടെ പിന്നാലെയാണ് ക്യാമറക്കണ്ണുകള്‍. നവംബര്‍ 29 ന് തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും മുംബൈയില്‍ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം ഇരുവരും ഡിന്നറിന് പോവുകയും ചെയ്തിരുന്നു. ഇതിന് ശേഷം താരങ്ങള്‍ തിരിച്ചിറങ്ങി വരുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. വിജയുടെ കൈയ്യില്‍ കൈ കോര്‍ത്ത് പിടിച്ചാണ് തമന്ന റസ്റ്റോറന്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നത്.

എന്നാല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് കാരണമായത് നടി വിജയുടെ ജാക്കറ്റ് ധരിച്ചിരിക്കുന്നത് കണ്ടപ്പോഴാണ്. റസ്‌റ്റോറന്റിലേക്ക് കയറി പോകുമ്പോള്‍ വിജയ് കോട്ടും സ്യൂട്ടും ധരിച്ചിരുന്നു. തമന്ന അത്യാവശ്യം ഗ്ലാമര്‍ ലുക്കിലുമായിരുന്നു. തിരിച്ച് വരുമ്പോള്‍ വെള്ള ഷര്‍ട്ടും കറുത്ത ടൈയും നീല പാന്റും ധരിച്ച് വിജയ് സ്‌റ്റൈലിഷ് ആയി കാണപ്പെട്ടു. തമന്ന കറുത്ത നീളമുള്ള വസ്ത്രത്തില്‍ സുന്ദരിയായി കാണപ്പെട്ടു.

എങ്കിലും നടി വിജയുടെ നീല ഷര്‍ട്ട് പോലെയുള്ള ഒരു വലിയ ജാക്കറ്റിട്ടിരിക്കുകയാണ്. ക്യാമറയുമായി നിന്നവരെ താരങ്ങള്‍ അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു. അങ്ങോട്ട് പോയ ലുക്കില്‍ നിന്നും മാറ്റം വരുത്തി, പിന്നീട് രാത്രിയില്‍ തിരിച്ചിറങ്ങി വരുമ്പോള്‍ തമന്ന വിജയുടെ ജാക്കറ്റ് ധരിച്ചിരിക്കുകയാണ്. ഇതോടെ നടി ജാക്കറ്റ് ധരിക്കാനുണ്ടായ കാരണമെന്താണെന്നാണ് ആരാധകരും അന്വേഷിക്കുന്നത്.

tamannaah-bhatia-vijay

മാത്രമല്ല തമന്നയെ പ്രതിശ്രുത വരന്‍ എത്രത്തോളം കെയര്‍ ചെയ്യുന്നു എന്നതിന്റെ ഉത്തമ ഉദ്ദാഹരണമാണിതെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. എന്തായാലും താരങ്ങളുടെ പ്രണയകഥയും വിവാഹവിശേഷങ്ങളുമൊക്കെ അറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. വൈകാതെ നടി തന്നെ ഇതെല്ലാം വിശദമാക്കുമെന്ന് പ്രതീക്ഷിക്കാം.

ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജി ചിത്രം പുറത്തിറങ്ങിയപ്പോഴാണ് തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും തങ്ങളുടെ പ്രണയബന്ധം സ്ഥിരീകരിക്കുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ച് ഉടനെ തീരുമാനം ഉണ്ടാവില്ലെന്നാണ് നടി തന്നെ സൂചിപ്പിച്ചത്. 'വിവാഹം കഴിക്കുക എന്നത് നമുക്ക് തോന്നുമ്പോള്‍ മാത്രമാണ്. കാരണം ഇത് വലിയ ഉത്തരവാദിത്തം ഉള്ള കാര്യമാണ്. എല്ലാവരും ചെയ്യുന്നു എന്നത് കൊണ്ട് അതിന് നില്‍ക്കരുതെന്നും വിവാഹത്തെ പറ്റിയുള്ള തന്റെ അഭിപ്രായം ഇതാണെന്നുമാണ്', തമന്ന പറഞ്ഞത്.

മലയാളത്തില്‍ അഭിനയിച്ച ബാന്ദ്രയാണ് തമന്നയുടേതായി അവസാനം റിലീസിനെത്തിയ ചിത്രം. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപിനെ നായകനാക്കി നിര്‍മ്മിച്ച ചിത്രമാണ് ബാന്ദ്ര. മുംബൈയില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ നായികയായിട്ടാണ് തമന്ന അഭിനയിച്ചത്. സ്ഥിരം ഗ്ലാമര്‍ വേഷങ്ങളാണ് തമന്നയ്ക്ക് കിട്ടാറുള്ളതെങ്കിലും മലയാളത്തിലേക്ക് അത്യാവശ്യം അഭിനയ പ്രധാന്യമുള്ള കഥാപാത്രമാണ് ബാന്ദ്രയിലൂടെ നടിയ്ക്ക് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X