20 വർഷം കൊണ്ടുള്ള ആസ്തി നൂറ് കോടിക്ക് മുകളിൽ, പരസ്യ ചിത്രങ്ങളിൽ നിന്ന് 10 കോടി, തൃഷയുടെ 20 വർഷത്തെ സമ്പാദ്യം!
നിലവിൽ ഏറ്റവും മികച്ച സിനികളുള്ള തെന്നിന്ത്യൻ നടിയാരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഒത്തരമേയുള്ളു തൃഷ കൃഷ്ണൻ. കഴിഞ്ഞ 20 വർഷത്തോളമായി തെന്നിന്ത്യയുടെ മനം കവർന്ന് തൃഷ കൃഷ്ണൻ അഭിനയത്തിൽ സജീവമാണ്. പ്രായം കൂടുന്തോറും സൗന്ദര്യവും അഭിനയവും മികച്ചതാകുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് തൃഷ. പൊന്നിയിൻ സെൽവനിലെ കുന്തവൈ എന്ന കഥാപാത്രമായി തൃഷ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഈ കഥാപാത്രം താൻ ചോദിച്ച് മേടിച്ചതാണെന്ന് വെളിപ്പെടുത്തിയിരുന്നു തൃഷ. ഈ സിനിമയ്ക്കായി പൊന്നിയിൻ സെൽവന്റെ അണിയറപ്രവർത്തകർ താരങ്ങളെ അപ്പ്രോച്ച് ചെയ്യുന്ന സമയത്ത് കാത്തിരിക്കാനുള്ള മടി കാണിച്ച് താൻ സുഹാസിനി മാഡത്തെ അങ്ങോട്ട് വിളിച്ചിരുന്നുവെന്നും മണി സാറിനോട് തന്റെ കഥാപാത്രത്തെപ്പറ്റി പറയണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് തൃഷ പറഞ്ഞത്.

പാലക്കാട്ടുള്ള ഒരു അയ്യർ കുടുംബത്തിൽ കൃഷ്ണന്റേയും ഉമ കൃഷ്ണന്റേയും മകളായിട്ടാണ് തൃഷയുടെ ജനനം. ചെന്നൈയിൽ ഉന്നത വിദ്യാഭ്യാസം ചെയ്തു. 1999ലെ മിസ് സേലം മത്സരത്തിൽ പങ്കെടുത്തു. ശേഷം 1999 ലെ തന്നെ മിസ് ചെന്നൈ, 2001ലെ മിസ് ഇന്ത്യ മത്സരങ്ങളിളും തൃഷ പങ്കെടുത്തു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ് തൃഷ സിനിമയിലേക്ക് എത്തിയത്. ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്.
പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷെ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചത് സൂര്യയോടൊപ്പം അഭിനയിച്ച മൗനം പേസിയാതെ എന്ന ചിത്രമായിരുന്നു. പിന്നീട് വിക്രം നായകനായി അഭിനയിച്ച സാമി വിജയമായി. വിജയ് നായകനായി അഭിനയിച്ച ഗില്ലി മറ്റൊരു വിജയമായിരുന്നു.
അതോടെ മുൻനിര നായികയായി തൃഷ ഉയർന്നു. പൊന്നിയൻ സെൽവനിൽ അഭിനയിച്ചശേഷം തൃഷയുടെ കരിയർ പീക്കിലേക്ക് എത്തി. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള നടിയാണ് തൃഷ. ലിയോയും നാൽപ്പതാം വയസിലും നായിക എന്ന ലേബലിൽ തിളങ്ങി നിൽക്കാൻ തൃഷയെ സഹായിച്ചിട്ടുണ്ട്. അവിവാഹിതയായ തൃഷയ്ക്ക് സിനിമാ ഓഫറുകൾ വർധിച്ചതോടെ നടിയുടെ സമ്പത്തും വർധിക്കുകയാണ്.
ഒരു ചിത്രത്തിന് 5 കോടി രൂപയാണ് തൃഷ കൈപ്പറ്റുന്നത്. നടിയുടെ ആസ്തി ഏകദേശം 85 മുതൽ 100 കോടി രൂപ വരെയാണെന്നാണ് പറയപ്പെടുന്നത്. സിനിമകൾക്ക് പുറമെ പരസ്യങ്ങളിലും അഭിനയിച്ച് കോടിക്കണക്കിന് രൂപയാണ് തൃഷ സമ്പാദിക്കുന്നത്. പരസ്യങ്ങളിൽ അഭിനയിച്ച് മാത്രം പ്രതിവർഷം 10 കോടി രൂപ സമ്പാദിക്കുന്നുണ്ട്.

തൃഷയ്ക്ക് ചെന്നൈയിലും ഹൈദരാബാദിലുമായി വീടുണ്ട്. ഏഴ് കോടി രൂപയാണ് ചെന്നൈയിലെ ആഡംബര വീടിൻ്റെ വില. അതുപോലെ ഹൈദരാബാദിൽ ആറുകോടി രൂപ ചെലവിൽ ഒരു വീട് നിർമിച്ചിട്ടുണ്ട്.
ഈ വീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. നായയും പൂച്ചയും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ വളർത്തുന്നതിലും താൽപര്യമുള്ള തൃഷ തൻ്റെ വീട്ടിൽ പ്രത്യേകം സ്ഥലം തന്റെ പെറ്റ്സിനായി നീക്കിവച്ചിരിക്കുകയാണ്. ബിഎംഡബ്ല്യു റീഗൽ, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, റേഞ്ച് റോവർ ഇവോക്ക് തുടങ്ങിയ ആഡംബര കാറുകളും തൃഷയുടെ കൈവശമുണ്ട്.


Click it and Unblock the Notifications