കാര്‍ത്തി കഴിഞ്ഞാല്‍, വെങ്കിട് ചിത്രത്തില്‍ സൂര്യ
കാര്‍ത്തിയെ നായകനാക്കി ഒരുക്കുന്ന ബിരിയാണി എന്ന ചിത്രത്തിന്റെ തിരിക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ വെങ്കിട് പ്രഭു. അത് കഴിഞ്ഞാല്‍ വെങ്കിട് തമിഴകത്ത് സൂപ്പര്‍ ഹിറ്റായ അജിത്തിന്റെ മങ്കാത്തയുടെ രണ്ടാം ഭാഗം ഒരുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ കാര്‍ത്തിയുമായുള്ള ബിരിയാണി തയ്യാറായി കഴിഞ്ഞാല്‍ ഉടന്‍ വെങ്കിട് പ്രഭു സൂര്യയുമായി കൈകോര്‍ക്കുന്നു എന്നാണ് ഇപ്പോള്‍ കോളിവുഡ് ലോകത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്ത. ചിത്രത്തിന്റെ വിഷയവുമായി വെങ്കിട് സൂര്യയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. സൂര്യയ്ക്ക് വെങ്കിട് പ്രഭുവിന്റെ ചിത്രത്തില്‍ നായകനാകുന്നതില്‍ വിരോധമൊന്നുമില്ല. പക്ഷെ ചിത്രത്തിന്റെ മുഴുവന്‍ കഥയുമായി സമീപിച്ചാലേ ഡേറ്റ് നല്‍കു എന്നാണ് സൂര്യയുടെ പക്ഷം. അങ്ങിനെ പറയാന്‍ ശക്തമായ ഒരു കാരണുവുണ്ട്.

സംവിധായകന്‍ ഗൗതം മോനോനുമായി സൂര്യ ദ്രുവനച്ചിത്തിരം എന്ന ചിത്രത്തിന് കരാറൊപ്പിട്ടിരുന്നു. കാരാറുപ്രകാരം സൂര്യ ഗൗതം മേനോന്‍ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനും മറ്റുമെല്ലാം പോയി. പക്ഷെ മാസങ്ങള്‍ പലതും കഴിഞ്ഞിട്ടും സംവിധായകന് ചിത്രത്തിന്റെ മുഴുവന്‍ സ്‌ക്രിപ്റ്റും നടന് നല്‍കാന്‍ കഴിഞ്ഞില്ല. കാത്തിരുന്ന് മുഷിഞ്ഞ സൂര്യ ഒടുക്കം ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതുകൊണ്ടാണ് ദ്രുവനച്ചിത്തിരം ആവര്‍ത്തിക്കാന്‍ വയ്യെന്നും കഥയുടെ പൂര്‍മണ സ്‌ക്രിപ്റ്റമായി സമീപിക്കാന്‍ സൂര്യം ആവശ്യപ്പെട്ടതും.
എന്തായാലും വെങ്കിട് സൂര്യയുമായി കൈകോര്‍ക്കും എന്നാണ് വാര്‍ത്ത. കാര്‍ത്തിയുമായുള്ള ബിരിയാണി ഉണ്ടാക്കി കഴിഞ്ഞാല്‍ ചിത്രത്തിന്റെ മുഴുവന്‍ സ്‌ക്രിപ്റ്റുമായി വെങ്കിട് സൂര്യയെ സമീപിക്കും എന്നാണ് റിപ്പോര്‍ട്ട്. ഡി2 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നതെന്നും അറിയുന്നു. ഇപ്പോള്‍ എന്‍ ലിംഗ്വസ്വാമിയുടെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൂര്യ.


Click it and Unblock the Notifications