'അവൻ യെസ് പറഞ്ഞു... വിവാഹം കഴിഞ്ഞിട്ടില്ല... നടന്നത് എൻ​ഗേജ്മെന്റ്'; സത്യാവസ്ഥ വെളിപ്പെടുത്തി അദിതി റാവു ഹൈദരി

കഴിഞ്ഞ ദിവസം സോഷ്യൽ‌‍മീഡിയയിലും മാധ്യമങ്ങളിലും എല്ലാം നിറഞ്ഞ് നിന്നത് തെന്നിന്ത്യൻ താരങ്ങളായ അദിതി റാവു ​ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി എന്ന വാർത്തയായിരുന്നു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. അതുകൊണ്ട് വിവാഹ വാർത്ത സത്യമായിരിക്കുമെന്ന് സിനിമാപ്രേമികളും ആരാധകരും കരുതി. എന്നാൽ സത്യാവസ്ഥ അതല്ലെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അദിതി റാവു ഹൈദരി.

നടന്നത് വിവാഹമല്ലെന്നും വിവാഹനിശ്ചയം മാത്രമാണെന്നുമാണ് അദിതി പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ വ്യക്തമാകുന്നത് പരസ്പരം മോതിരങ്ങൾ അണിഞ്ഞ് ഇരിക്കുന്ന ചിത്രം പങ്കിട്ട് അവൻ യെസ് പറഞ്ഞു... എൻ​ഗേജ്ഡ് എന്നാണ് അദിതി കുറിച്ചത്. ഭാവി വധുവിനൊപ്പം നിറ ചിരിയുമായി സിദ്ധാർത്ഥിനെയും കാണാം. തെലുങ്കാനയിലെ വനപർത്തിക്ക് സമീപമുള്ള ശ്രീരംഗപുരത്ത് നിന്നുള്ള ചിത്രമാണ് അദിതി പങ്കിട്ടത്.

Aditi Rao  Siddharth

വിവാഹനിശ്ചയം ഇവിടെ വെച്ചായിരിക്കണം താരങ്ങൾ നടത്തിയത്. ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ.രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് താരം. തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു.

അതുകൊണ്ട് തന്നെ താരത്തിന്റെ കുടുംബത്തിന് വാനപർത്തിയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അതിനാലാണ് 18-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ വെച്ച് വിവാഹനിശ്ചയം അദിതി റാവുവും സിദ്ധാർഥും നടത്തിയത്.

ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിലാണോ വിവാഹനിശ്ചയം നടന്നത് എന്നതിൽ വ്യക്തതയില്ല. ഇന്ത്യൻ സിനിമാ താരങ്ങളെല്ലാം അദിതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആശംസകളുമായി എത്തിയിട്ടുണ്ട്. ആരാധകരും കമന്റുകൾ കുറിച്ചിട്ടുണ്ട്. സന്തുഷ്ടകരമായ വിവാഹ ജീവിതം ലഭിക്കട്ടേയെന്ന ആശംസയാണ് കമന്റ് സെക്ഷനിൽ ഏറെയും. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർത്ഥ് വിവാഹിതനാകുന്നത്. ഡൽഹിയിൽ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ട് വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി.

Aditi Rao  Siddharth

ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരി‍ഞ്ഞു. വിവാഹബന്ധം തകർന്നശേഷം സാമന്ത അടക്കമുള്ള താരങ്ങളുമായി പ്രണയത്തിലായിരുന്നു താരം. പക്ഷെ അതൊന്നും വിജയം കണ്ടില്ല. സാമന്തയുമായുള്ള പ്രണയം തകർന്നശേഷം ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയും പരിഹസിച്ചും പലപ്പോഴായി അഭിമുഖങ്ങൾ നൽകുകയും കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സാമന്ത-നാഗ ചൈതന്യ വിവാഹമോചനത്തിനുശേഷം സിദ്ധാർത്ഥ് കുറിച്ച ട്വിറ്റർ പരാമർശവും വിവാദമായിരുന്നു. പേര് പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ആരെയാണെന്ന് ആരാധകർക്ക് മനസിലാകുന്ന തരത്തിലായിരുന്നു സിദ്ധാർത്ഥിന്റെ ട്വീറ്റ്. സ്കൂളിലെ ടീച്ചറിൽ നിന്നും ആദ്യം പഠിച്ച പാഠം ഇതാണ്. വഞ്ചകർ ഒരിക്കലും അഭിവൃദ്ധി നേടുകയില്ല. നിങ്ങൾക്ക് അതെങ്ങനെയാണ്? എന്നാണ് സിദ്ധാർഥ് കുറിച്ചത്.

സാമന്ത മറ്റൊരാളുടെ ഭാര്യയാവുകയും വിവാഹമോചിതയാവുകയും ചെയ്താലും ഇത്തരം കമന്റ് സിദ്ധാർത്ഥിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട കാര്യമില്ലെന്ന് പലരും അന്ന് നടനെ വിമർശിച്ച് പറഞ്ഞിരുന്നു. 2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്.

ശങ്കറിനൊപ്പമുള്ള കമൽഹാസന്‍റെ ഇന്ത്യൻ 2ല്‍ സിദ്ധാർത്ഥ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

More from Filmibeat

Read more about: aditi rao siddharth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X