നാലാം തവണയും നടി വിവാഹിതയാകുന്നു! കല്യാണത്തെ കുറിച്ചുള്ള സൂചന പങ്കുവെച്ച് നടി വനിത വിജയകുമാര്‍
തമിഴ് സിനിമയിലെ നടിയും താരപുത്രിയുമാണ് വനിത വിജയകുമാര്‍. നെഗറ്റീവ് റിവ്യൂകളിലൂടെയും വിവാദങ്ങളിലൂടെയും പ്രശസ്തയായവരില്‍ ഒരാളാണ് നടി വനിത. സ്വന്തം മാതാപിതാക്കളും സഹോദരങ്ങളുമായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മുതല്‍ വിവാഹ ജീവിതം വരെയുള്ള കാര്യങ്ങളിലൂടെയാണ് വനിത വിവാദങ്ങളില്‍ നിറഞ്ഞത്.
താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. ദളപതി വിജയ്ക്കൊപ്പം 'ചന്ദ്രലേഖ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച വനിത വിജയകുമാര്‍ പിന്നീട് ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നടി വിവാഹിതയായി.

സിനിമാ നടന്‍ കൂടിയായ ആകാശിനെ 2000 ത്തിലാണ് നടി വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചു. മകന്‍ പിതാവിനൊപ്പം ജീവിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ കോടതി അതിന് അനുമതി കൊടുക്കുകയായിരുന്നു. പിന്നീട് ആകാശുമായി വേര്‍പിരിഞ്ഞ നടി ആനന്ദ് എന്ന വ്യവസായിയെ വിവാഹം കഴിക്കുകയും അദ്ദേഹത്തില്‍ ഒരു മകള്‍ ജനിക്കുകയും ചെയ്തു.
വനിതയുടെ ആദ്യ ഭര്‍ത്താവില്‍ ജനിച്ച മകള്‍ ജോവിക ഇപ്പോള്‍ വനിതയ്ക്കൊപ്പമാണ് താമസിക്കുന്നത്. രണ്ടാമത്തെ ഭര്‍ത്താവില്‍ ജനിച്ച മകള്‍ ജയനിത പിതാവിനൊപ്പവുമാണ് ബിഗ് ബോസ് സീസണ്‍ 3 യില്‍ മത്സരതിച്ചതിന് ശേഷമാണ് വനിത പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ബിഗ് ബോസ് ഷോയില്‍ കണ്ടന്റ് നല്‍കിയ വനിത ശ്രദ്ധേയായി.
ഇതിന് ശേഷം സംവിധായകന്‍ പീറ്റര്‍ പോളുമായി നടി മൂന്നാമതും വിവാഹിതായതോടെ വീണ്ടും വിവാദത്തിലായി. 2020 ല്‍ പീറ്റര്‍ പോളിനെ വിവാഹം കഴിച്ചെങ്കിലും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇരുവരും പിരിഞ്ഞു. അദ്ദേഹവുമായുള്ള വഴക്കുകളായിരുന്നു ഇതിന് കാരണം. ഇത് കൂടാതെ ചില പ്രണയങ്ങളിലും വിവാദങ്ങളിലും അകപ്പെട്ടിരുന്ന വനിത നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് മകള്‍ ജോവികയെ ബിഗ് ബോസിലേക്ക് എത്തിച്ചതോടെ അതിന്റെ പേരിലും വിവാദങ്ങള്‍ ഉയര്‍ന്നു. ഇപ്പോള്‍ മകളെ ഗ്ലാമര്‍ ലോകത്ത് പ്രശസ്തിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വനിതയുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വനിത മകള്‍ക്കൊപ്പമുള്ള ഫോട്ടോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യാറുണ്ട്.
സ്വന്തം യൂട്യൂബ് ചാനലിലൂടെ ചില വീഡിയോസുമായി എത്താറുണ്ട്. ഇതിന് പുറമേ വസ്ത്ര വ്യാപരത്തിലേക്കും നടി ഇറങ്ങിയിരിക്കുകയാണ്. ഒപ്പം സിനിമാ മേഖലയില്‍ കൂടുതല്‍ സജീവമാവാനുള്ള ശ്രമത്തിലുമാണ് നടി.
ഈ സാഹചര്യത്തില്‍ വനിത വിജയകുമാറിനോട് അടുത്ത വിവാഹത്തെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് ആരാധകന്റെ ചോദ്യത്തിന് നടി മറുപടി പറയുകയും ചെയ്തു.
'പ്രതീക്ഷിക്കാത്ത ചിലത് പ്രതീക്ഷിക്കാം' എന്നായിരുന്നു വനിതയുടെ മറുപടി. ഇതോടെ നടി നാലാമത്തെ വിവാഹത്തിന് തയ്യാറായി എന്നതിന്റെ സൂചനയാണെന്ന് ആരാധകര്‍ പറഞ്ഞ് തുടങ്ങി. മാത്രമല്ല ഇനി നടി വിവാഹം കഴിക്കുന്നത് ആരെയായിരിക്കുമെന്നുള്ള ചോദ്യങ്ങളാണ് കൂടുതലായും വന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











