ചുവന്ന സാരിയിൽ സുന്ദരിയായി അനീഷ!! വിശാൽ- അനീഷ റൊമന്റിക് ചിത്രം പുറത്ത്, കാണൂ
പ്രചരിച്ച ഗോസിപ്പ് വാർത്തകൾക്കൊടുവിൽ തെന്നിന്ത്യൻ താരം വിശാലിന്റേയും നടി അനീഷ അല്ല റെഡ്ഡിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. മർച്ച് 18 ന് ഹൈദരാബാദിൽവെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ഇൻഗേജ് മെന്റിന് പങേകെടുത്തത്. ഈ വരുന്ന ആഗസ്റ്റോടെ വിവാഹമുണ്ടാകുമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ.

വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പരമ്പരാഗത സ്റ്റൈലിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. അത് പുറത്തു വന്ന ചിത്രങ്ങളിൽ നിന്ന വ്യക്തമാണ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളില് വൈറലാകുന്നത് വിശാലിന്റെ അനീഷയുടേയും ചിത്രങ്ങളാണ്. വിവാഹ നിശ്ചയത്തിനു ശേഷം പുറത്തു വന്ന ചിത്രമാണിത്. ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന അനീഷയ്ക്കൊപ്പം വെള്ള ഷർട്ടും മുണ്ടും ധരിച്ച് നടാൻ ലുക്കിലായിരുന്നു വിശാൽ. അതീവ റൊമാന്റിക്കായിട്ടുള്ള താരങ്ങളുടെ ചിത്രങ്ങളാണ്.
വിശാൽ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് ചിത്രവും ഇതാണ്. എന്തായാലും മികച്ച പ്രേക്ഷകരുടെ ഇടയിൽ ചിത്രം വൈറലായിട്ടുണ്ട്. താരങ്ങൾ ആശംസ അറിയിച്ച് പ്രേക്ഷകർ എത്തിയിട്ടുണ്ട്. കൂടാതെ തമിഴ് റോക്കേഴ്സു താരത്തിന് ആശംസ നേർന്നിട്ടുണ്ട്. ആര്യ-സയേഷ്യ വിവാഹത്തിന് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇനി വിശാൽ- അനീഷ വിവാഹത്തിനാണ്.


Click it and Unblock the Notifications











