നടൻ വിജയ്‌യുടെ വസതിയിൽ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്, ഇത് രണ്ടാം തവണ...

തമിഴ് സൂപ്പർ താരം വിജയ്‌യുടെ വസതിയിൽ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വ്യാഴാഴ്ച രാവിലെ താരത്തിന്റെ ചെന്നൈയിലെ പനയൂരിലെ വസതിയിലാണ് റെയ്ഡ് നടന്നത്. ഒരു തമിഴ് മാധ്യമമാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ കൂടുതൽ വിവരം പുറത്തു വന്നിട്ടില്ല. ഇത് രണ്ടാം തവണയാണ് വിജയെ കേന്ദ്രീകരിച്ച് ഐടി റെയ്ഡ് നടക്കുന്നത്. ആദ്യ റെയ്ഡ് നടന്ന് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് അടുത്തത് എന്നത് ശ്രദ്ധേയമാണ്.

വിജയ് ചിത്രം മാസ്റ്ററിന്റെ ലൊക്കേഷനിൽവെച്ചായിരുന്നു ആദ്യം താരത്തെ ആദായ നികുതി വകുപ്പ് വിജയ്നെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് താരത്തെ ചെന്നൈയിലുള്ള ആദായനികുതി വകുപ്പിന്റെ ഓഫീസിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു താരത്തെ അന്ന് വിട്ടയച്ചത്.

 vijay

അതേസമയം ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന മാസ്റ്റർ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതിന് ശേഷം ഹാജരാകമെന്ന് കണിച്ച് വിജയുടെ അഭിഭാഷകൻ കത്ത് നൽകിയിരുന്നു. എന്നാൽ മൂന്ന് ദിവസത്തിനകം ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് ആദയനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു അന്ന് താരത്തിനെതിരെയുള്ള നടപടി.

ബിഗിൽ സിനിമയിൽ അഭിനയിച്ചതിന് താരത്തിന് മൂപ്പത് കോടി രൂപ നൽകിയെന്ന് നിർമ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെയും പണമിടപാടുകാരനായ അന്‍പുചെഴിയന്റെയും മൊഴി. പ്രതിഫലത്തിന്റെ ഭൂരിഭാഗവും ഭൂമിയായും കെട്ടിടമായിട്ടുമാണ് താരം കൈപ്പറ്റിയതെന്നായിരുന്നു ഇവരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വിജയുടെ ചെന്നൈയിലെ വസതിയായ പനയൂരിൽ റെയ്ഡ് നടക്കുന്നത്. അദായ നികുതി വകുപ്പിന്റെ ചേദ്യം ചെയ്യാലിന് ശേഷം വിജയ് മാസ്റ്ററിന്റെ ഷൂട്ടിങ്ങിന് എത്തിയിരുന്നു.

ആരാധകരും സഹപ്രവർത്തകരും വിജയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലൊക്കേഷനിൽ മടങ്ങി എത്തിയ വിജയെ കാണാൻ ആരാധകരുടെ ഒരു വലിയ കൂട്ടം തന്നെ എത്തിയിരുന്നു. കാരവാനിന്റെ മുകളിൽ കയറി ആരാധകർക്കൊപ്പമുളള സെൽഫി എടുത്തിരുന്നു. ഈ ചിത്രം താരം ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

Read more about: vijay വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X