Just In
- 25 min ago
സിനിമയിലും സീരിയലിലും തിളങ്ങുന്ന മുകുന്ദന്, പ്രതീക്ഷിക്കാത്ത സമയത്താണ് ട്വിസ്റ്റ് സംഭവിക്കുന്നതെന്ന് താരം
- 31 min ago
കുടുംബ വിളക്ക് സീരിയലിലെ നൂബിനുമായി പ്രണയത്തിലാണോ? ടാറ്റൂവിന് പിന്നില്‍ പ്രണയരഹസ്യം ഉണ്ടെന്ന് നടി അമൃത നായര്‍
- 1 hr ago
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ ലാഗ് കൊണ്ട് വന്നത് മനഃപൂർവം; കാരണം വ്യക്തമാക്കി ജീത്തു ജോസഫ്
- 1 hr ago
മാസ് മറുപടിയുമായി മീനാക്ഷി, ഇതുപോലൊരു കമന്റിട്ട അങ്കിളിന്റെ തൊലിക്കട്ടിയും മോശമെന്ന് കരുതുന്നില്ല
Don't Miss!
- Finance
തുടർച്ചയായ വില വർദ്ധനവിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല
- Sports
IND vs AUS: ഇന്ത്യ ജയം പ്രതീക്ഷിക്കേണ്ട! കാരണം ഈ റെക്കോര്‍ഡ്- ഗാബയില്‍ ഉയര്‍ന്ന സ്കോര്‍ അറിയാം
- Automobiles
വർക്ക് ഫ്രം ഹോം മടുത്തോ? എവിടെ നിന്നും ജോലി ചെയ്യാൻ പുത്തൻ പോംവഴിയുമായി നിസാൻ
- News
വാക്സിന് യജ്ഞത്തിന് ആശംസയുമായി മഞ്ജു വാര്യര്‍, ഈ യുദ്ധം നമ്മള് ജയിക്കുമെന്ന് നടി!!
- Lifestyle
മുടി പ്രശ്നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്ക് സഹായിക്കും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹം കഴിഞ്ഞ് 4 മാസം കൊണ്ട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; പുത്തന്‍ മേക്കോവറില്‍ താരപുത്രി വനിതയുടെ ചിത്രങ്ങള്‍
ലോക്ഡൗണ്‍ കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും ചര്‍ച്ചയാക്കപ്പെട്ട താരവിവാഹമാണ് നടി വനിത വിജയകുമാറിന്റേത്. രണ്ട് തവണ വിവാഹിതയായ വനിതയുടെ മൂന്നാം വിവാഹമായിരുന്നിത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ലളിതമായിട്ടാണ് സംവിധായകന് പീറ്റര്‍ പോളും വനിത വിജയകുമാറും വിവാഹിതരാവുന്നത്. വിവാഹമോചനം നേടാതെയുള്ള പീറ്ററിന്റെ രണ്ടാം വിവാഹം വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി.
പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ ഹെലന് എലിസബത്ത് ഭര്‍ത്താവിനെ തിരിച്ച് വേണമെന്ന് ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഇതിനെയൊക്കെ ശക്തമായി എതിരിടുകയായിരുന്നു വനിത നടത്തിയത്. പുതിയ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ജന്മദിനങ്ങളും അവധി ദിനങ്ങളുമൊക്കെ ആഘോഷിച്ചു. എന്നാല്‍ അധികം വൈകുന്നതിന് മുന്‍പ് വനിതയും പീറ്റര്‍ പോളും തമ്മില്‍ വേര്‍പിരിഞ്ഞു.
പുതിയ ഭര്‍ത്താവുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് വനിത തന്നെ പുറംലോകത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ആ വിഷമങ്ങളില്‍ നിന്നെല്ലാം മാറി സന്തോഷത്തോടെ ഇരിക്കുന്ന പുതിയ ചിത്രങ്ങളാണ് നടിയിപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തില്‍ കഴുത്തിന് താഴെ പുതിയൊരു ടാറ്റു പതിപ്പിച്ചതാണ് ആരാധകര്‍ ആദ്യം ശ്രദ്ധിച്ചത്.
പെട്ടെന്ന് ആര്‍ക്കും മനസിലാവാത്ത തരത്തില്‍ എന്തോ എഴുത്താണ് ടാറ്റു ആയി വനിത പതിപ്പിച്ചത്. ഇതെന്താണെന്ന് പറയാന്‍ പറ്റുമോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ചോദ്യം ഉയര്‍ന്ന് വരികയാണ്. നിലവില്‍ പുത്തന്‍ മേക്കോവറിലാണ് താരം. ഇതുവരെ കണ്ടതില്‍ നിന്നും ശരീരഭാരം കുറച്ച് മോഡേണ്‍ വസ്ത്രങ്ങളിലാണ് വനിത പ്രത്യക്ഷപ്പെട്ടത്. പുതിയ ചില പരിപാടികളും ആരംഭിച്ചതായിട്ടാണ് അറിയുന്നത്.
അടുത്തിടെ വനിതയുടെ നാല്പതാം പിറന്നാള്‍ ആഘോഷിക്കാനാടി ഗോവയില്‍ പോയപ്പോഴും ഭര്‍ത്താവ് പീറ്റര്‍ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും തന്നെ കുറിച്ച് യാതൊന്നും ചിന്തിക്കാതെയുള്ള പെരുമാറ്റം ആണെന്നുമൊക്കെ വനിത വെളിപ്പെടുത്തി. 'ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുമ്പോഴാണ് പീറ്റര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യം ഞാനറിയുന്നത്.
അടുത്തിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചു. അമിതമായ പുകവലിയും മദ്യപാനവും കാരണ ഉണ്ടായതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ കൊടുത്തു. ജീവന് തുല്യം സ്നേഹിക്കുന്ന ഒരാള്‍ മരണത്തോട് മല്ലിടുമ്പോള്‍ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങള്‍ തുടങ്ങുന്ന സയത്താണ് അസുഖം ഉണ്ടാകുന്നത്. ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയത് പോലെയായി. കുടിയും വലിയും മാത്രമായെന്നും നടി പറയുന്നു.