ഭാര്യ പോയതിന് ശേഷവും ധനുഷിന് എന്നും ഐശ്വര്യം തന്നെയാണ്! താരത്തിന്റെ പ്രതിഫലവും കൂട്ടിയെന്ന് കണക്കുകള്‍
തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് നടന്‍ ധനുഷ്. സിനിമാ കുടുംബത്തില്‍ നിന്നും വന്ന ധനുഷ് സ്വന്തം കഴിവ് കൊണ്ടാണ് ഇതുവരെ എത്തി നില്‍ക്കുന്നത്. എന്നാല്‍ നടന്റെ വ്യക്തി ജീവിതത്തിലെ ചില പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി വാര്‍ത്തയില്‍ നിറഞ്ഞ് കൊണ്ടിരിക്കുന്നത്.
രജനികാന്തിന്റെ മകളും സംവിധായിക കൂടിയായ ഐശ്വര്യ രജനികാന്താണ് ധനുഷിന്റെ മുന്‍ഭാര്യ. ഇരുവരും കഴിഞ്ഞ വര്‍ഷം വേര്‍പിരിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ധനുഷും വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങിയത്. പലവിധത്തിലുള്ള ഗോസിപ്പുകളാണ് വിവാഹമോചനത്തിന് ശേഷം താരത്തിന്റെ പേരില്‍ വന്ന് കൊണ്ടിരിക്കുന്നത്.

അതേ സമയം വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളൊന്നും തന്നെയോ തന്റെ കരിയറിനെയോ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോള്‍. വിവാഹമോചനത്തിന് ശേഷം താരത്തിന്റെ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ കാര്യങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് ആരാധകരും ചൂണ്ടി കാണിക്കുന്നത്. മാത്രമല്ല സിനിമാ ജീവിതത്തിലും ഇതുവരെ ഉണ്ടായിരുന്നതിനെക്കാളും വിജയങ്ങളാണ് ധനുഷിനുള്ളതെന്ന് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നുണ്ട്.
നിലവില്‍ അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ സിനിമയുടെ റിലീസ് ഉണ്ടാവും. ഇത്തവണത്തെ പൊങ്കലിന് ധനുഷ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക ഈ സിനിമയിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഈ ചിത്രത്തിന് ശേഷം ഡി 50 എന്ന സ്വന്തം സിനിമ ധനുഷ് സംവിധാനം ചെയ്യാനും ഒരുങ്ങുകയാണ്.
ഈ സാഹചര്യത്തിലാണ് ധനുഷിനെ കുറിച്ച് രസകരമായ ഒരു അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ ധനുഷിന്റെ ചിത്രങ്ങള്‍ ഇതുവരെ 100 കോടി കളക്ഷന്‍ നേടിയിട്ടുള്ളവയാണ്. അല്ലെങ്കില്‍ 100 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രങ്ങളാണ് ഇതുവരെ പുറത്ത് വന്നതില്‍ കൂടുതലും.

ഇനി വരാന്‍ പോകുന്ന ചിത്രങ്ങള്‍ 200 കോടിയും പിന്നിട്ട് മുന്നോട്ട് പോയേക്കുമെന്നാണ് വിവരം. ഇതോടെ ധനുഷിന്റെ സിനിമകളുടെ ബിസിനസ് മുന്നേറാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പ്രകാരം ധനുഷിന്റെ ബിസിനസ് 200 കോടിയായി ഉയര്‍ന്നുവെന്നാണ് പറയപ്പെടുന്നത്.
തമിഴ് സിനിമയിലെ ധനുഷിന്റെ വലിയ വളര്‍ച്ചയായിട്ടാണ് ഇതിനെ ആരാധകരും നിരൂപകരുമൊക്കെ കണക്കാക്കുന്നതും. ഈ നേട്ടത്തിലേക്ക് എത്തുന്നതോടെ ധനുഷിന്റെ പ്രതിഫലം പലമടങ്ങ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. നിലവില്‍ ഇരുപത് മുതല്‍ 35 കോടി വരെയാണ് ധനുഷ് ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്നതെന്നാണ് മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ താരമൂല്യം കൂടുന്നതിന് അനുസരിച്ച് പ്രതിഫലത്തിന്റെ ഇരട്ടിയായി താരം വാങ്ങിക്കുന്നുണ്ടെന്നാണ് വിവരം.
ഇതിനിടയില്‍ രജനികാന്തിന്റെ വീടിനോട് ചേര്‍ന്ന് ധനുഷ് വലിയൊരു വീട് വാങ്ങിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോടികള്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ബംഗ്ലാവിനോട് സമാനമായ വീടായിരുന്നു ധനുഷിന്റേത്. ഭാര്യ ഐശ്വര്യയുമായി വേര്‍പിരിഞ്ഞതിനാല്‍ മക്കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഐശ്വര്യയുടെ വീടിനോട് ചേര്‍ന്ന് തന്നെ നടന്‍ വീട് വാങ്ങാന്‍ കാരണമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











