തുണി പിടിച്ച് നാല് പേര്‍ നില്‍ക്കും, അതിന് നടുവില്‍ പോയി വസ്ത്രം മാറണം! അഭിനയിച്ച നാളുകളെ പറ്റി നടി വിനോദിനി
ബാലതാരമായി അഭിനയിക്കാനെത്തി പിന്നീട് നായികയായി മാറിയ താരമാണ് വിനോദിനി. ഒരു കാലത്ത് തമിഴ് സിനിമയില്‍ സജീവമായിരുന്ന നടി ശിവാജി ഗണേശന്‍ ഉള്‍പ്പെടെ നിരവധി ഇതിഹാസങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിലെ നായികയായെങ്കിലും ഇടയ്ക്ക് വിനോദിനി അഭിനയം വിട്ട് പോവുകയായിരുന്നു.
ഇപ്പോഴിത സിനിമയിലെ നടിമാരു വസ്ത്രധാരണത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. നടിമാര്‍ ഗ്ലാമറസായി വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നത് ഒരു സാധാരണ കാര്യമാണ്. വളരെ മുന്‍പും പ്രമുഖരായ നടിമാര്‍ ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ടെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വിനോദിനി പറഞ്ഞു.

വസ്ത്രധാരണത്തിന്റെ പേരില്‍ എന്തെങ്കിലും വിമര്‍ശനം നേരിടേണ്ടതായി വന്നിരുന്നോ എന്നായിരുന്നു അഭിമുഖത്തില്‍ നടിയോട് ചോദിച്ചത്. നമ്മള്‍ എങ്ങനെ ധരിച്ചാലും, വിമര്‍ശകര്‍ അത് മോശമാണെന്ന് പറഞ്ഞ് കൊണ്ടേയിരിക്കും. ആസ്വദിക്കുന്നവര്‍ ആസ്വദിക്കും. സാരിയുടുത്താണ് അഭിനയിക്കുന്നതെങ്കിലും അതിനെയും വിമര്‍ശിക്കുന്നവരുണ്ട്. അതുപോലെ ചുട്ടിദാര്‍ ധരിച്ചാലും മോശം കമന്റുകള്‍ പറയുന്നവരുണ്ടെന്നും നടി പറയുന്നു.
താന്‍ ആദ്യമായി നായികയാവുന്നത് പതിമൂന്ന് വയസിലാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രണയിച്ച് ഒളിച്ചോടുന്ന രണ്ട് കുട്ടികളുടെ കഥയാണ് ആ സിനിമയില്‍ പറഞ്ഞത്. അതുകൊണ്ട് വളരെ ചെറിയ പ്രായത്തിലെ ഞാന്‍ നായികയായി സിനിമയിലേക്ക് എത്തിയെന്നാണ് വിനോദിനി പറയുന്നത്. അന്ന് ഒരു വര്‍ഷത്തില്‍ എട്ടോ ഒന്‍പതോ സിനിമകളില്‍ ഞാന്‍ അഭിനയിക്കും. ഇതിനൊക്കെ സപ്പോര്‍ട്ടായി നിന്നത് അമ്മയാണ്.
സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ ഡാന്‍സ്, പഠിക്കാനും നീന്താനും കുതിര സവാരി പഠിക്കാനുമൊക്കെ പോകുമായിരുന്നു. അന്നത്തെ ഒരു രീതിയങ്ങനെ ആണ്. നടന്മാരാണെങ്കില്‍ രാവിലെ എഴുന്നേറ്റ ഉടനെ ഫൈറ്റ് പഠിക്കാനായിരിക്കും പോവുക. എന്തൊക്കെയാണെങ്കിലും അന്ന് സിനിമയിലെ ഡാന്‍സ് ചെയ്യണമെന്ന് പറയുമ്പോള്‍ പേടിയാണ്. അത് പഠിച്ചിട്ടുണ്ടെങ്കിലും അഭിനയിക്കുമ്പോള്‍ വേറെ രീതിയിലായിരിക്കും. അവര്‍ കാണിച്ച് തരുന്നത് അന്നേരം പഠിച്ചിട്ട് കളിക്കുകയാണ് വേണ്ടത്. കുറച്ച് താമസിച്ചാല്‍ അപ്പോള്‍ വഴക്ക് കേള്‍ക്കും.

അതുപോലെ വസ്ത്രം മാറുന്നത് പതിനഞ്ച് മിനുറ്റ് ഗ്യാപ്പില്‍ ഓടി പോയി വരണം. ഇന്നത്തെ പോലെ കാരവന്‍ സിസ്റ്റമൊന്നും അന്നില്ലല്ലോ. നാല് പേര്‍ തുണിയും പിടിച്ച് നില്‍ക്കും. അതിന്റെ നടുവില്‍ പോയി നിന്നിട്ട് വേണം വസ്ത്രം മാറാന്‍. അത് കാട്ടിലോ നാട്ടിലോ എവിടെയാണെങ്കിലും ഒരുപോലെയാണ്.
അഭിനയിക്കുന്നതില്‍ സ്ട്രഗിള്‍ ഒന്നും ഉണ്ടായിട്ടില്ല. സ്‌കൂള്‍ കാലഘട്ടം നഷ്ടപ്പെട്ടു എന്നേയുള്ളു. ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും പതിമൂന്നാമത്തെ വയസിലാണ് ഞാന്‍ നായികയാവുന്നത്. അന്നാണ് ആദ്യമായി എന്റെ കൈയ്യില്‍ ചെക്ക് കിട്ടുന്നത്. ഞാന്‍ സമ്പാദച്ച ആദ്യത്തെ പ്രതിഫലമെന്ന് തോന്നിയത് അപ്പോഴാണ്. അതിന് മുന്‍പ് കാശ് കിട്ടിയിരുന്നെങ്കിലും അതൊക്കെ അമ്മയാണ് കൈകാര്യം ചെയ്തിരുന്നത്. പതിനേഴാമത്തെ വയസില്‍ ഞാന്‍ സ്വന്തമായി കാര്‍ വരെ വാങ്ങി.
എന്റെ കൂടെ പഠിച്ച പലരും വിവാഹം കഴിച്ച് പോയി. മെഡിസിന്‍ വരെ പഠിച്ചവര്‍ക്കും ജോലി ഒന്നും എടുക്കാന്‍ സാധിക്കാതെ കുടുംബം നോകകേണ്ടതായി വന്നു. അവര്‍ക്കൊക്കെ എന്റെ കാര്യത്തില്‍ സന്തോഷമാണ്. നിന്റെ പഠിപ്പ് കുറച്ച് നഷ്ടപ്പെട്ടാലും എന്തെങ്കിലുമൊക്കെ നേടാന്‍ സാധിച്ചല്ലോ എന്നൊക്കെ അവര്‍ പറയും.


Click it and Unblock the Notifications