വിവാഹശേഷം ആദ്യമായി പ്രതികരിച്ച് വനിത! ഭര്‍ത്താവിന്‍റെ മുന്‍ഭാര്യയുടെ പരാതി പ്രതീക്ഷിച്ചിരുന്നു!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായി മാറിയ താരങ്ങളേറെയാണ്. തമിഴ് പതിപ്പില്‍ മൂന്നാമത്തെ സീസണില്‍ മത്സരിച്ചതോടെയാണ് അഭിനേത്രിയും താരപുത്രിയുമായ വനിത വിജയകുമാര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വനിതയുടെ മൂന്നാമത്തെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന വിവരം പുറത്തുവിട്ടത് താരം തന്നെയായിരുന്നു. മക്കളുടെ സമ്മതത്തോടെയാണ് വിവാഹമെന്നും താരം വ്യക്തമാക്കിയിരുന്നു. ബ്രൈഡ് മെയ്ഡായി അമ്മയ്‌ക്കൊപ്പമെത്തിയത് മക്കളായിരുന്നു.

വിവാഹവാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെയായാണ് പ്രതിശ്രുത വരന്റെ പേര് ടാറ്റു കുത്തിയെന്നറിയിച്ച് വനിത എത്തിയത്. വിഷ്വല്‍ എഡിറ്ററായ പീറ്ററിനെയായിരുന്നു വനിത വിവാഹം ചെയ്തത്. ക്രിസ്ത്രീയ ആചാരപ്രകാരമായാണ് വനിതയുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് പീറ്ററിന്റെ മുന്‍ഭാര്യ പരാതിയുമായെത്തിയത്. ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

വനിതയുടെ വിവാഹം

വനിതയുടെ വിവാഹം

തമിഴകത്തിന് മാത്രമല്ല മലയാളികള്‍ക്കും സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് വനിത. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാളത്തിലേക്കെത്തിയത്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമായ വനിതയുടെ മൂന്നാമത്തെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. 200ലായിരുന്നു വനിത ആകാശിനെ വിവാഹം ചെയ്തത്. വര്‍ഷത്തിന് ശേഷം വിവാഹമോചനം നേടുകയും ആനന്ദ് ജയരാജന്‍ എന്ന ബിസസിനസുകാരനെ വിവാഹം ചെയ്യുകയുമായിരുന്നു. ഇരുവരും തമ്മില്‍ 2012 ല്‍ വേര്‍പിരിഞ്ഞിരുന്നു. ഇതിന് ശേഷമായാണ് താരം വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്. മൂന്നാമതായാണ് പീറ്റര്‍ പോളിനെ വിവാഹം ചെയ്തത്.

Recommended Video

കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam
മുന്‍ഭാര്യയുടെ പരാതി

മുന്‍ഭാര്യയുടെ പരാതി

തന്നില്‍ നിന്നും വിവാഹമോചനം നേടാതെയാണ് പീറ്റര്‍ പുനര്‍വിവാഹം ചെയ്തതെന്നാരോപിച്ചായിരുന്നു മുന്‍ഭാര്യയായിരുന്ന എലിസബത്ത് ഹെലന്‍ രംഗത്തെത്തിയത്. 7 വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും രണ്ട് മക്കളുണ്ട് തങ്ങള്‍ക്കെന്നുമായിരുന്നു അവര്‍ പറഞ്ഞത്. വടപളനി സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയും നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. വനിതയും പീറ്ററും പ്രതികരിക്കാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

 വനിതയുടെ പ്രതികരണം

വനിതയുടെ പ്രതികരണം

പണത്തിന് വേണ്ടിയാണ് എലിസബത്ത് ഇത്തരത്തിലൊരു പരാതിയുമായി രംഗത്ത് വന്നതെന്നായിരുന്നു വനിത വിജയകുമാര്‍ പറഞ്ഞത്. ഒരുകോടി രൂപയാണ് അവര്‍ തങ്ങളോട് ആവശ്യപ്പെട്ടത്. 8 വര്‍ഷം മുന്‍പ് തന്നെ പീറ്ററും എലിസബത്തും നിയമപരമായി വേര്‍പിരിഞ്ഞിരുന്നു. താനും ഭര്‍ത്താവും നിയമപരമായി തന്നെ ഈ വിഷയം നേരിടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് മുന്‍ഭാര്യ പരാതിയുമായി രംഗത്തെത്തിയത്.

സന്തോഷവതിയാണ്

സന്തോഷവതിയാണ്

വിവാഹശേഷം സന്തോഷവതിയാണ് താനെന്നും വനിത പറഞ്ഞിരുന്നു. എലിസബത്ത് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു. ഈ പരാതിയെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം ഞെട്ടലായിരുന്നു തോന്നിയത്. പ്രതീക്ഷിച്ചിരുന്ന കാര്യമാണ് കേട്ടതെങ്കിലും ആദ്യം അസ്വസ്ഥത തോന്നിയിരുന്നു. നിമയപരമായിത്തന്നെ ഇത് നേരിടുമെന്നും വനിത പറയുന്നു.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X