തൃഷ ആ പയ്യനെ വേണ്ടെന്ന് വെച്ചതാണ്, നിശ്ചയത്തിന് ശേഷം അഭിനയിക്കരുതെന്ന ഡിമാന്‍ഡ് വെച്ചു! നടിയുടെ അമ്മ

തമിഴ് സിനിമയ്ക്ക് എന്നും പ്രിയങ്കരിയായ നടിയാണ് തൃഷ. ഇരുപത് വര്‍ഷത്തോളമായിട്ട് നായികയായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടിയ്ക്ക് ഇന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏറ്റവുമൊടുവില്‍ പൊന്നിയന്‍ സെല്‍വന്‍, ലിയോ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ് തൃഷ.

ഇത്രയധികം വിജയങ്ങള്‍ നേടിയിട്ടും തൃഷ ഇനിയും വിവാഹം കഴിക്കാത്തതാണ് ആരാധകരെയും നിരാശരാക്കുന്നത്. മുന്‍പൊരിക്കല്‍ നടിയുടെ വിവാഹനിശ്ചയം നടത്തിയെങ്കിലും അത് വളരെ പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ തൃഷയുടെ വിവാഹ നിശ്ചയത്തെക്കുറിച്ചും ആ ബന്ധം മുടങ്ങി പോവാനുണ്ടായ കാരണത്തെ പറ്റിയും നടിയുടെ അമ്മ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

trisha

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായിക എന്ന നിലയിലാണ് തൃഷ അറിയപ്പെടുന്നത്. 40 വയസ്സായിട്ടും നടി ഒരു സ്വപ്ന സുന്ദരിയായി തുടരുകയാണ്. അടുത്തിടെ വിജയ്‌ക്കൊപ്പം ലിയോ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ഇതേ കൂട്ടുകെട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മാത്രമല്ല ഇരുവരും നായിക, നായകന്മാരായി അഭിനയിച്ച ഗില്ലി എന്ന സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം റീറിലീസ് ചെയ്യുകയും ചെയ്തു. അതിനും വലിയ സ്വീകരണമാണ് ലഭിച്ചത്.

ഇപ്പോഴും വിവാഹം കഴിക്കാതെ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നടി. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരുണ്‍ എന്ന ബിസിനസുകാരനുമായി തൃഷയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. വലിയ ആഘോഷത്തോടെയാണ് നിശ്ചയം നടന്നതെങ്കിലും ആ ബന്ധം വിവാഹം വരെ നീണ്ടുനിന്നില്ല. ഈ സാഹചര്യത്തില്‍, തൃഷയുടെ അമ്മ ഒരു അഭിമുഖത്തില്‍ അതിന്റെ കാരണമെന്താണെന്നും വെളിപ്പെടുത്തിയിരുന്നു.

വിവാഹ നിശ്ചയത്തിന് ശേഷവും തൃഷ നിരവധി പുതിയ സിനിമകള്‍ക്ക് ഡേറ്റ് നല്‍കുന്നുണ്ടെന്ന് വരുണിന്റെ കുടുംബത്തിന് നന്നായി അറിയാമായിരുന്നു. വിവാഹശേഷം അവള്‍ അഭിനയിക്കരുതെന്ന് വരുണിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യുമായിരുന്നില്ല. എന്നാല്‍ കുടുംബത്തിന് വേണ്ടി അവള്‍ അഭിനയിക്കാന്‍ പോകരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

നമുക്ക് ഒട്ടും യോജിക്കാത്ത കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് ജീവിക്കുന്നത് ഒരു തരത്തിലും ന്യായമായ കാര്യമല്ല. ചില കാര്യങ്ങള്‍ നമ്മുക്ക് അംഗീകരിക്കാന്‍ കഴിയാത്തത് ആണെങ്കില്‍ പിരിയുന്നതാണ് നല്ലത്. അങ്ങനെയാണ് തൃഷ ആ വിവാഹം വേണ്ടെന്ന് വെച്ചതെന്നാണ് അമ്മ വെളിപ്പെടുത്തിയത്. നിലവില്‍ പുതിയ സിനിമകള്‍ക്ക് ഡേറ്റ് നല്‍കുന്ന തിരക്കിലാണ് തൃഷ.

2015 ലായിരുന്നു ബിസിനസുകാരനായ വരുണ്‍ മണിയനും തൃഷയും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. അന്ന് കോളിവുഡിലെ വലിയ വാര്‍ത്തയും നടിയുടെ വിവാഹമായിരുന്നു. കുടുംബാംഗങ്ങള്‍ തീരുമാനിച്ച് നടത്താന്‍ ആഗ്രഹിച്ച വിവാഹം വളരെ പെട്ടെന്നാണ് മുടങ്ങി പോയത്. ഇതിന്റെ കാരണമെന്താണെന്ന് പിന്നീട് തൃഷ വെളിപ്പെടുത്താന്‍ ആഗ്രഹിച്ചില്ലെങ്കിലും നടിയുടെ വീട്ടുകാരാണ് തുറന്ന് സംസാരിച്ചത്.

അന്ന് തൃഷയെ വിവാഹം കഴിക്കാനിരുന്ന വരുണ്‍ ഇപ്പോള്‍ മറ്റൊരു നടിയുമായി റിലേഷന്‍ഷിപ്പിലാണെന്നാണ് അഭ്യൂഹം. നടി ബിന്ദു മാധവിയുമായി അദ്ദേഹം ഇഷ്ടത്തിലാണെന്ന തരത്തില്‍ അടുത്തിടെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. നടി ബിന്ദു കാരണമാണ് തൃഷയുടെ ബന്ധം തകര്‍ന്നതെന്ന ആരോപണവും വന്നിരുന്നു. എന്നാല്‍ വരുണും തൃഷയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് അദ്ദേഹവുമാി ഇഷ്ടത്തിലായതെന്ന് നടി ബിന്ദു അടുത്തിടെ വ്യക്തമാക്കി.

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X