അജിത്തിനേയും ശാലിനിയേയും കുറിച്ച് വനിത വിജയകുമാര്‍! നിങ്ങള്‍ക്ക് ഇതിലും മികച്ചത് വരാനുണ്ടെന്ന് താരം

തമിഴകത്തിന്റെ സ്വന്തം താരമാണ് അജിത്ത്. തലയെന്ന് ഓമനപ്പേരിലാണ് താരം അറിയപ്പെടുന്നത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു താരം. കാതല്‍ കോട്ടൈ, അവള്‍ വരുവാലാ, കാതല്‍ മന്നന്‍, അമര്‍ക്കളം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമായാണ് താരത്തിന്റെ സിനിമാജീവിതം മാറിമറിഞ്ഞത്. ആക്ഷനിലും താന്‍ തിളങ്ങുമെന്ന് തെളിയിച്ചതോടെ മികച്ച അവസരങ്ങള്‍ തേടിയെത്തുകയായിരുന്നു അദ്ദേഹത്തെ. ദിനയെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമായാണ് ആരാധകര്‍ താരത്തെ തലയെന്ന് വിളിച്ച് തുടങ്ങിയത്.

ഫാന്‍സ് പ്രവര്‍ത്തനങ്ങളോട് താല്‍പര്യമില്ലെന്ന് അജിത്ത് വ്യക്തമാക്കിയെങ്കിലും ആരാധകര്‍ അത് മുഖവിലക്കെടുത്തിരുന്നില്ല. താരത്തിന്റെ സിനിമകളുടെ റിലീസിനായാലും വ്യക്തി ജീവിതത്തിലെ കാര്യങ്ങളായാലും അവര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഫാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്ന സമയത്ത് മറ്റ് നല്ല കാര്യങ്ങള്‍ ചെയ്യാനായാണ് അജിത്ത് പറഞ്ഞത്. അപകടമാവുന്ന തരത്തിലുള്ള ആരാധന പാടില്ലെന്നും താരം പറഞ്ഞിരുന്നു. സിനിമയിലെത്തി 28 വര്‍ഷം പിന്നിടുകയാണ് അജിത്ത്. ഇതേക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അഭിനേത്രിയായ വനിത വിജയകുമാര്‍.

മൂന്നാം വിവാഹത്തെത്തുടര്‍ന്ന് വാര്‍ത്താതാരമായി മാറിയിരിക്കുകയാണ് വനിത വിജയകുമാര്‍. പീറ്റര്‍ പോളുമായുള്ള വിവാഹം നടന്നത് അടുത്തിടെയായിരുന്നു. താരങ്ങളും സിനിമാപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തെ വിമര്‍ശിച്ച് എത്തിയത്. പ്രഭുദേവയുമായി നയന്‍താര ഒരുമിച്ച് കഴിഞ്ഞിരുന്നില്ലേയെന്നും താരവും മോശക്കാരിയല്ലേയെന്ന തരത്തിലുള്ള വിവാദ പരാമര്‍ശവുമായും താരമെത്തിയിരുന്നു. നയന്‍താരയുടെ ആരാധകരുടെ വിമര്‍ശനം കടുത്തതോടെ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു താരം.

Ajith, Shalini

Recommended Video

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സുശാന്ത് ചിത്രം Dil Bechara | FilmiBeatm Malayalam

അജിത്തിനും വിജയുമൊക്കെ സിനിമയില്‍ തുടക്കം കുറിച്ച സമയത്ത് തന്നെയാണ് താനും അഭിനയിച്ച് തുടങ്ങിയതെന്ന് വനിത പറയുന്നു. അജിത്തിനെ ആദ്യ സിനിമ മുതല്‍ത്തന്നെ അറിയാം. പ്രേമപുസ്തകമെന്ന ചിത്രത്തിലൂടെയായിരുന്നു അജിത്ത് തുടക്കം കുറിച്ചത്. കരിയറിലെയും ജീവിതത്തിലേയും നല്ലതും മോശവുമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് നമ്മള്‍. എല്ലാ വിജയവും അര്‍ഹിക്കുന്നയാളാണ് അജിത്ത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സിംപിളായ, ആത്മാര്‍ത്ഥതയുള്ള മനുഷ്യനാണ് അജിത്തെന്ന് വനിത പറയുന്നു.

അജിത്തിനേയും ശാലിനിയേയും ദൈവം അനുഗ്രഹിക്കട്ടെ. മികച്ച കാര്യങ്ങളാണ് ഇനി വരാനുള്ളതെന്നുമായിരുന്നു വനിത ട്വീറ്റ് ചെയ്തത്. സിനിമയിലെ തുടക്കകാലത്ത് അജിത്തും വിജയുമൊക്കെ സഹായിച്ചിരുന്നുവെന്ന് നേരത്തെയും വനിത പറഞ്ഞിരുന്നു. വിവാഹ വിവാദങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു അജിത്തിനെക്കുറിച്ച് പറഞ്ഞ് വനിത എത്തിയത്. പുതിയ ട്വീറ്റ് കണ്ടതോടെ തലയുടെ ആരാധകര്‍ സന്തോഷത്തിലാണ്.

More from Filmibeat

Read more about: ajith അജിത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X