അന്ന് അജിത്തിന്റെ സിനിമയുടെ പോസ്റ്ററൊട്ടിച്ച് നടന്നു! ഇന്ന് അദ്ദേഹത്തിന്‍രെ സിനിമയിലെ വില്ലന്‍!

തലയുടെ കടുത്ത ആരാധകനായി നടന്നൊരാള്‍ക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എങ്ങനെയിരിക്കും?അത്തരമൊരു സന്തോഷത്തിലാണ് താനിപ്പോഴെന്ന് ആദിക് രവിചന്ദ്രന്‍ പറയുന്നു. ചിമ്പുവിനെ നായകനാക്കി സിനിമയൊരുക്കിയ സംവിധായകന്‍ ഇത്തവണ അഭിനേതാവായി എത്തുകയാണ്. പിങ്കിന്‍രെ റീമേക്കായെത്തുന്ന നേര്‍കൊണ്ട പാര്‍വൈയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത്. വിശ്വാസത്തിന് ശേഷമുള്ള തലയുടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയത്. വക്കീലായാണ് അജിത്ത് ഈ ചിത്രത്തില്‍ എത്തുന്നത്. വില്ലനായാണ് തന്റെ വരവെന്ന് ആദിക് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്‍രെ ട്വീറ്റ് വൈറലായി മാറിയിരുന്നു.

ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പിങ്ക് തമിഴിലേക്കെത്തിയാല്‍ എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷമാണിതെന്നും മുന്‍പ് തലയുടെ ഫ്‌ളക്‌സ് ഒട്ടിച്ച് നടന്നിട്ടുണ്ട് താനെന്നും ആദിക് പറയുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച 15 ദിവസവും താന്‍ ശരിക്കും ആസ്വദിച്ചുവെന്നും ആദിക് പറയുന്നു. അജിത്ത് സാറിനോടും സുരേഷ് സാറിനോടും സംവിധായകനായ വിനോദ് സാറിനോടും താന്‍ നന്ദി പറയുന്നുവെന്നുമാണ് ആദിക് കുറിച്ചിട്ടുള്ളത്.

Adhik Ravichandran

അജിത്തിനൊപ്പം ഈ ചിത്രത്തില്‍ വിദ്യ ബാലനും അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്‍രെ ഭാര്യാ വേഷത്തിലാണ് താരമെത്തുന്നത്. ശ്രദ്ധ ശ്രീനാഥടക്കം വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മേയില്‍ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X