Don't Miss!
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
നയന്‍താരയുടെ മുന്‍കാമുകന്റെ വധു തൃഷയോ? ചിമ്പുവുമായി പ്രണയത്തിലോ? ആ ബന്ധം ജീവിതത്തിലും?
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരജോഡിയാണ് തൃഷയും ചിമ്പുവും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ വിണ്ണൈതാണ്ടി വരുവായ ഗംഭീര വിജയമായിരുന്നു സ്വന്തമാക്കിയത്. കാര്‍ത്തികിന്റേയും ജസ്സിയുടേയും പ്രണയത്തിന് കൈയ്യടിക്കാത്തവര്‍ വിരളമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കെപ്പെട്ടിരുന്നു. കേരളവും മലയാളി പശ്ചാത്തലവുമൊക്കെ ചിത്രത്തിന് മാറ്റുകൂട്ടിയിരുന്നു. മികച്ച താരജോഡികളാണ് തങ്ങളെന്ന് തൃഷയും ചിമ്പുവും അന്നേ തെളിയിച്ചിരുന്നു.
സ്ക്രീനിലെ പ്രണയം ഇരുവരും ജീവിതത്തിലും പകര്‍ത്തിയോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചിമ്പുവും തൃഷയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഫിലിം ഫെയറുള്പ്പടെ നിരവധി മാധ്യമങ്ങളാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് ഇവരുടെ ആരാധകര്‍ പറയുന്നത്.
താരങ്ങളോ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. വിണൈ താണ്ടിവരുവായയില് മാത്രമല്ല അലൈ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ സമയത്ത് ഗൗതം മേനോന് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിനായും ഈ താരജോഡികള്‍ ഒരുമിച്ചിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ഹ്രസ്വ ചിത്രത്തിന് ലഭിച്ചത്. ഇവരുടെ വിവാഹത്തിന് എആര്‍ റഹ്മാന്റെ പാട്ട് കൂടിയുണ്ടായിരുന്നുവെങ്കില്‍ നന്നായേനെയെന്നും വിവാഹ ശേഷം അന്പില് അവന് കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു ആരാധകരില്‍ ചിലര്‍ പറഞ്ഞത്.

Recommended Video
ചിമ്പുവിന്റെ വിവാഹം വൈകാതെ തന്നെയുണ്ടാവുമെന്ന് പിതാവ് പ്രതികരിച്ചിരുന്നു. സിനിമയിലെത്തി അധികം വൈകുന്നതിനിടയില്‍ത്തന്നെ ചിമ്പുവും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. നയന്‍താര, ഹന്‍സിക ഇവരുമൊക്കെയായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമൊക്കെ ഒരുകാലത്ത് മാധ്യമങ്ങള്‍ ആഘോഷിച്ച കാര്യങ്ങളാണ്. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഹന്‍സികയുമായി വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു ചിമ്പു.
ബാഹുബലിയിലൂടെ തെന്നിന്ത്യയുടെ ഹരമായി മാറിയ റാണ ദഗ്ഗുബാട്ടിയുമായി പ്രണയത്തിലായിരുന്നു തൃഷ. റാണ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിവരം പുറത്തുവന്നത് അടുത്തിടെയായിരുന്നു. ലോക് ഡൗണിനിടയിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നിര്‍മ്മാതാവായ വരുണ്‍ മണിയനും തൃഷയും വിവാഹിതരാവുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു താരം.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക
-
മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്കിയ മറുപടി പറഞ്ഞ് ഐശ്വര്യ