നടിയായ ഭാര്യയുടെ വെളിപ്പെടുത്തല്‍ മക്കളെ ഞെട്ടിച്ചു! ബിഗ് ബോസിനകത്ത് നടി വിചിത്ര പറഞ്ഞതിനെ കുറിച്ച് ഭര്‍ത്താവ്

തമിഴില്‍ ബിഗ് ബോസിന്റെ ഏഴാം സീസണാണ് നടന്ന് കൊണ്ടിരിക്കുന്നത്. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ഷോ യിലൂടെ മലയാളികള്‍ക്കും സുപരിചിതരായ താരങ്ങളാണ് മത്സരിക്കുന്നത്. മാത്രമല്ല ബിഗ് ബോസിലൂടെ നടി വിചിത്ര വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ അടുത്തിടെ വ്യാപകമായ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.

ഒരു സിനിമയില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് വിചിത്ര ബിഗ് ബോസിനെയും ആരാധകരെയുമെല്ലാം ഞെട്ടിച്ചത്. ലൊക്കേഷനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ വ്യക്തമായി കാണിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ വിചിത്രയുടെ തുറന്ന് പറച്ചിലില്‍ ഏറെ ഞെട്ടിയത് കുടുംബമാണ്.

 vichithra

ഇക്കാര്യങ്ങളൊന്നും വിചിത്ര വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. മാത്രമല്ല നടിയായ അമ്മയുടെ വെളിപ്പെടുത്തല്‍ കാരണം മകനെ വല്ലാതെ ബാധിച്ചുവെന്നും അവന്‍ കോളേജില്‍ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നുമാണ് വിചിത്രയുടെ ഭര്‍ത്താവ് ഷാജി പറയുന്നു.

വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നടി വിചിത്ര. കരിയറിന്റെ തുടക്കകാലങ്ങളില്‍ സഹനടിയായിരുന്ന വിചിത്ര പിന്നീട് നായിക, വില്ലത്തി, നര്‍ത്തകി, ഹാസ്യനടി തുടങ്ങി പലതരം വേഷങ്ങളിലും അഭിനയിച്ച് പ്രശസ്തിയിലേക്ക് വളര്‍ന്നു. നിലവില്‍ ബിഗ് ബോസിനകത്തും തന്റെ മികച്ച പ്രകടനമാണ് വിചിത്ര പുറത്തെടുക്കുന്നത്.

ബിഗ് ബോസിലെ ചില തുറന്ന് പറച്ചിലുകള്‍ പുറത്ത് വലിയ രീതിയിലാണ് ചര്‍ച്ചയാവാറുള്ളത്. അത്തരത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്നാണ് വിചിത്ര വെളിപ്പെടുത്തിയത്. 2001ല്‍ പുറത്തിറങ്ങിയ വിചിത്രയുടെ ഒരു സിനിമാ ലൊക്കേഷനിലെ നായകനെതിരെയാണ് നടി ആരോപണം ഉന്നയിച്ചത്.

അന്ന് നടന്‍ തന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ടു പോകാത്തതിന്റെ പേരില്‍ പീഡിപ്പിച്ചുവെന്നും അയാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് സ്റ്റണ്ട് മാസ്റ്ററോട് പറഞ്ഞപ്പോള്‍ അയാള്‍ തന്റെ കവിളില്‍ അടിച്ചെന്നുമാണ് വിചിത്ര പറഞ്ഞത്'. നടിയുടെ വെളിപ്പെടുത്തല്‍ കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നാണ് വിചിത്രയുടെ ഭര്‍ത്താവ് ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

 vichithra

'വിചിത്ര ഷോ യിലൂടെ പറഞ്ഞ കഥകളൊന്നും തങ്ങള്‍ വീട്ടില്‍ ഇതുവരെ സംസാരിച്ചിട്ടില്ല. ഇക്കാര്യം കേട്ടപ്പോള്‍ ശരിക്കും ഞെട്ടിയത് മൂത്തമകനാണ്. അതിന് ശേഷം ഇതുവരെ അവന്‍ ഒരു ദിവസം പോലും കോളേജില്‍ പോയിട്ടില്ല. മാത്രമല്ല, ഇക്കാര്യം മക്കളോട് നേരത്തെ പറയാന്‍ ഞങ്ങള്‍ വിചാരിച്ചിരുന്നെന്നും അതിന് സാധിക്കാതെ പോവുകയായിരുന്നു എന്നും താരഭര്‍ത്താവ് പറയുന്നു.

ഇക്കാര്യങ്ങളൊക്കെ പുറത്ത് നിന്ന് ആരെങ്കിലും പറഞ്ഞാല്‍ കുട്ടികള്‍ ഇതെങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ. അതുകൊണ്ട് നമുക്ക് തന്നെ ഇക്കാര്യം കുട്ടികളോട് പറയാമെന്ന് താന്‍ പലതവണ ചിന്തിച്ചിട്ടുണ്ടെന്നും ഷാജി പറയുന്നു. എന്നാല്‍ കാര്യം അറിഞ്ഞതിന് ശേഷം അക്കാര്യം തങ്ങളോട് പറയാത്തത് എന്തുകൊണ്ടാണെന്ന് മകന്‍ തന്നോട് ചോദിച്ചത്. ഇതെല്ലാം പറയണമെന്ന് തോന്നാത്തത് എന്തു കൊണ്ടാണെന്ന് മകന് പറഞ്ഞ് മനസിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് വിചിത്ര. തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ പല ഭാഷകളിലും അഭിനയിച്ചിട്ടുള്ള വിചിത്ര 20 വര്‍ഷം മുമ്പ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ കാരണമെന്ന നിലയിലാണ് കാസ്റ്റിംഗ് കൗച്ച് അനുഭവം ബിഗ് ബോസിലൂടെ തുറന്ന് പറഞ്ഞത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X