തൃഷയെ ബെഡ് റൂം സീനിന് കിട്ടുമെന്ന് കരുതിയെന്ന് നടന്‍! ഇനി അയാളുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് നടിയും
സിനിമാ നടിമാരോട് വളരെ മോശമായി പെരുമാറുന്ന മുതിര്‍ന്ന താരങ്ങളുണ്ട്. അത്തരത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്ന് വരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ലിയോ യില്‍ വിജയ്, തൃഷ ജോഡികള്‍ക്കൊപ്പം മന്‍സൂറും അഭിനയിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ, ഒരു അഭിമുഖത്തിനിടെ മന്‍സൂര്‍ അലി ഖാന്‍ തൃഷയെ കുറിച്ച് വളരെ മോശമായ ചില അഭിപ്രായങ്ങള്‍ നടത്തിയിരിക്കുകയാണ്. തൃഷ തന്റെ കൂടെ ബെഡ് റൂം സീനില്‍ അഭിനയിക്കാത്തതും റേപ്പ് സീന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായിട്ടും തുടങ്ങി നിരവധി പരാമര്‍ശങ്ങളാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരണവുമായി നടി തൃഷ തന്നെ എത്തിയിരിക്കുകയാണ്. നടന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കവേ ഇനി അദ്ദേഹത്തിനൊപ്പം താന്‍ അഭിനയിക്കുകയില്ലെന്നും തൃഷ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നുണ്ട്.
'മിസ്റ്റര്‍ മന്‍സൂര്‍ അലി ഖാന്‍, അടുത്തിടെ എന്നെ കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇതിനെ ശക്തമായി അപലപിക്കുകയും ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധം, വെറുപ്പ്, മോശം അഭിരുചി എന്നിവയൊക്കെ അതിലുണ്ടെന്ന് മനസിലാക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിന് ഈ ആഗ്രഹം ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും. പക്ഷേ നിങ്ങളെ പോലൊരു മോശം ആളുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് പറയാം. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കിയുള്ള നാളുകളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും. ഇയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു',. എന്നുമാണ് തൃഷ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നത്.
ലിയോ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് ഒരു പ്രസ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുമ്പോഴാണ് മന്‍സൂര്‍ അലി ഖാന്‍ വിവാദമായ പ്രസ്താവന നടത്തിയത്. 'ലിയോ സിനിമയില്‍ തൃഷയ്ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ സിനിമയില്‍ തനിക്കൊരു ബെഡ്‌റൂം സീനെങ്കിലും ഉണ്ടാകുമെന്നാണ് കരുതിയത്. എന്റെ മുന്‍പുള്ള സിനിമകളില്‍ മറ്റ് നടിമാരെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയത് പോലെ തൃഷയെയും കൊണ്ട് പോകാന്‍ സാധിക്കുമെന്ന് കരുതി.
ഞാന്‍ ഒരുപാട് ബലാത്സംഗ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്, അത് എനിക്ക് പുതിയ കാര്യമല്ല. എന്നാല്‍ കാശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റില്‍വെച്ച് ഇവര്‍ തൃഷയെ എനിക്കൊന്ന് കാണിച്ച് തരിക പോലും ചെയ്തിട്ടില്ലെന്നുമാണ്', മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.

മന്‍സൂറിന്റെ പ്രസ്താവന വലിയ രീതിയില്‍ വിവാദമായി മാറിയിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് വന്നതോടെ നടിയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് ആരാധകരുമെത്തി. നടനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മാത്രമല്ല ലിയോ സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജും വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.
'ഞങ്ങള്‍ എല്ലാവരും ഒരു ടീമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നതാണ്. എന്നാല്‍ ശ്രീ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ നിരാശയും ദേഷ്യവും തോന്നി. സ്ത്രീകള്‍, സഹതാരങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, ഈ പെരുമാറ്റത്തെ ഞാന്‍ തികച്ചും അപലപിക്കുന്നു' എന്നാണ് ലോകേഷ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
സിനിമാ താരങ്ങള്‍ക്കിടയില്‍ നിന്നും ആരാധകര്‍ക്കിടയില്‍ നിന്നും വ്യാപക വിമര്‍ശനമാണ് മന്‍സൂര്‍ അലിയ്ക്ക് എതിരെ ഉയര്‍ന്ന് വരുന്നത്. പഴയകാല സിനിമകളില്‍ ബലാത്സംഗ സീനുകളിലാണ് കൂടുതലായും നടന്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പലപ്പോഴും നടന്റെ വില്ലന്‍ കഥാപാത്രമാണ് പ്രശസ്തി നേടി കൊടുത്തതും. എന്നാല്‍ ഇപ്പോഴുള്ള പരാമര്‍ശം വളരെ മോശമായി പോയെന്നാണ് നടനോട് ആരാധകരും പറയുന്നത്.


Click it and Unblock the Notifications











