For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിശ്ചയം കഴിഞ്ഞിട്ടും മുടങ്ങിയ നടന്‍ വിശാലിന്റെ വിവാഹം; താന്‍ വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി വിശാല്‍

  |

  തമിഴ് സിനിമയിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ നടന്‍. എത്ര റിസ്‌ക് എടുത്തിട്ടാണെങ്കിലും ആക്ഷന്‍ ചെയ്യുന്ന താരം. നടന്‍ വിശാലിനെ കുറിച്ച് ഇത്തരത്തില്‍ നിരവധി വിശേഷണങ്ങളാണുള്ളത്. നടികര്‍ സംഘത്തിന്റെ തലവന്‍ കൂടിയായ വിശാലിന്റെ സിനിമാ ജീവിതം വലിയ വിജയമായിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തിലേക്ക് നോക്കിയാല്‍ വലിയൊരു നഷ്ടം സംഭവിച്ചിട്ടുണ്ട്.

  നടന്റെ വിവാഹം മുടങ്ങി പോയതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. മുന്‍പ് നടി അനീഷ അല്ല റെഡ്ഡിയുമായി വിശാല്‍ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ നടന്‍ മറ്റൊരു പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

  അനീഷ അല്ല റെഡ്ഡിയും വിശാലും 2018 ലാണ് വിവാഹനിശ്ചയം നടത്തുന്നത്. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളായ അനീഷ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിശാലിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇരുവരുടെയും പ്രണയകഥ ചര്‍ച്ചയായത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ താരങ്ങള്‍ ബന്ധം ഉപേക്ഷിച്ചു. ഇന്നും അതിന്റെ കാരണം വ്യക്തമല്ല.

  ഇദ്ദേഹത്തെ തന്നെ ഭര്‍ത്താവായി തന്നതിന് നന്ദി; 365 ദിവസത്തെ ദാമ്പത്യത്തിന് നന്ദി പറഞ്ഞ് മൃദുലയും യുവകൃഷ്ണയും

  ഇതിനെ പറ്റി പല കഥകളും പ്രചരിച്ചിരുന്നു. അതില്‍ പ്രധാനം നടി വരലക്ഷ്മി ശരത് കുമാറും വിശാലും ഇഷ്ടത്തിലാണെന്നുള്ള കഥയാണ്. അതും സത്യമല്ലെന്ന് മനസിലായി. ഇതിനിടെ മറ്റൊരു പ്ര്ശ്‌നം കൂടി ഉയര്‍ന്ന് വന്നു. തമിഴിലെ നടന്മാര്‍ക്ക് വേണ്ടിയുള്ള നടികര്‍ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാല്‍.

  മാത്രമല്ല നടികര്‍ സംഘത്തിന് വേണ്ടിയുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷമേ വിവാഹം കഴിക്കൂ എന്നൊരു പ്രതിജ്ഞ കൂടി താരം എടുത്തിരുന്നു. സാമ്പത്തിക പ്രശ്‌നവും കോടതി കേസുകളും കൊറോണ വൈറസ് വന്നതും കൂടി ആയതോടെ കെട്ടിടത്തിന്റെ നിര്‍മാണം സ്തംഭിച്ചിരിക്കുകയാണ്.

  ബഡായ് അച്ഛന്റെ പേരാണോ? ഇന്നും വിഷമെന്നും പാമ്പ് എന്നും വിളിക്കുന്നവരുണ്ട്, വിമര്‍ശനങ്ങളെ കുറിച്ച് ആര്യ

  എന്തായാലും അറേഞ്ച്ഡ് മ്യാരേജ് തനിക്ക് ശരിയാവില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വിശാല്‍ അറിയിച്ചിരിക്കുന്നത്. 'വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിക്കുന്ന വിവാഹം എനിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല താനൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. വൈകാതെ അവളാരാണെന്നുള്ള കാര്യം താന്‍ വെളിപ്പെടുത്താമെന്നും' വിശാല്‍ വ്യക്തമാക്കി. ഇതോടെ അതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍.

  കല്യാണക്കാര്യം ഞാനും റോബിനും തമ്മില്‍ തീരുമാനിക്കും! റോബിന്‍ ഫാന്‍സിനെ കണ്ട് ഞെട്ടിയെന്ന് ദില്‍ഷ പ്രസന്നന്‍

  Recommended Video

  Bigg Boss Interview | യഥാർത്ഥ ബിഗ്‌ബോസ് ഇവിടുണ്ട്.. ഇഷ്ടം റോബിനെയോ ജാസ്മിനെയോ? | *BiggBoss

  വീരമേ വാഗൈ സൂടും എന്ന സിനിമയാണ് വിശാലിന്റേതായി ഈ വര്‍ഷം റിലീസിനെത്തിയത്. ഇനി ലാത്തി എന്നൊരു സിനിമ റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് വിശാല്‍ അഭിനയിക്കുന്നത്. അതിന് പിന്നാലെ വിശാല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന തുപ്പരിവാളന്‍ 2 എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മാര്‍ക്ക് ആന്റണിയാണ് നടന്റെ മറ്റൊരു സിനിമ.

  Read more about: vishal വിശാല്‍
  English summary
  After Calling Off His Marriage With Anisha Alla Reddy, Vishal Says He Is In Love With A Girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X