അന്ന് എല്ലാവരും ഒരുമിച്ചാണ് കിടക്കാറുണ്ടായിരുന്നത്! ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് നടി വിജയ

എഴുപതുകളിലും എണ്‍പതുകളിലും തമിഴ് സിനിമയില്‍ അഭിനയിച്ച് തരംഗമായി മാറിയ നടിയാണ് വൈ വിജയ. 1974-ല്‍ ശിവാജി ഗണേശന്‍ നായകനായ 'വാണി റാണി' എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നടന്‍ തിലകം ശിവാജി, പീപ്പിള്‍ തിലക്, എംജിആര്‍, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, കമല്‍ഹാസന്‍, തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്.

നായികയില്‍ നിന്നും പിന്നീട് സ്വഭാവ നടിയായും വില്ലത്തിയായിട്ടും ഹാസ്യ നടിയായും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ആയിരത്തിലധികം സിനിമകളില്‍ വിജയ അഭിനയിച്ചു. അങ്ങനെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ സിനിമകളിലെ ചില അനുഭവങ്ങളും ഇന്നത്തെ നടിമാരുടെ സൗഭാഗ്യങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.

yvijaya

കോമഡി ഇതിഹാസം ഗൗണ്ഡമണിയുടെ കൂടെ അഭിനയിക്കുന്നതിനെ പറ്റിയും അഭിമുഖത്തില്‍ നടി പറഞ്ഞിരിക്കുകയാണ്. 'ഗൗണ്ഡമണിയോടൊപ്പം നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്. എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ക്യാബ് കിട്ടുമ്പോള്‍ അവന്‍ പോകും. എന്നാല്‍ തങ്ങളുടെ കാര്യം അങ്ങനെയായിരുന്നില്ലെന്നാണ്', വിജയ പറയുന്നത്.

അതുപോലെ രാജകാളി അമ്മന്‍ എന്ന സിനിമയില്‍ നടന്‍ വടിവേലുവിനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹം എന്റെ കാല്‍വിരലുകള്‍ വലിച്ച് നീട്ടുമായിരുന്നു എന്നും നടി പറയുന്നു. ആ സമയത്ത് ഷൂട്ടിംഗ് സ്‌പോട്ടില്‍ കാരവാനുകള്‍ ഇല്ല. മാത്രമല്ല അക്കാലത്ത് അഭിനേതാക്കള്‍ക്ക് താമസിക്കാനായി സ്വകാര്യ മുറികളും ഇല്ലായിരുന്നു.

ഞങ്ങള്‍ എല്ലാവരും ഒരേ മുറിയില്‍ താമസിക്കും, ഭക്ഷണം കൊണ്ട് വരുമ്പോള്‍ എല്ലാവരും മരത്തിന്റെ ചുവട്ടിലിരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കും, സഹസംവിധായകന്‍ ഒരുമിച്ചിരുന്ന് കേള്‍ക്കാന്‍ പറഞ്ഞാല്‍ എല്ലാവരും ഒന്നിച്ചാണ് കഥ കേള്‍ക്കുന്നത്. അവര്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കും, പ്രവര്‍ത്തിക്കും, പക്ഷേ ഇത് എങ്ങനെ എന്നതിനെക്കുറിച്ച് ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കില്ല. എങ്ങനെയെങ്കിലും മുന്നോട്ട് പോകണം എന്ന ഒറ്റ ലക്ഷ്യത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യം മാത്രമാണ് ഞങ്ങള്‍ പ്രകടിപ്പിച്ചതെന്ന് നടി പറയുന്നു.

vijaya

എന്നാല്‍ ഇപ്പോഴത്തെ നടിമാരുടെ സ്ഥിതി അങ്ങനെയല്ല. സ്ത്രീകള്‍ പബ്ലിസിറ്റിക്കായി കാസ്റ്റിംഗ് കൗച്ചുകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതായി തോന്നുന്നു, ഞങ്ങള്‍ അഭിനയിക്കുമ്പോള്‍ അത് ഉണ്ടായിരുന്നില്ല. മാത്രമല്ല ഇന്നത്തെ കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങള്‍ വെറും പബ്ലിസിറ്റിക്ക് വേണ്ടി ഉള്ളതാണെന്ന് ഇന്നത്തെ നായികമാര്‍ കരുതുന്നതായി തോന്നുന്നു എന്നൊക്കെയാണ് നടി വിജയ പറയുന്നത്.

കുട്ടിക്കാലം മുതല്‍ നര്‍ത്തകി ആകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് മുന്‍പും വിജയ തുറന്ന് പറഞ്ഞിരുന്നു. പിന്നീടാണ് സിനിമയില്‍ അവസരം തേടി ചെന്നൈയിലെത്തുന്നത്. അങ്ങനെയാണ് 'വാണി റാണി' എന്ന സിനിമയില്‍ ചെറിയൊരു വേഷത്തിലാണെങ്കിലും അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ നടിയ്ക്ക് അവസരങ്ങള്‍ ലഭിച്ചു. തെലുങ്കില്‍ വൈ വിജയ നായികയായി അഭഇനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.

കമലിനൊപ്പമുള്ള വൈ വിജയയുടെ 'ശിങ്കാരി മന്ത്രി നല്ല മന്ത്രി' എന്ന ഗാനം ഇന്നുവരെ പ്രചാരത്തിലുള്ള ഒരു സൂപ്പര്‍ഹിറ്റ് ഗാനമാണ്. തെലുങ്കില്‍ ഏറെ തിരക്കുള്ള സമയത്താണ് നടി വിവാഹിതയായി പോവുന്നത്. അതിന് ശേഷം തമിഴ് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി. ജ്യോതികയുടെ അമ്മവേഷത്തിലാണ് വിജയ അവസാനമായി അഭിനയിച്ചത്. അതിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് മാറി ടെലിവിഷന്‍ പരിപാടിയിലേക്ക് മാറി. മിന്നലെ, കല്‍ക്കി തുടങ്ങി നിരവധി സീരിയലുകളില്‍ വിജയ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: vijaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X