»   » 29 നില കെട്ടിടത്തില്‍ നിന്ന് ഡ്യൂപ്പില്ലാതെ ചാടി, അജിത്തിന്റെ സാഹസിക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

29 നില കെട്ടിടത്തില്‍ നിന്ന് ഡ്യൂപ്പില്ലാതെ ചാടി, അജിത്തിന്റെ സാഹസിക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

Posted By: Thanmaya
Subscribe to Filmibeat Malayalam

തമിഴ് സിനിമയില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ ശ്രമിക്കുന്നവരാണ് അധികവും. തല അജിത്തിന്റെ കാര്യമാണെങ്കില്‍ പറയുകെയും വേണ്ട. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ അജിത്ത് തയ്യാറാണ്. ഇപ്പോഴിതാ പുതിയ ചിത്രം തല 57ന് വേണ്ടി അജിത്ത് ഡ്യൂപ്പില്ലാതെ അഭിനയിച്ചിരിക്കുന്നു.

സാഹസിക രംഗങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യം കാണിക്കുന്ന അജിത്ത് ചിത്രത്തിന് വേണ്ടി 29 നില കെട്ടിടത്തില്‍ നിന്ന് എടുത്ത് ചാടിയത്. അജിത്തിന്റെ ഈ സഹസികത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രങ്ങളിലൂടെ സിനിമയുടെ വിശേഷങ്ങളിലേക്ക്... തുടര്‍ന്ന് വായിക്കൂ...

തല 57- ശിവ

ശിവ സംവിധാനം ചെയ്യുന്ന തല 57ന് വേണ്ടിയാണ് അജിത്തിന്റെ സാഹസികം. ബള്‍ഗേറിയിലെ ഷൂട്ടിങിലാണ് അജിത്ത് ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ മുന്നോട്ട് വന്നത്. വേതാളം എന്ന വമ്പന്‍ ഹിറ്റിന് ശേഷം അജിത്ത് നായകനായി എത്തുന്ന ചിത്രമാണിത്.

ബൈക്ക് സ്റ്റണ്ട്

നേരത്തെ ഇതേ ചിത്രത്തിനായി അജിത്ത് ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജൊറിയന്‍ പൊനമരെഫ് അജിത്തിന്റെ സാഹസിക രംഗങ്ങള്‍ കണ്ട് നടുങ്ങിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

ഡ്യൂപ്പിനെ വേണ്ട

ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. പക്ഷേ ഡ്യൂപ്പിനെ വയ്ക്കാന്‍ താരം സമ്മതിച്ചില്ല.

വമ്പന്‍ മുതല്‍ മുടക്ക്

അജിത്തിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമാകും തല 57 എന്നാണ് അണിയറയില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇന്റര്‍പോള്‍ ഓഫിസറുടെ വേഷത്തിലാകും അജിത്ത് ചിത്രത്തിലെത്തുന്നതെന്നാണ് അറിയുന്നത്.

സായി പല്ലവി പിന്മാറി! പകരം?

കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ അജിത്തിന്റെ നായിക. ഇത് ആദ്യമായാണ് കാജല്‍ അഗര്‍വാള്‍ അജിത്തിന്റെ നായികയായി അഭിനയിക്കുന്നത്. നേരത്തെ സായി പല്ലവി നായിക വേഷം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് തിരക്കുകള്‍ കാരണം സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

English summary
Adventure scene in thala 57.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam