അച്ഛനാണ് എന്നെ തകര്‍ത്തത്! പ്രമുഖ നടനായ പിതാവിനെതിരെ നടി വനിത വിജയകുമാര്‍ പറഞ്ഞത് വീണ്ടും വൈറല്‍
തമിഴ് സിനിമാലോകത്തെ പ്രമുഖ താരകുടുംബമാണ് നടന്‍ വിജയ് കുമാറിന്റേത്. രണ്ട് തവണ വിവാഹിതനായ നടന് ഈ ബന്ധങ്ങളിലായി ആറ് മക്കളുണ്ട്. എല്ലാവരും തന്നെ സിനിമയില്‍ അഭിനയിച്ച് ശ്രദ്ധേയരായവരുമാണ്. വിജയകുമാറിന്റെ പിന്‍ഗാമിയായിട്ടാണ് നടി വനിത വിജയകുമാര്‍ സിനിമാ രംഗത്തേക്ക് വരുന്നത്.
ദളപതി വിജയ്യ്ക്കൊപ്പം 'ചന്ദ്രലേഖ' എന്ന ചിത്രത്തിലൂടെയാണ് വനിത നായികയായി തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ദേവി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി ടോളിവുഡിലേക്കുമെത്തി. ഇതിന് പിന്നാലെ 2000 ല്‍ നടന്‍ ആകാശിനെ വിവാഹം കഴിക്കുകയും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

എന്നാല്‍ അതേ വര്‍ഷം തന്നെ നടി ഭര്‍ത്താവ് ആകാശുമായി വിവാഹമോചനത്തിന് ശ്രമിക്കുകയും ആനന്ദ് എന്ന വ്യവസായിയെ വിവാഹം കഴിക്കുകയും ചെയ്തു. ആ ബന്ധവും അവസാനിപ്പിച്ച വനിത ഒടുവില്‍, പീറ്റര്‍ പോളിനെ വിവാഹം കഴിച്ചു. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പീറ്ററിനെയും നടി ജീവിതത്തില്‍ നിന്നും പുറത്താക്കി. അത്തരത്തില്‍ നിരന്തരം വിവാദങ്ങള്‍ കൊണ്ടാണ് താരപുത്രി വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരുന്നത്.
ഇപ്പോഴിതാ പിതാവിനെ പറ്റി വനിത പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. തന്റെ അച്ഛന്‍ കാരണമാണ് ജീവിതം തകര്‍ന്നതെന്ന വിവാദ പരാമര്‍ശമാണ് വനിത ആരോപച്ചിരുന്നത്. നടിയുടെ പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ഒരു അഭിമുഖത്തില്‍ അച്ഛന്‍ അദ്ദേഹന്റെ മക്കളുടെ പേരുകള്‍ പറഞ്ഞു. അതില്‍ കവിത, അനിത, അരുണ്‍ വിജയ്, പിന്നെ പ്രീത, ശ്രീദേവി.. എന്നിങ്ങനെ മക്കളുടെ പേരുകളെല്ലാം പറഞ്ഞെങ്കിലും എന്റെ പേര് മാത്രം പറഞ്ഞില്ല. മൂത്ത മകള്‍ എന്ന നിലയില്‍ എന്റെ പേര് മനഃപൂര്‍വ്വം അദ്ദേഹം പറയാതിരുന്നതാണ്.
അച്ഛന്‍ പറയുന്നത് കേള്‍ക്കുന്ന മക്കളെന്ന നിലയിലാണ് ബാക്കിയുള്ളവരുടെ പേരുകള്‍ പറഞ്ഞത്. അദ്ദേഹം എന്റെ പേര് പറയില്ലായിരിക്കും. പക്ഷെ ഞാന്‍ അയാളുടെ മകളാണെന്ന് ലോകത്തിനറിയാം. അദ്ദേഹമത് പറയാന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കാം. പക്ഷെ ലോകം അങ്ങനെ പറയില്ല. ഞാന്‍ എന്നും അദ്ദേഹത്തിന്റെ മകളാണ്. ഞാന്‍ വീണ്ടും വിവാഹം കഴിച്ചപ്പോള്‍ പലരും പേര് എങ്ങനെയാണ് മാറ്റുന്നതെന്ന് എന്നോട് ചോദിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത് എന്റെ പേര് വനിത വിജയകുമാര്‍ എന്നാണ്.

എന്റെ പേരിന്റെ അവസാനത്തില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അച്ഛന്‍ പറയുന്നത് കേട്ടിരുന്ന ഒരേയൊരു കുട്ടിയാണ് ഞാന്‍. പക്ഷേ അച്ഛനാണ് എന്റെ ജീവിതം മോശമാക്കിയത്. ഞാന്‍ എന്റെ ഇഷ്ടത്തിന് പോയിരുന്നെങ്കില്ഡ എന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു. അച്ഛന്‍ പറയുന്നത് കേട്ടതോടെയാണ് എന്റെ ജീവിതം ഒരുപാട് മാറി പോയത്. എല്ലാത്തിനും കാരണം എന്റെ അച്ഛനാണെന്നാണ്', വനിത പറഞ്ഞത്.
സിനിമയില്‍ വിജയുടെ നായികയായി വനിത അഭിനയിക്കുന്നതിന് മുമ്പ് കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ സിനിമയിലേക്കുള്ള പ്രവേശനവും വിവാഹവും വിവാഹമോചനവും താരകുടുംബത്തിന്റെ പ്രശസ്തി കുറയ്ക്കുമെന്ന് കുടുംബം ഭയപ്പെട്ടിരുന്നു. ഇതോടെ വീട്ടുകാര്‍ തമ്മിലുള്ള വഴക്ക് വലുതായി. ഈ വഴക്കോടെ വനിത കുടുംബത്തില്‍ നിന്നും അകന്നു. ഇതേ തുടര്‍ന്നാണ് പെണ്‍മക്കള്‍ക്കൊപ്പം വനിതാ തനിച്ച് ജീവിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസം വിജയകുമാറിന്റെ കൊച്ചുമകളുടെ വിവാഹം വലിയ ആഘോഷമായി നടത്തിയിരുന്നു. തെന്നിന്ത്യയില്‍ നിന്നും പ്രമുഖരടക്കം താരവിവാഹത്തില്‍ പങ്കെടുത്തു. എന്നാല്‍ ചടങ്ങിലേക്ക് വനിതയെ മാത്രം ക്ഷണിച്ചിരുന്നില്ല. കുടുംബത്തില്‍ നിന്നും താരപുത്രിയെ മാത്രം അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് വനിത മുന്‍പ് പറഞ്ഞ കാര്യങ്ങളും വൈറലായത്.


Click it and Unblock the Notifications











