അടങ്ക മാരു: അനീതിക്കെതിരേ ജയം രവിയുടെ ഒറ്റയാള്‍ പോരാട്ടം വീണ്ടും, ടീസര്‍ റെഡി
അനീതിക്കെതിരേ പോരാടുന്ന ഉശിരന്‍ പോലിസ് ഓഫിസറായി ജയം രവിയെത്തുന്നു. അടങ്ക മാരു എന്ന സിനിമയുടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ചുറ്റും ശത്രുക്കളാണ്. എങ്കിലും തളരാതെ അഴിമതി തുടച്ചു നീക്കാന്‍ തുനിഞ്ഞിറങ്ങിയ പോലിസ് ഓഫിസറുടെ കഥയാണിത്. സ്വാഭാവികമായും ഒഴുക്കിനെതിരേ നീന്തുമ്പോള്‍ കടുത്ത പോരാട്ടം തന്നെ വേണ്ടി വരുമെന്ന് ടീസറിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ത്തിക് തങ്കവേലുവാണ് ചിത്രത്തിന്റെയും കഥയും സംവിധാനവും.

സഹോദരന്‍ മോഹന്‍രാജിനൊപ്പം ചേര്‍ന്ന് തനി ഒരുവന്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായും ജയം രവി ഒരുങ്ങുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട സംഘമിത്ര എന്ന ചിത്രത്തിന്റെയും ഷൂട്ടിങ് പുരോഗമിക്കുകയാണ്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല.
രാശി ഖന്ന, സമ്പത്ത് രാജ്, മുനിഷ് കാന്ത്, പൊന്‍ വണ്ണന്‍, സുബ്ബു പഞ്ജു, അഴഗം പെരുമാള്‍, മീരാ വാസുദേവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അടങ്ക മാരുവിന്റെ കിടിലന്‍ ടീസര്‍ കണ്ടു നോക്കൂ..


Click it and Unblock the Notifications











