ദുരുദ്ദേശത്തോടെ തന്നേയും സമീപിച്ചിരുന്നു, തെളിവുണ്ട്, വെളിപ്പെടുത്തലുമായി താരപുത്രി
തനിയ്ക്ക് പറയാനുളളത് ആർക്കു മുന്നിലും തുറന്നടിക്കാൻ യാതൊരുവിധ മടിയുമില്ലാത്ത താരമാണ് നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ. കോളിവുഡിൽ ചുരുക്കം ചുല നടിമാർ മാത്രമേ കൺമുന്നിൽ കാണുന്ന അനാചരങ്ങൾക്ക് എതിരെ പ്രതികരിക്കുകയുളളൂ. താരപുത്രിയായി കോളിവുഡിൽ എത്തുകയും പിന്നീട് തന്റെ പേരിൽ തന്നെ സിനിമയിൽ ഇടം സൃഷ്ടിക്കാനും വരലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നു.
പുതുമുഖ താരങ്ങൾക്ക് സിനിമയിൽ നിന്ന് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് നിരവധി കഥകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിത താരപുത്രിയായിട്ടു പോലും സിനിമയിൽ നിന്ന് മോശമായ അനുഭവം നേരിട്ടിട്ടുണ്ടെന്ന് വരലക്ഷ്മി. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശക്തമായ നിലപാടുകളിലൂടെ വരലക്ഷ്മി പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പേഴിത അത്തരത്തിലുളള വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. സ്ത്രീകൾ വേട്ടക്കാരെ തുറന്നു കാട്ടണമെന്നാണ് താരം പറയുന്നത്. അത്തരത്തിലുള്ള തുറന്നുപറച്ചിലുകൾ സിനിമയിലുള്ള അവസരങ്ങൾ നഷ്ടപ്പെടില്ലേ എന്ന് ചോദിച്ചപ്പോൾ അതൊരു തിരഞ്ഞെടുപ്പാണെന്നുളള മറുപടിയാണ് താരം നൽകിയത്.

സമാനമായ സാഹചര്യത്തിലൂടെ താനും കടന്നു പോയിരുന്നു. അത് എല്ലാവർക്ക് മുന്നിലും തുറന്നുകാട്ടി. ഈ പ്രശ്നങ്ങൾ തന്നെയാണ് ഞാനും നേരിട്ടത്. ഇതോട് കൂടി നോ പറയാൻ പഠിച്ചു. അത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ ആവശ്യമില്ലെന്ന് അപ്പോൾ തന്നെ തീരുമാനിക്കുകയായിരുന്നെന്ന് വരലക്ഷ്മി പറഞ്ഞു. ഒരു താരപുത്രിയായിട്ടു പോലും ഇത്തരത്തിലുളള ഒരു സംഭവം തനിയ്ക്ക് നേരിടേണ്ടി വന്നു. വിട്ട്വീഴ്ച തയ്യാറല്ലെന്ന് പറയുന്ന ഫോൺ റെക്കോഡുകൾ തന്റെ കൈകളിൽ ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

കാസ്റ്റിങ് കൗച്ചിനോട് നോ പറഞ്ഞതിൽ പലരും എന്നെ വിലക്കിയിരുന്നു. പക്ഷെ ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ശേഷം 25 ഓളം ചിത്രങ്ങൾ ചെയ്തു. അതും മികച്ച ടീമിനൊപ്പം. ഇപ്പോഴും എന്റെ ജോലി തുടരുകയാണ്. എന്റെ 29ാംമത്തെ ചിത്രത്തിന്റെ കരാറിൽ ഞാൻ ഒപ്പിട്ടു. അതിൽ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.

ചിലർ ആദ്യം കാസ്റ്റിംഗ് കൗച്ചിനോട് യെസ് പറയുകയും പിന്നീട് അവസരം ലഭിക്കാതെയാകുമ്പോൾ പരാതിപ്പെടുന്നത് നല്ല രീതിയായി തോന്നുന്നില്ലെന്നും വരലക്ഷ്മി ചൂണ്ടിക്കാട്ടി. നിങ്ങളെ ഇത്തരം കാര്യങ്ങൾക്കായി സമീപിക്കുകയാണെങ്കിൽ, വേണ്ട എന്ന് പറയുക. വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ത്രീകളാണ്. ഞാൻ ഇവിടെ ആരേയും മുൻവിധികളോടെ സമീപിക്കാറില്ല കാരണം ആ തീരുമാനത്തിന് വളരെയധികം ധൈര്യം ആവശ്യമാണ്. മാനസികമായി ഒരു വ്യക്തിയ്ക്ക് ആ പാതയിലൂടെ സഞ്ചരിക്കാൻ വളരെയധികം കരുത്ത് ആവശ്യമാണ്. നിങ്ങൾക്ക് ഇതിനായി മറ്റൊരു വഴി സ്വീകരിക്കാം. അത്തരം ഓഫറുകൾ നിരസിച്ച് എന്നെപോലെ പൊരുതി നല്ലൊരു നടിയാകാൻ സാധിക്കുമെന്ന് വരലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications