ധനുഷ് - ഐശ്വര്യ വിവാഹമോചനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ആർ ജി വി, കല്യാണത്തിനേക്കാൾ നല്ലത് ഇതാണ്...
ധനുഷ്- ഐശ്വര്യ വിവാഹമോചനം വലിയ ചർച്ചയായിട്ടുണ്ട്. മാത്യക ദമ്പതികൾ എന്ന് അറിയപ്പെട്ടിരുന്ന ഇവർ 18 വർഷങ്ങൾക്ക് ശേഷമാണ് ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നത് ഏറെ ഞെട്ടലൊടെയാണ് ഇവരുടെ വേർപിരിയൽ വാർത്ത എല്ലാവരും ശ്രവിച്ചത്. ഇരുവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു ഇത്. താരങ്ങളുടെ തീരുമാനം ആരാധകരെ ഏറെ വേദനിപ്പിച്ചുവെങ്കിലും ഏറെ ബഹുമാനിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. 2004 നവംബര്‍ 18നായിരുന്നു ഐശ്വര്യയും ധനുഷും തമ്മിലെ വിവാഹിതരാവുന്നത്. ഇവർക്ക് യത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആൺ മക്കളുണ്ട്.
ധനുഷ്- ഐശ്വര്യ വേർപിരിയൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ വാക്കുകൾ വൈറൽ ആവുകയാണ്. വിവാഹമോചനത്തെ അനുകൂലിയ്ക്കുകയാണ് അദ്ദേഹം . താര വിവാഹമോചനങ്ങൾക്ക് യുവതലമറയ്ക്കുള്ള മുന്നറിയിപ്പ് ആണെന്നാണ് സംവിധായകൻ പറയുന്നത്. വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലത് പ്രണയിച്ച് മുന്നോട്ട് പോവുന്നതാണെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തു. ഇത് സിനിമ കോളങ്ങളിൽ വൈറൽ ആയിട്ടുണ്ട് ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

"വിവാഹത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവ തലമുറയ്ക്ക് മുന്നറിയിപ്പ് നൽകാനുള്ള നല്ല ട്രെൻഡ്സെറ്ററുകളാണ് താര വിവാഹമോചനങ്ങൾ. വിവാഹത്തെ വേഗത്തിൽ പ്രണയത്തെ കൊലപ്പെടുത്തുന്ന മറ്റൊന്നുമില്ല. വിവാഹമെന്ന് ജയിൽ പോകാതെ പറ്റുന്നിടത്തോളം പ്രണയിച്ചുകൊണ്ടിരിക്കാനും ഇതാണ് സന്തോഷം നിലനിർത്താനുള്ളരഹസ്യമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചും കൂടാതെ മറ്റെരു ട്വീറ്റിൽ വിവാഹം എന്നത് നമ്മളിൽ പൂർവികർ അടിച്ചേൽപ്പിക്കുന്ന ക്രൂരമായ ആചാരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നുണ്ട്.

ദിവസങ്ങൾക്ക് മുൻപ് വിവാഹമോചനങ്ങൾ ആഘോഷിക്കേണ്ടതാണെന്നും ആർജിവി ട്വീറ്റ് ചെയ്തിരുന്നു. വിവാഹം മരണമാണെന്നും വിവാഹമോചനം പുനർജന്മമാണെന്നും അദ്ദേഹം കുറിച്ചു. വിവാഹമല്ല, വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. വിവാഹം എന്നാൽ മരണമാണ്. വിവാഹം കഴിക്കുമ്പോള്‍ എന്തിലേക്കാണ് പോകുന്നത് എന്ന് നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. അതേസമയം വിവാഹമോചനം നേടുമ്പോള്‍ എന്തില്‍നിന്നാണ് വരുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. വിവാഹം നരകത്തിലും ഡിവോഴ്‌സ് സ്വര്‍ഗത്തിലുമാണ് നടക്കുന്നത്.

വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം യുദ്ധമാണ് ഡിവോഴ്‌സെന്നാല്‍ ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തരുന്നതും. വിവാഹം രോഗമാണ്, ഡിസോഴ്‌സ് രോഗമുക്തിയും. കൂടുതല്‍ വിവാഹങ്ങളും വിവാഹാഘോഷത്തിന്റെ അത്ര നാളുകള്‍പോലും നീണ്ടുനില്‍ക്കുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ സംഗീത് നടക്കുന്നത് വിവാഹമോചനത്തിന് ശേഷമാണ്. അവിടെ വിവാഹമോചിതരായ എല്ലാ സ്ത്രീയ്ക്കും പുരുഷനും പാട്ടുപാടി ഡാന്‍സ് ചെയ്യാം.- രാം ഗോപാൽ വർമ കുറിച്ചിരുന്നു. ഇതാദ്യമായിട്ടില്ല വിവാഹമോചനത്തെ പ്രശംസിച്ച് സംവിധായകൻ രംഗത്ത് എത്തുന്നത്. സാമന്ത - നാഗ ചൈതന്യ വിവാഹമോചനത്തിന് പിന്നാലെയും ഇദ്ദേഹം വേർപിരിയലിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു . കൂടാതെ ആമിർ ഖാനും സംവിധായിക കിരൺ റാവുവും വിവാഹമോചിതരായ സമയത്തും താരങ്ങൾക്ക് പിന്തുണയുമായി രാം ഗോപാൽ വർമ രംഗത്ത് എത്തിയിരുന്നു.
Recommended Video

ധനുഷ് ട്വിറ്ററിലൂടേയും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടേയുമാണ് ഡിവേഴ്സിനെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ വിവാഹമോചനത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. സിനിമ കോളങ്ങളിൽ അധികം ചർച്ചയാവാത്ത കുടുംബമാണ് നടൻ ധനുഷിന്റേത്. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ... "സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. എന്ന് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.


Click it and Unblock the Notifications