ബെഡ് റൂമിന്റെ വാതിലില്‍ മുട്ടിയ നടന്‍ അദ്ദേഹം തന്നെ! ബിഗ് ബോസിലൂടെ വെളിപ്പെടുത്തിയ നടനെ പറ്റി നടി വിചിത്ര

ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതിന് ശേഷം തെന്നിന്ത്യന്‍ സിനിമാലോകത്ത് നടി വിചിത്രയെ പറ്റിയുള്ള വാര്‍ത്തകള്‍ തരംഗമാവുകയാണ്. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് തനിക്കൊരു നടനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് ബിഗ് ബോസിലൂടെ വിചിത്ര വെളിപ്പെടുത്തിയത്.

അത്രയും മോശമായ അനുഭവം നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് താന്‍ അഭിനയത്തില്‍ നിന്നും പിന്മാറിയതെന്നും വിചിത്ര പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ആ നടന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച നടന്‍ തന്നെയാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചിരുന്ന ആളെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി വിചിത്രയിപ്പോള്‍.

vichithra

കമല്‍ ഹാസന്‍ അവതാരകനായ ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു വിചിത്ര. മലയാളികള്‍ക്കടക്കം സുപരിചിതയായ നടി ഗംഭീര പ്രകടനമാണ് ഷോ യിലൂടെ കാഴ്ച വെച്ചത്. ഇപ്പോള്‍ ബിഗ് ബോസ് അവസാനിച്ചതിന് ശേഷം വിചിത്രയടക്കമുള്ള മത്സര്‍ഥികള്‍ തിരികെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഷോ യിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്കുള്ള വിശദീകരണം നല്‍കിയത്.

താന്‍ അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഒരു ജനപ്രിയ തെലുങ്ക് നടന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് വരാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ നടന്റെ മുറിയിലേക്ക് പോകാത്തതിനെ തുടര്‍ന്ന് നടന്റെ കൂടെയുള്ള ആളുകള്‍ വന്ന് എന്റെ മുറിയുടെ വാതിലില്‍ മുട്ടും. എല്ലാ ദിവസവും ഇങ്ങനെ തന്നെയായതോടെ താന്‍ നടനെ കൊണ്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കൊണ്ടും പൊറുതിമുട്ടി.

ഇങ്ങനൊരു അനുഭവം നേരിടുകയാണെന്ന് ആ സിനിമയുടെ ഫൈറ്റ് മാസ്റ്ററോട് പറഞ്ഞെങ്കിലും അവര്‍ തന്നെ അടിക്കുകയാണ് ചെയ്തത്. സിനിമയില്‍ നിന്നും ഇങ്ങനൊരു അനുഭവം ഉണ്ടായത് കൊണ്ടാണ് താന്‍ അഭിനയം പോലും വേണ്ടെന്ന് കരുതി എല്ലാം വിട്ട് പോയതെന്നാണ് ബിഗ് ബോസിലൂടെ വിചിത്ര പറഞ്ഞത്. നടിയുടെ വാക്കുകള്‍ വൈറലായതോടെ ആ നടനാരാണെന്നും ഇങ്ങനൊരു സംഭവം നടന്നത് ഏത് സിനിമയുടെ ലൊക്കേഷനിലാണെന്നും ചോദ്യം ഉയര്‍ന്നു.

vichithra

ഒടുവില്‍ തെലുങ്ക് നടന്‍ ബാലകൃഷ്ണയുടെ പേരിലേക്ക് എത്തി. ബാലാവതി ബസു എന്ന തെലുങ്ക് സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ ലൊക്കേഷനിലായിരിക്കാം ഇത് സംഭവിച്ചതെന്നും പ്രചരണമുണ്ടായി. മാത്രമല്ല വിചിത്രയെ തല്ലിയ ആ സ്റ്റണ്ട് മാസ്റ്റര്‍ രാധ രവിയാണെന്നും ആരാധകര്‍ കൃത്യമായി ഊഹിച്ചു. അങ്ങനെ താരങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം ഉയര്‍ന്ന് വന്നതോടെ വ്യാപകമായ വിമര്‍ശനവും ലഭിച്ചു.

ഇപ്പോഴിതാ മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ബിഗ് ബോസിലൂടെ പറഞ്ഞ നടനരാണെന്ന് വിചിത്ര പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. 'ബിഗ് ബോസിലൂടെ ഞാന്‍ പറഞ്ഞത് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തണമെന്നേ കരുതിയിരുന്നുള്ളു. കാരണം പലര്‍ക്കും അത് പ്രചോദനമാകും.

ഞാന്‍ ആരുടെയും പേര് പറഞ്ഞില്ല. എന്നാല്‍ പലരും വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി. അങ്ങനെ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ആരുടെയും പേര് താന്‍ പരാമര്‍ശിക്കാത്തത്. താനന്ന് പറഞ്ഞത് യഥാര്‍ത്ഥത്തില്‍ നടന്ന കാര്യമാണ്. അതിപ്പോഴും എന്റെ ജീവിതത്തിലെ ഒരു കറുത്ത ഏടാണെന്നും വിചിത്ര പറയുന്നു. ഇതോടെയാണ് നടന്‍ ബാലകൃഷ്ണയെ കുറിച്ചാണ് നടി സംസാരിച്ചതെന്നും ആരാധകര്‍ കണ്ടെത്തിയ ആളും കൃത്യമാണെന്ന് വ്യക്തമായത്.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X