വര്‍മ്മ ഇനി മുതല്‍ ആദിത്യ വര്‍മ്മ!അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും! വൈറലായി ഫസ്റ്റ്‌ലുക്ക്

By Midhun Raj

താരപുത്രന്മാര്‍ നിരവധിയായി ഇന്‍ഡസ്ട്രികളില്‍ വന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റെ സിനിമാ അരങ്ങേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പിലൂടെ സൂപ്പര്‍ താരത്തിന്റെ മകന്‍ സിനിമയിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം വന്നത്. തുടര്‍ന്ന്‌ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിങ്ങിനൊരുങ്ങുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുളള നിര്‍മ്മാതാക്കളുടെ അറിയിപ്പ് വന്നത്.

അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ വര്‍മ്മ വീണ്ടും റിഷൂട്ട് ചെയ്യുന്നുവെന്നാണ് നിര്‍മ്മാതാക്കളായ ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചിരുന്നത്. സംവിധായനെ മാറ്റികൊണ്ടായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം. ഇപ്പോഴിതാ സംവിധായകനു പുറമെ സിനിമയുടെ പേരും മാറ്റിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ പുതിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ധ്രുവിന്റെ അരങ്ങേറ്റചിത്രം

ധ്രുവിന്റെ അരങ്ങേറ്റചിത്രം

ചിയാന്‍ വിക്രമിന്റെ മകനെന്ന നിലയില്‍ ധ്രുവിന്റെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. അര്‍ജുന്‍ റെഡ്ഡി തമിലേക്ക് എടുക്കുമ്പോള്‍ ആര് നായകനാവുമെന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നൊരു കാര്യമാണ്. തെലുങ്കില്‍ വിജയ് ദേവരകൊണ്ട അത്രത്തോളം ഗംഭീരമാക്കിയ റോളുകളില്‍ ഒന്നായിരുന്നു അര്‍ജുന്‍ റെഡ്ഡി. സിനിമയിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും തുടക്കകാരനായ വിജയ്ക്ക് ലഭിച്ചിരുന്നു. വിജയ് ദേവരകൊണ്ടയുടെ റോളില്‍ ധ്രുവ് എത്തുമ്പോള്‍ ഏങ്ങനെയുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്.

ബാല എന്ന സംവിധായകന്‍

ബാല എന്ന സംവിധായകന്‍

വിക്രമിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള ബാല ആയിരുന്നു ധ്രുവിന്റെ സിനിമയും ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. തുടര്‍ന്ന് ബാലയുടെ സംവിധാനത്തില്‍ നിശ്ചിത സമയത്ത് സിനിമ പൂര്‍ത്തിയാക്കാനും സാധിച്ചിരുന്നു. സിനിമയുടെ പോസ്റ്ററുകളും ടീസറും വരെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അര്‍ജുന്‍ റെഡ്ഡിക്ക് പകരം തമിഴില്‍ വര്‍മ്മ എന്ന പേരിലായിരുന്നു സംവിധായകന്‍ ചിത്രമെടുത്തിരുന്നത്.

നിര്‍മ്മാതാക്കളുടെ തീരുമാനം

നിര്‍മ്മാതാക്കളുടെ തീരുമാനം

എന്നാല്‍ സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനി ടെ വീണ്ടും റീഷൂട്ട് ചെയ്യുന്നതായി നിര്‍മ്മാതാക്കളായ ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിക്കുകയായിരുന്നു. ചിത്രീകരിച്ചതില്‍ തൃപ്തി വരാതിരുന്നതിനാലാണ് വീണ്ടും റീഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് സംവിധായകന്‍ ബാല തന്നെ ധ്രുവിന്റെ ഭാവിയെ കരുതി സിനിമയില്‍നിന്നും പിന്മാറുന്നതായി അറിയിച്ചു.

 പുതിയ സംവിധായകന്‍

പുതിയ സംവിധായകന്‍

തുടര്‍ന്നാണ് പുതിയ സംവിധായകന്‍ ചിത്രത്തിലേക്ക് എത്തിയത്. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് വംഗയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഗിരീസായ ആണ് പുതിയ പതിപ്പ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടി ബനിത സന്ധു ചിത്രത്തില്‍ പുതിയ നായികയായി എത്തുന്നു. പ്രിയ ആനന്ദ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നുണ്ട്.

പേര് മാറ്റി

പേര് മാറ്റി

സിനിമയുടെ ടൈറ്റിലില്‍ ചെറിയൊരു മാറ്റം അണിയറ പ്രവര്‍ത്തകര്‍ വരുത്തിയിരുന്നു. ആദിത്യ വര്‍മ്മയെന്നാണ് അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പിന്റെ പുതിയ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവിട്ടിരുന്നു. ആദിത്യ വര്‍മ്മയുടെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രാധന്‍ ആണ് സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

More from Filmibeat

Read more about: dhruv varma ധ്രുവ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X