ഇവള്‍ക്കിനിയും മതിയായില്ലേ? വനിതയെ പോലൊരുത്തിയെ കെട്ടിയാല്‍ നാണക്കേട് ഉറപ്പാണ്! റോബര്‍ട്ടിനോട് ആരാധകര്‍

തുടര്‍ച്ചയായി വിവാഹം കഴിക്കുകയും അത് വേര്‍പിരിയുകയും ചെയ്യുന്നതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന നടിയാണ് വനിത വിജയകുമാര്‍. മൂന്നുതവണ വിവാഹിതയാവുകയും ഒരുതവണ ലിവിങ് റിലേഷനില്‍ ജീവിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് നിരന്തരം സോഷ്യല്‍ മീഡിയയില്‍ നടി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാഹത്തിന് ഒരുങ്ങുകയാണെന്ന് സൂചന പങ്കുവെച്ചാണ് വനിത എത്തിയത്.

കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടതോടെയാണ് വനിത വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്ത വന്നത്. ഒക്ടോബര്‍ അഞ്ചിന് വിവാഹമാണെന്ന് സൂചിപ്പിക്കുന്ന സേവ് ദി ഡേറ്റും നടി പങ്കുവെച്ചു. ഇതോടെ വീണ്ടും വലിയ വിമര്‍ശനങ്ങളാണ് നടിയെ തേടിയെത്തുന്നത്.

vanitha-robert

തെന്നിന്ത്യന്‍ നടന്‍ വിജയകുമാറിന്റെ മകളാണ് വനിത വിജയകുമാര്‍. ചെറിയ പ്രായത്തില്‍ ഇളയദളപതി വിജയുടെ നായികയായി അഭിനയിച്ചാണ് വനിത സിനിമയിലേക്ക് എത്തുന്നത്. വൈകാതെ നടന്‍ ആകാശുമായി പ്രണയിച്ച വിവാഹിതയായി. ഈ ബന്ധത്തില്‍ മക്കളും ജനിച്ചിരുന്നു. ഭര്‍ത്താവുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് വേര്‍പിരിയുകയായിരുന്നു. ശേഷം രണ്ടാമതും വിവാഹിതയായി. ഇതിനിടയില്‍ വനിത ലിവിങ് ടുഗതറായി ഒരാള്‍ക്കൊപ്പം ജീവിച്ചതായും കഥകളുണ്ട്.

2020 ല്‍ സംവിധായകന്‍ കൂടിയായ പീറ്റര്‍ പോളുമായിട്ടുള്ള വനിതയുടെ വിവാഹമാണ് വിവാദമായി മാറിയത്. വിവാഹമോചിതനാവാതെ തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെതിരെ പീറ്ററിന്റെ ആദ്യഭാര്യ രംഗത്ത് വന്നു. മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്ന നിലയില്‍ വനിത വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. മാത്രമല്ല നടിയുടെ മുന്‍കാല ജീവിതങ്ങളൊക്കെ വാര്‍ത്തയാവുകയും ചെയ്തു.

എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടില്ല. പീറ്ററിന്റെ അമിത മദ്യപാനം പ്രശ്‌നമായെന്ന് ചൂണ്ടിക്കാണിച്ച് ഒന്ന് രണ്ട് മാസത്തിനുള്ളില്‍ നടി ഈ ബന്ധം അവസാനിപ്പിച്ചു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കൊണ്ട് അതവസാനിപ്പിച്ചതാണ് നടി വിമര്‍ശിക്കപ്പെടാന്‍ കാരണം. കഴിഞ്ഞവര്‍ഷം പീറ്റര്‍ അസുഖബാധിതനായി മരിക്കുകയും ചെയ്തു.

ഇത്രയധികം തവണ വിവാഹം കഴിച്ച് പരാജയപ്പെട്ടെങ്കിലും താന്‍ ഇനിയും അതിന് തയ്യാറാണെന്ന് അടുത്തിടെയും നടി സൂചിപ്പിച്ചു. ഇപ്പോഴിതാ ഡാന്‍സ് കൊറിയോഗ്രാഫറായ റോബര്‍ട്ടുമായി താന്‍ വിവാഹിതയാവുകയാണെന്നാണ് വനിത വെളിപ്പെടുത്തിരിക്കുന്നത്. നടിയുടെ പോസ്റ്റ് വൈറല്‍ ആയതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി ആരാധകരും എത്തി.

vanitha-robert

വനിതയെ വിവാഹം കഴിക്കുന്നത് റോബര്‍ട്ട് മാസ്റ്ററിന് വലിയ നാണക്കേട് ഉണ്ടാക്കി തരുമെന്ന മുന്നറിയിപ്പാണ് ചിലര്‍ നല്‍കുന്നത്. ഇത് സൂചിപ്പിക്കുന്ന കമന്റുകളാണ് ഇന്റര്‍നെറ്റില്‍ പരക്കുന്നത്. എല്ലാവരും വിവാഹമാണെന്ന് കരുതി കാത്തിരിക്കുമ്പോള്‍ ഇത് സിനിമയുടെ പ്രൊമോഷനാവാനും സാധ്യതയുണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. ഇത് മിസ്റ്റര്‍ ആന്റ് മിസിസ് സിനിമയുടെ പോസ്റ്ററാണെന്നാണ് സൂചനകള്‍.

മുന്‍പ് ഒരുമിച്ച് സിനിമ ചെയ്ത കാലത്ത് റോബര്‍ട്ടും വനതിയും പ്രണയത്തിലാണെന്നും ഇരുവരും ലിവിംഗ് ടുഗദാറായി ജീവിക്കുകയാണെന്നും കഥകളുണ്ടായിരുന്നു. മാത്രമല്ല റോബര്‍ട്ട് വനിതയുടെ പേര് ടാറ്റു അടിച്ചതായിട്ടും പ്രചരണം ഉണ്ടായിരുന്നു. ഇതൊക്കെ താരങ്ങള്‍ ഒരുമിച്ചതിന്റെ സൂചനയായി. ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന പേരിലൊരു സിനിമയിലൂടെ വീണ്ടും ഒരുമിക്കുകയാണ് താരങ്ങള്‍.

വനിതയുടെ മുന്‍ കാമുകനെന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥിതിയ്ക്ക് നിങ്ങള്‍ വിവാഹത്തിന് തയ്യാറാണോ? മനസിലാക്കി ജീവിക്കുമെങ്കില്‍ ഇതിന് ഇറങ്ങി തിരിക്കുക, വിവാഹവും റിലേഷന്‍ഷിപ്പുമൊക്കെ തമാശയായി കാണരുത് എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് താരങ്ങള്‍ക്ക് വരുന്നത്.

Read more about: vanitha vijaykumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X