താരപുത്രിയുടെ വിവാഹ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല, പോലീസിന് മുന്നിൽ ഹാജരായി നടി

ഏറെ ചർച്ചയായ ഒരു താര വിവാഹമായിരുന്നു നടി വനിത വിജയ കുമാറിന്റേതും സിനിമവിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റര്‍ പീറ്റര്‍ പോളിന്റേയും.ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു താരവിവാഹം ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വനിതയുടെ മൂന്നാമത്തെ വിവാഹവും പീറ്ററിന്റെ രണ്ടാമത്തേയും വിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ വനിതയ്ക്കും പീറ്ററിനുമെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

vanitha

പീറ്ററിനെതിരെ ഗുരുതരം ആരോപണം ഉന്നയിച്ച് ആദ്യ ഭാര്യ എലിസബത്ത് ഹെലൻ രംഗത്തെത്തിയിരുന്നു. വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം കഴിച്ചതെന്നായിരുന്നു ഹെലന്റെ ആരോപണം . തുടർന്ന് വടപളനി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർക്കെതിരെ നിർമാതാവ് രവിചന്ദ്രനും, സൂര്യദേവി എന്നിവർ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയയിലൂടെ വനിതയ്ക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ഇവർ ഉന്നയിച്ചത്. തുടർന്ന് ഇവർക്കെതിര വനിത പോലീസിൽ പരാതി നൽകുകയു ചെയ്തിരുന്നു.

സൂര്യ ദേവി എന്ന സ്ത്രീ മയക്കു മരുന്ന് ഇടപാട് നടത്തുന്ന വ്യക്തിയാണെന്ന് ആരേപിച്ച് കൊണ്ടായിരുന്നു വനിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നിർമ്മാതാവ് രവി ചന്ദ്രൻ സൂര്യ ദേവിയെ ഉപയോഗിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നും നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഇതിന് തൊട്ടു പിന്നാലെ സൂര്യദേവിയും നടിയ്ക്കെതിരെ പരാതി നൽകിയിരുന്നു. സൂര്യ ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനിത അഭിഭാഷകനോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

വനിത-പീറ്റർ വിവാഹത്തിന് പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നടിയും ആക്ടിവിസ്റ്റുമായ ലക്ഷമി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ രൂക്ഷ വിമർശനമായിരുന്നു ലക്ഷ്മി പീറ്ററിനും വനിതയ്ക്കും നേരെ ഉന്നയിച്ചത്. ഇതിന് മറുപടിയുമായി വനിതയും രംഗത്തെത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഒരു വാക്ക്വാദത്തിന് കളമൊരുങ്ങുകയായിരുന്നു. പീന്നീട് ട്വീറ്റ് പിൻവലിച്ച് ലക്ഷ്മി വിനിതയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.

''വനിതയുടെ വിഷയത്തി ഞാൻ ഇടപെടാൻ പാടില്ലായിരുന്നു. നിങ്ങളുടെ അനുവാദത്തോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റും ഞാൻ ഡിലീറ്റ് ചെയ്തു. നിങ്ങൾ പറഞ്ഞതുപോലെ, പാവപ്പെട്ട കുട്ടികൾക്കായി ശബ്ദമുയർത്തുന്നതാണ് എന്റെ കടമ. അത് ഞാൻ ചെയ്യുമെന്നും ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ച് കൊണ്ടായിരുന്നു ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

More from Filmibeat

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X