ഒരു മാസം യുട്യൂബിൽ നിന്നും മാത്രം നടി വനിത വിജയകുമാർ സമ്പാദിക്കുന്നത് ലക്ഷങ്ങൾ?, കണക്കുകൾ വെളിപ്പെടുത്തി താരം!

അഭിനയിച്ച സിനിമയുടേയോ സീരിയലിന്റെയോ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞതിനേക്കൾ അധികം നടി വനിത വിജയകുമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത് തന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ്. തമിഴ് ബി​ഗ് ബോസ് സീസൺ ത്രീയ്ക്ക് ഷോയ്ക്ക് ശേഷം വനിത തരംഗം തന്നെയായിരുന്നു.

താരത്തിന്റെ മൂന്ന് കല്യാണവും വിവാഹമോചനത്തില്‍ അവസാനിച്ചു. എല്ലാം തമിഴ്‌നാടിന് അപ്പുറത്തും വാര്‍ത്തയായി. സ്വന്തം അച്ഛനും സഹോദരങ്ങൾക്കുമെതിരെ വെളിപ്പെടുത്തലുകൾ നടത്തി വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് വനിത.

വിജയകുമാറോ വനിതയുടെ സഹോദരനും നടനുമായ അരുൺ വിജയിയോ നടിയുമായോ നടിയുടെ കുടുംബവുമായോ സൗഹൃദം പുലർത്തുന്നില്ല പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നേർക്കുനേർ കാണേണ്ട സാഹചര്യം വന്നാലും തന്റെ സ​ഹോദരങ്ങളും പിതാവുമെല്ലാം ഒഴിഞ്ഞുമാറുമെന്നും വനിത പറഞ്ഞിട്ടുണ്ട്.

നാൽപ്പത്തിരണ്ടുകാരിയായ വനിത വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ല. സീരിയലുകളും ഷോ ഹോസ്റ്റും മത്സരാർത്ഥിയുമായെല്ലാമാണ് വനിത സജീവം.

Vanitha Vijayakumar

അച്ഛനുമായുള്ള തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ വനിത പെൺമക്കൾക്കൊപ്പം ഒറ്റയ്ക്ക് കഴിയുകയാണ്. ബി​ഗ് ബോസ് മത്സരാർത്ഥിയായ ശേഷം വനിതയ്ക്ക് വലിയൊരു കരിയർ ബ്രേക്കാണ് ലഭിച്ചത്. നടിയുടെ ജീവിതത്തിൽ തന്നെ ബി​ഗ് ബോസ് വഴിത്തിരിവായി. ഷോയ്ക്ക് ശേഷം കുക്ക് വിത്ത് കോമാളി എന്ന കുക്കിംഗ് ഷോയിൽ പങ്കെടുക്കുകയും തന്റെ പാചക വൈദഗ്ധ്യം പ്രകടിപ്പിക്കുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്തു.

വനിതയുടെ മൂന്നാമത്തെ വിവാഹം കൊവിഡ് കാലത്താണ് നടന്നത്. വനിതയുടെ മൂന്നാമത്തേതും പീറ്ററിന്റെ രണ്ടാമത്തെയും വിവാഹമായിരുന്നു. അതേ വര്‍ഷം തന്നെ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് വനിത പ്രഖ്യാപിച്ചു.

പീറ്റര്‍ അമിതമായ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും അതിനെ തുപടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തിനെയും മകനെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും വനിത വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിക്കാതെ വീണ്ടും പുകവലി തുടങ്ങി രോഗിയായ പീറ്ററിന്റെ ആശുപത്രി ബില്ലും മറ്റുമായി 15 ലക്ഷത്തോളം രൂപ ചിലവായെന്നും വനിത പറഞ്ഞിരുന്നു.

പീറ്റര്‍ മദ്യപാനം നിര്‍ത്താന്‍ തയ്യാറാവാത്തതിനാലാണ് വിവാഹബന്ധം അവസാനിപ്പിച്ചതെന്നും വനിത വ്യക്തമാക്കിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പീറ്റർ മരിച്ചത്.

Vanitha Vijayakumar

മൂന്നാം വിവാഹ​ബന്ധവും തകർന്നതോടെയാണ് വനിത മകൾ ജോവികയ്ക്കൊപ്പം യുട്യൂബ് ചാനൽ ആരംഭിച്ചത്. പലതരത്തിലുള്ള പാചക വീഡിയോകൾ, ട്രാവൽ വ്ലോ​ഗുകൾ, അഭിമുഖങ്ങൾ എന്നിവയാണ് താരം പങ്കുവെക്കുന്നത്. വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചതുകൊണ്ട് തന്നെ 250 വീഡിയോകൾ പങ്കുവെച്ചപ്പോഴേക്കും എട്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ വനിതയ്ക്ക് ലഭിച്ചു. അനീതിയാണ് വനിത അഭിനയിച്ച് ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം. സിനിമ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ യുട്യൂബ് ചാനലിൽ നിന്ന് ലഭിക്കുന്ന വരുമാനം എത്രയാണെന്ന് താരം വെളിപ്പെടുത്തി. തുടർച്ചയായി വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാൽ പ്രതിമാസം 1 മുതൽ 5.10 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്നും ഇടയ്ക്കിടെ വീഡിയോ പോസ്റ്റ് ചെയ്താൽ വരുമാനം കുറയുമെന്നും വനിത പറയുന്നു.

നേരത്തെ സ്ഥിരമായി വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന വനിത ഇപ്പോൾ സിനിമകളുടെ തിരക്കിലായതിനാൽ ഇടയ്ക്കിടെ മാത്രമാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. നമ്മളെ മനപൂര്‍വ്വം ഒരാള്‍ മാറ്റി നിര്‍ത്തുകയോ അടിച്ചൊതുക്കുകയോ ചെയ്യുമ്പോള്‍ വരുന്ന ആത്മവിശ്വാസം ഉണ്ടല്ലോ... അതാണ് ഇപ്പോള്‍ എന്റെ കരുത്ത് എന്നാണ് വനിത സ്വന്തം ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. സാമൂഹിക വിഷയങ്ങളിലും മടി കൂടാതെ പ്രതികരിക്കാറുള്ള സെലിബ്രിറ്റിയാണ് വനിത വിജയകുമാർ.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X