»   » വിജയ്-അനിരുദ്ധ് ഗാനം മറ്റൊരു കൊലവെറിയാകുമോ?

വിജയ്-അനിരുദ്ധ് ഗാനം മറ്റൊരു കൊലവെറിയാകുമോ?

Posted By:
Subscribe to Filmibeat Malayalam

തമിഴ്‌നടന്‍ ധനുഷിന്റെ കൊലവെറിപ്പാട്ട് ഇന്ത്യയിലും വിദേശത്തുമെല്ലാം വന്‍ തരംഗമായി മാറിയിരുന്നു. ആരെങ്കിലും ധനുഷ് എന്ന നടനെക്കുറിച്ച് അറിയാന്‍ ബാക്കിയുണ്ടായിരുന്നുവെങ്കില്‍ കൊലവെറിപ്പാട്ടിലൂടെ അവരെല്ലാം ധനുഷിനെ അറിഞ്ഞിട്ടുണ്ടാകും. ധനുഷിന് മാത്രമല്ല തമിഴകത്തെ യുവസംഗീതസംവിധായകന്‍ അനിരുദ്ധിനും കൊലവെറിപ്പാട്ട് വലിയ മൈലേജായിരുന്നു നല്‍കിയത്.

ഇതാ വീണ്ടും ഒരു മുന്‍നിര താരത്തെക്കൊണ്ട് പാടിച്ച് മറ്റൊരു കൊലവെറി സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ അനിരുദ്ധ്. ഇത്തവണ ഇളയദളപതി വിജയിയാണ് ഗായകനാകുന്നത്.

Anirudh

എആര്‍ മുരുഗദോസ് ഒരുക്കുന്ന പുതിയ വിജയ് ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് സംഗീതസംവിധാനം നിര്‍വ്വഹിയ്ക്കുകയും വിജയിയെ ഗായകനാക്കുകയും ചെയ്യുന്നത്.

പാടുകയെന്നത് വിജയിയെ സംബന്ധിച്ച് പുതിയ കാര്യമല്ല. ഇതിന് മുമ്പേ തന്നെ ഇരുപത്തിയഞ്ചോളം ഗാനങ്ങള്‍ വിജയ് പാടിയിട്ടുണ്ട്. പക്ഷേ ഇത്തവണ വിജയിയെക്കൊണ്ട് പാടിയ്ക്കുന്നത് അനിരുദ്ധ് ആണെന്നതാണ് ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നത്.

വളരെ സ്‌റ്റൈലിഷായൊരു ഗാനമാണ് വിജയിയ്ക്കുവേണ്ടി അനിരുദ്ധ് ഒരുക്കിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ധനുഷിന്റെ കൊലവെറിയുണ്ടാക്കിയതുപോലൊരു തരംഗം ഈ ഗാനത്തിലൂടെ വിജയിയ്ക്കും സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാരും ആരാധകരും.

English summary
Music Director Anirudh Ravichander, who created waves with Kolaveri, is planning to do a big with actor Vijay for AR Murugados movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam