»   » നാല് വര്‍ഷത്തിനു ശേഷം ബാഹുബലി വേഷം അഴിച്ചുവെച്ച് പ്രഭാസ്, അടുത്ത ചിത്രത്തിന്റെ പ്രത്യേകത ???

നാല് വര്‍ഷത്തിനു ശേഷം ബാഹുബലി വേഷം അഴിച്ചുവെച്ച് പ്രഭാസ്, അടുത്ത ചിത്രത്തിന്റെ പ്രത്യേകത ???

Posted By: Nihara
Subscribe to Filmibeat Malayalam
നാലുവര്‍ഷം നീണ്ടുനിന്ന ബാഹുബലി വേഷം അഴിച്ചുവെച്ച് പ്രഭാസ് അടുത്ത സിനിമയിലേക്ക് അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്. പ്രഭാസിന്റെ 19ാമത്തെ ചിത്രമാണിത്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സുജിത് സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്. ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കാനാണ് സംവിധായകനും സംഘവും പ്ലാന്‍ ചെയ്തിട്ടുള്ളത്. പ്രഭാസിന്റെ കരിയറിലെത്തന്നെ നിര്‍ണ്ണായകമായ വെല്ലുവിളിയായി ഉയരാന്‍ സാധ്യതയുള്ള ചിത്രമാണിത്.

പേര് രേഖപ്പെടുത്തിയ ബാഹുബലി

ബാലുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി പ്രഭാസ് മാറ്റിവെച്ചത് നാലു വര്‍ഷം.ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങുമെന്നാണ് രാജമൗലി അറിയിച്ചിട്ടുള്ളത്.

ബാഹുബലിക്കായി സ്വയം സമര്‍പ്പിച്ചു

എഞ്ചിനീയറിങ്ങ് ബിരുദധാരിയായ പ്രഭാസ് 2002 ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് ജനതയുടെ ശ്രദ്ധ ഒന്നടങ്കം പിടിച്ചു പറ്റിയത്. രാജമൗലിയുടെ ഛത്രപതിയിലെ അഭയാര്‍ത്ഥി വേഷത്തിലൂടെ പ്രഭാസ് സൂപ്പര്‍ താരമായി വളര്‍ന്നു.

ആക്ഷന്‍ ത്രില്ലറുമായി പ്രഭാസ്

സുജിത് സിങ്ങിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലാണ് പ്രഭാസ് ഇനി അഭിനയിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

150 കോടി ബജറ്റില്‍

150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്. ബാഹുബലിയുടെ കലാസംവിധായകനായ സാബുസിറിളാണ് ചിത്രത്തിന്റെയും കലാസംവിധാനം നിര്‍വഹിക്കുന്നത്.

English summary
Actor Prabhas, who rose to fame with SS Rajamouli's Baabubali has signed his next film, which will be helmed by Sujeeth. This untitled venture is the Mirchi actor's 19th film. The film will be launched with an official pooja and sources say that it might be a Tamil - Telugu bilingual. Composer trio Shankar - Ehsaan- Loy and cinematographer Madhi have been roped in to take care of their respective departments.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam