Don't Miss!
- Sports
ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും
- News
ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
തമിഴിലെ മുതിര്‍ന്ന നടന് വിജയ്കുമാറിന്റെ മകളായ വനിത വിജയ്കുമാറിന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു ഈ കാലയളവില്‍ വൈറലായി മാറിയത്. സംവിധായകനായ പീറ്റര്‍ പോളിനെയാണ് നാലാമതും വനിത വിവാഹം കഴിച്ചത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി.
1995 ല്‍ കൗമാര പ്രായത്തില്‍ ദളപതി വിജയിയുടെ നായികയായിട്ടാണ് വനിത വെള്ളിത്തിരയിലെത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് പിന്നാലെ നടന് ആകാശുമായി വിവാഹിതയായി. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും മറ്റ് പല മേഖലകളിലായി വനിത നിറഞ്ഞ് നിന്നിരുന്നു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 25 വര്‍ഷങ്ങള്‍ക്ക് ശേഷം വനിത വീണ്ടും നായികയാവുന്നു എന്നാണ് അറിയുന്നത്. സ്ത്രീ കേന്ദ്രീകൃതമായി ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാനപ്പെട്ടൊരു വേഷത്തിതല് വനിതയും അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. ആദം ദസന് ആണ് സംവിധാനം ചെയ്യുന്നത്. പാമ്പു സട്ടൈ എന്ന ചിത്രമൊരുക്കിയാണ് ആദം ശ്രദ്ധേയനാവുന്നത്. വനിതയ്ക്കൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 27 നായിരുന്നു വനിത വിജയ്കുമാറും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം ചെന്നൈയില്‍ വച്ച് നടക്കുന്നത്. ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടാതെയുള്ള പീറ്ററിന്റെ രണ്ടാം വിവാഹം വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായി. എന്നാല്‍ നാല് മാസം പോലും പൂര്‍ത്തിയാവുന്നതിന് മുന്‍പ് വനിതയുമായുള്ള ബന്ധം അവസാനിപ്പിച്ച് പീറ്റര്‍ ആദ്യ ഭാര്യയുടെ അടുത്തേക്ക് തന്നെ പോവുകയായിരുന്നു.
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ