നമ്മുടെ സന്തോഷമാണ് പ്രധാനം! അമ്മയുടെ മൂന്നാം വിവാഹത്തെക്കുറിച്ച് മകളുടെ പ്രതികരണം ഇങ്ങനെ!
അടുത്തിടെയായിരുന്നു വനിത വിജയകുമാര്‍ വീണ്ടും വിവാഹിതയായത്. വിവാഹത്തിന് മുന്‍പ് തന്നെ താരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്നാമത്തെ വിവാഹമായിരുന്നു നടന്നത്. ഹോളിവുഡ് സിനിമകളില്‍ വിഷ്വല്‍ എഡിറ്ററായി പ്രവര്‍ത്തിച്ച് വരുന്ന പീറ്റര്‍ പോളിനെയായിരുന്നു താരം വിവാഹം ചെയ്തത്. വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പീറ്ററിന്റെ മുന്‍ഭാര്യ രംഗത്തെത്തിയിരുന്നു. വനിതയുടെ കുടുംബത്തിനും ഈ വിവാഹത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ പരാതിയുമായെത്തിയത്. തന്നില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതെയാണ് അദ്ദേഹം വനിതയെ വിവാഹം ചെയ്തത്. വനിതയുമായി പരസ്യ ചിത്രീകരണമുണ്ടെന്നും വിവാഹമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുമെന്നും അത് വിശ്വസിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും മുന്‍ഭാര്യ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മുന്‍ഭാര്യയുടെ പ്രതികരണം വൈറലായി മാറിയിരുന്നു.
പണത്തിന് വേണ്ടിയാണ് മുന്‍ഭാര്യയുടെ ശ്രമമെന്നും നിയമപരമായിത്തന്നെ കാര്യങ്ങള്‍ നേരിടുമെന്നും വിവാഹ ശേഷം താന്‍ സന്തോഷവതിയാണെന്നുമായിരുന്നു വനിത പ്രതികരിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. വനിതയുടെ വിവാഹത്തില്‍ ബ്രൈഡ് മേഡായി നിന്നിരുന്നത്് മക്കളായിരുന്നു. അമ്മയ്ക്കും പപ്പയ്ക്കും ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് വനിതയുടെ മകള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു മകള്‍ അമ്മയുടെ മൂന്നാം വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്.

അമ്മയുടെ തീരുമാനത്തില്‍ ഒരുപാട് സന്തോഷമുണ്ട്. നമ്മുടെ ഗ്രൂപ്പിലേക്ക് പപ്പയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. സന്തോഷവും ആകാംക്ഷയും സാഹസികതയുമൊക്കെ നിറഞ്ഞതാണല്ലോ നമ്മുടെ കുടുംബം. ഇപ്പോഴാണ് കുടുംബത്തിനൊരു പൂര്‍ണ്ണത വന്നത്.
അമ്മയുടെ സുഹൃത്തുക്കളെപ്പോലെ തന്നെ നല്ല സുഹൃത്തുക്കളെ ഒരിക്കല്‍ തനിക്കും ലഭിക്കും. കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ താന്‍ അവരുടെയെല്ലാം പേരുകള്‍ പറയും. നമ്മുടെ ജീവിതം നമ്മുടെ സന്തോഷമാണ്. അത് എങ്ങനെയാണ് ജീവിച്ച് തീര്‍ക്കേണ്ടത് എന്നതിനെക്കുറിച്ച് നമ്മളാണ് തീരുമാനിക്കേണ്ടത്. ഇനിയും ഒരുപാട് സന്തോഷവും സമാധാനവും അമ്മയ്ക്ക് ലഭിക്കട്ടെയെന്നുമായിരുന്നു മകള്‍ അമ്മയോട് പറഞ്ഞത്.


Click it and Unblock the Notifications