സീരിയല്‍ നടിയുടെ ആത്മഹത്യ കാമുകന്റെ പീഡനത്തില്‍!വാട്‌സാപ്പില്‍ അയച്ച ആത്മഹത്യ കുറിപ്പ് പുറത്ത് വന്നു

സിനിമയിലും മറ്റുമായി നടക്കുന്ന പീഡന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനൊപ്പം നടിമാരുടെ ആത്മഹത്യകളും കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായിരുന്ന നാഗ ജാന്‍സി എന്നൊരു സീരിയല്‍ നടി ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ തമിഴിലെ മറ്റൊരു സീരിയല്‍ നടിയുടെ ആത്മഹത്യയാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

സീരിയലുകളില്‍ വലുതും ചെറുതുമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് നടി യഷികയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസുകാരിയായ നടി ജീവിത പങ്കാളിയ്‌ക്കൊപ്പം ഒരു ഫഌറ്റിലായിരുന്നു താമസിച്ചിരുന്നത്. മോഹന്‍ബാബു എന്ന വ്യക്തിയാണ് യഷികയ്‌ക്കൊപ്പം വാടകയ്ക്ക് എടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള പ്രണയനൈരാശ്യത്തെ തുടര്‍ന്നാവാം ആത്മഹത്യയിലേക്ക് എത്തിയതെന്നാണ് ആദ്യമേ പോലീസ് നല്‍കുന്ന വിശദീകരണം. അത് ശരിവെക്കുന്ന തരത്തിലാണ് നടിയുടെ ആത്മഹത്യ കുറിപ്പും.

yashika-suicide

ഇപ്പോഴിതാ നടി മരിക്കുന്നതിന് മുന്‍പ് വാട്‌സാപ്പ് വഴി അമ്മയ്ക്ക് അയച്ച ആത്മഹത്യ കുറിപ്പ് പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ ബാബുവിനൊപ്പമുള്ള ബന്ധത്തെ കുറിച്ചായിരുന്നു നടി പറഞ്ഞിരുന്നത്. അദ്ദേഹം തന്നെ പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. എന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതിന് താല്‍പര്യപ്പെടുന്നില്ല. ഞാന്‍ ആത്മഹത്യ ചെയ്ത് കഴിഞ്ഞിട്ട് അവനുള്ള ശിഷ കൊടുക്കണമെന്നുമായിരുന്നു യഷിക അമ്മയ്ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

സെല്‍ഫോണ്‍ സര്‍വീസ് സെന്ററില്‍ വര്‍ക്ക് ചെയ്തിരുന്ന മോഹന്‍ബാബുവുമായി പരിചയത്തിലാവുകയും പിന്നീട് ലിവിംഗ് റിലേഷന്‍ഷിപ്പ് ആരംഭിക്കുകയുമായിരുന്നു. അതിന് ശേഷമാണ് ഇരുവരും ഫ്ളാറ്റ് എടുത്ത് മാറിയത്. ഇവിടെയാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യഷിക ആത്മഹത്യ ചെയ്തതോടെ ഒളിവില്‍ പോയ മോഹന്‍ബാബുവിന് വേണ്ടിയുള്ള തിരച്ചിലലാണ് പോലീസ്.

Read more about: actress death മരണം നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X